Sections

വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Monday, Sep 04, 2023
Reported By Admin
Tenders Invited

വാഹനം ലഭ്യമാക്കുന്നതിന് വേണ്ടി ടെൻഡർ ക്ഷണിച്ചു

മതിലകം ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാർ വ്യവസ്ഥയിൽ വാഹനം (കാർ/ ജീപ്പ് ) വാടകയ്ക്ക് നൽകാൻ താല്പര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 15 ന് ഉച്ചയ്ക്ക് 2.30 വരെ സമർപ്പിക്കാം. ഫോൺ : 0480 2851319.

മുല്ലശ്ശേരി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വർഷത്തിലധികം പഴക്കം ഉണ്ടാകരുത്. സെപ്റ്റംബർ 13 ഉച്ചയ്ക്ക് ഒന്നുവരെ സമർപ്പിക്കാം. ഫോൺ: 0487 22655570, 9188959753.

ലാബ് റീഏജന്റുകൾ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബിലേക്ക് ലാബ് റീഏജന്റുകൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. വിവരങ്ങൾ www.lsg.kerala.gov.in ൽ ലഭിക്കും. ഫോൺ: 0487 2389065.

കളർ ആൻഡ് കെമിക്കൽസ് കരാറടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ മാനുഫാക്ടറി വിഭാഗത്തിലേക്ക് ആവശ്യമായ കളർ ആൻഡ് കെമിക്കൽസ് കരാറടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സർക്കാർ / അർദ്ധ സർക്കാർ / സഹകരണ / സ്വകാര്യ ഏജൻസികൾ തുടങ്ങിയവർക്ക് സെപ്റ്റംബർ 15 ന് രാവിലെ 11 നകം സമർപ്പിക്കാം. ഫോൺ: 0484 2334267.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.