Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനും മറ്റു പ്രവൃത്തികൾക്കുമായി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, Apr 11, 2023
Reported By Admin
Tenders Invited

വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു


കാർ വാടകയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള സെഡാൻ കാർ വാടകയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുള്ള വാഹന ഉടമകൾക്ക് ക്വട്ടേഷൻ സമർപ്പിക്കാം. സീൽ ചെയ്ത ക്വട്ടേഷനുകൾ ഏപ്രിൽ 17 ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ജില്ലാ ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, കുയിലിമല, പൈനാവ് എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നു പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. ഫോൺ- 04862 233036. ഇ മെയിൽ: dio.idk@gmail.com.

ഇ-ടെൻഡർ

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിൽ എം എൽ എയുടെ പ്രത്യേക വികസന ഫണ്ട്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രവൃത്തികളുടെ ഇ-ടെൻഡർ ക്ഷണിച്ചു. ഓൺലൈനായി ഏപ്രിൽ 18 വൈകിട്ട് ആറിനകം സമർപ്പിക്കണം. വിവരങ്ങൾക്ക് www.lsg.kerala.gov.in, www.etenders.kerala.gov.in ഫോൺ: 0474 2593260, 2592232.

അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന പുല്ലൂറ്റ് ഗവ. ഐടിഐയിൽ കാർപെന്റർ ട്രേഡിലെ പരിശീലനാർത്ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ട്രെയിനിംഗ് സൂപ്രണ്ട് ആന്റ് പ്രിൻസിപ്പാൾ, ഗവ. ഐ ടി ഐ, പുല്ലൂറ്റ് പി ഒ, തൃശൂർ - 680 663 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 19ന് 2 മണി. ഫോൺ 949768385, 0480 2805620

വാട്ടർ പ്യുരിഫയർ കം ഡിസ്പെൻസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പി വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിലേക്ക് ആവശ്യമായ വാട്ടർ പ്യുരിഫയർ കം ഡിസ്പെൻസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 15. ഫോൺ: 0480 2850596

ടെണ്ടർ ക്ഷണിച്ചു

ഇരിഞ്ഞാലക്കുടയിലെ ജനറൽ ആശുപത്രിയിലേക്ക് ലാബ് ടെസ്റ്റുകൾ, സ്കാൻ, സി ടി സ്കാൻ, എംആർഐ, എക്സ്റേ എന്നിവ ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ ഏപ്രിൽ 17ന് ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കും. ഫോൺ: 0480 2833710.

വാഹനം 2023-24 സാമ്പത്തിക വർഷത്തേക്ക് ടെണ്ടർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിനു കീഴിൽ തൃശ്ശൂർ പെരിങ്ങാവിൽ പ്രവർത്തിക്കുന്ന ഒല്ലൂക്കര അഡിഷണൽ അർബൻ 2 ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം 2023-24 സാമ്പത്തിക വർഷത്തേക്ക് ടെണ്ടർ ക്ഷണിക്കുന്നു. ടെണ്ടറുകൾ മുദ്രവെച്ച കവറിൽ ഒല്ലൂക്കര അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ എന്ന വിലാസത്തിൽ സമർപ്പിക്കണം. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 24 ന് 2 മണി. ഫോൺ 0487 232800. ഇമെയിൽ icdsokaadnl@gmail.com

ടാക്സി വാഹനം ആവശ്യമുണ്ട്

എറണാകുളം ജില്ലാ ശുചിത്വ മിഷന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ടാക്സി വാഹനം വാടകയ്ക്കെടുക്കുന്നു. രണ്ട് സെഡാൻ കാറുകൾ ആണ് വാടകയ്ക്ക് എടുക്കുന്നത്. വാഹനത്തിന്റെ ഉടമ/വാഹനം വാടകയ്ക്ക് നൽകുന്ന ഏജൻസി എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഓടാൻ സാധിക്കുന്ന കിലോമീറ്റർ നിരക്ക്, മാസ വാടക എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള അപേക്ഷ/ക്വട്ടേഷൻ ജില്ലാ ശുചിത്വ മിഷൻ, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലസത്തിൽ ഏപ്രിൽ 17 ന് മുമ്പായി നല്കണം.
കൂടുതൽ വിവരങ്ങൾക്ക് : 99955 22133, 8086201881

വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസ് ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ ഒരു കാർ ഡ്രൈവറോടു കൂടി വാടകയ്ക്ക് നൽകാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ 17ന് ഉച്ച 3 മണി വരെ സ്വീകരിക്കും. വിശദവിവങ്ങൾക്കായി സംസ്ഥാന മിഷൻ ഓഫീസിൽ ബന്ധപ്പെടുകയോ www.nregs.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.

താല്പര്യപത്രം ക്ഷണിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിനായി സ്ഥലം ഡിജിറ്റൽ സർവേയിംഗ് സംവിധാനം ഉപയോഗിച്ച് അളന്നു നൽകുന്നതിന് ഏജൻസികളിൽ നിന്നും താല്പര്യ പത്രം ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട വിലാസം: സൂപ്രണ്ട്, ജില്ലാ ആശുപത്രി, നെടുമങ്ങാട്. ഏപ്രിൽ 13 ഉച്ചയ്ക്ക് 12 മണി വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഏപ്രിൽ 13 ഉച്ചയ്ക്ക് രണ്ടു മണിക്ക് അപേക്ഷ തുറക്കും. 4.51 ഏക്കർ ആണ് സ്ഥലത്തിന്റെ വിസ്തീർണ്ണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.