- Trending Now:
അമ്പലമുകൾ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ആരംഭിക്കുന്ന മൊബൈൽ ഫോൺ ഹാർഡ് വെയർ റിപ്പയർ ടെക്നീഷ്യൻ കോഴ്സിന്റെ ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13. ടെൻഡർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ അറിയാം. ഫോൺ 6282631410 ഇ-മെയിൽ :gvhssambalamugal@gmail.com.
ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ടിൽ ഉൾപ്പെട്ട ഏലൂർ മുനിസിപ്പാലിറ്റിയിലെ 92 -ാം നമ്പർ അങ്കണവാടി 2024-25 ലെ അങ്കണവാടി കം ക്രഷ് പദ്ധതി പ്രകാരം നവീകരണം നടത്തുന്നതിന്റെ ഭാഗമായി പ്രീ സ്കൂൾ കളി ഉപകരണങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ, സ്റ്റോറേജ് സ്റ്റാൻഡ്, ക്ലീനിംഗ് ഐറ്റംസ്, മറ്റിനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികൾ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 17-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. ഫോൺ: 9188959719.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം - ഒന്നിലേക്കു നാലു മാസത്തേക്കു കരാർ അടിസ്ഥാനത്തിൽ 1500 സിസിയിൽ താഴെയുള്ള എ.സി യൂട്ടിലിറ്റി വാഹനങ്ങളുടെ (എൽഎംവി- അഞ്ച് സീറ്റ് കാർ) ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി. ജനുവരി 22. കൂടുതൽ വിവരങ്ങൾക്കായി www.kspcb.kerala.gov.in വെബ്സൈറ്റ് പരിശോധിക്കുക. ഫോൺ: 0484-2207783.
വനിത ശിശു വികസന വകുപ്പിന് കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിലേക്ക് 2024- 25 വർഷത്തെ കണ്ടിജൻസി അംഗനവാടി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങൾ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അംഗനവാടിയ്ക്ക് 2000 രൂപ നിരക്കിൽ 194 അംഗനവാടികൾക്കാണ് വിതരണം ചെയ്യേണ്ടത്. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി ജനുവരി 24 ഉച്ച് ഒരു മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ: 6282087812.
നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ 38 കമ്പ്യൂട്ടറുകൾ, 3 ലാപ്ടോപ് എന്നിവ റിപ്പയർ ചെയ്യുന്നതിനും 15 ലേസർ പ്രിന്ററുകൾ, 2 ഇങ്ക് ജറ്റ് പ്രിന്റർ, ഒരു ലേസർ ജറ്റ് പ്രിന്റർ എന്നിവ ആവശ്യാനുസരണം റീ ഫിൽ ചെയ്യുന്നതിനും ഫെബ്രുവരി ഒന്ന് മുതൽ ഒരു വർഷത്തേക്ക് പ്രവർത്തന സജ്ജമാക്കി നൽകുന്നതിന് വ്യക്തികളിൽ നിന്നും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ജനുവരി 15ന് രാവിലെ 11ന് മുമ്പ് ദർഘാസുകൾ ഓഫീസിൽ ലഭിച്ചിരിക്കണം. അതേദിവസം ഉച്ചക്ക് 12ന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണമെന്ന് സൂപ്രന്റ് അറിയിച്ചു. ഫോൺ:04931220351.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.