- Trending Now:
വനിതാശിശുവികസന വകുപ്പിന് കീഴിലെ അടിമാലി ശിശുവികസനപദ്ധതി ആഫീസിനു പരിധിയിലുള്ള കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 21 അങ്കണവാടികൾക്ക് ഈ സാമ്പത്തിക വർഷം ഫർണിച്ചർ /ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ മുദ്ര വച്ച കവറിൽ ഫെബ്രുവരി 17 ന് പകൽ 12 മണിവരെ ഐസിഡിഎസ് അടിമാലി ആഫീസിൽ സ്വീകരിക്കും. അന്ന് വൈകീട്ട് 3 ന് സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കും.. ഫോൺ : 9447876176.
മണ്ണാർക്കാട് അഡീഷ്ണൽ ഐ.സി.ഡി.എസ് ന് കീഴിലെ അങ്കണവാടികൾക്ക് ഫർണിച്ചറുകളും ഉപകരണങ്ങളും വാങ്ങുന്നതിനായി ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 12. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ പള്ളുരുത്തി ശിശുവികസന പദ്ധതി കാര്യാലയത്തിലെ 18 അങ്കണവാടികളിലേക്ക് ഫർണിച്ചറുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19-ന് ഉച്ചയ്ക്ക് 12 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 -2237276.
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിലെ പന്തലായനി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ 23 അംഗനവാടികളിൽ ഒരു അംഗനവാടിയ്ക്ക് 10,000 രുപ നിരക്കിൽ ശിശു സൗഹൃദ ഫർണിച്ചറുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മുദ്രവെച്ച ടെൻഡർ ഫെബ്രുവരി 15-ന് വൈകീട്ട് നാലിനകം നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോൺ: 8281999297.
വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വൈക്കം ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 141 അങ്കണ വാടികൾക്കാവശ്യമായ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 25ന് രാവിലെ 11 മണി വരെ ടെണ്ടർ ഫോറം വിതരണം ചെയ്യും. അന്നേ ദിവസം 2 മണി വരെ ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04829 225156.
വനിത ശിശു വികസന വകുപ്പിനു കീഴിലെ കൊടുവളളി അഡീഷണൽ ഐസിഡിഎസ് പരിധിയിലുളള 148 അംഗനവാടികളിലേക്ക് 2024-25 വർഷത്തെ പ്രീ-സ്കൂൾ എജുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മുദ്രവെച്ച ടെണ്ടർ ഫെബ്രുവരി 13-ന് ഉച്ച ഒരു മണി വരെ സ്വീകരിക്കും. ഉച്ച രണ്ട് മണിക്ക് തുറക്കും. ഫോൺ: 0495-2281044.
വനിത ശിശുവികസന വകുപ്പിന് കീഴിൽ കോഴിക്കോട് റൂറൽ ഐസിഡിഎസ് ഓഫീസിലേക്ക് 2024-25 വർഷത്തെ അംഗനവാടി പ്രീ സ്കൂൾ എജുക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജിഎസ്ടി ഉളള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അംഗനവാടിക്ക് 2204 രൂപ നിരക്കിൽ 180 അംഗനവാടികൾക്കാണ് സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടെണ്ടർ ഫെബ്രുവരി 24-ന് ഉച്ച രണ്ട് മണി വരെ സ്വീകരിക്കും. ഉച്ച 2.30 ന് തുറക്കും. ഫോൺ: 0495-2966305.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ 67 കമ്പ്യൂട്ടറുകൾക്ക് വാർഷിക അറ്റകുറ്റപ്പണി കരാർ (എ.എം.സി.) എടുക്കാൻ താൽപര്യമുള്ള ഏജൻസികളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് 12നു മുൻപായി വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, വയസ്ക്കരക്കുന്ന്, കോട്ടയം ഒന്ന് എന്ന വിലാസത്തിൽ നൽകണം. ടെൻഡറുകൾ അന്നേദിവസം മൂന്നുമണിക്കു തുറക്കും.
കോഴിക്കോട് മേഖല സ്റ്റേഷനറി ഓഫീസിലേക്കും വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലാ സ്റ്റേഷനറി ഓഫീസുകളിലേക്കും 2025-26 വർഷം റബ്ബർ (പോളിമർ)/ലോഹ/പ്രീഇങ്കിംഗ് മുദ്രകൾ നിർദ്ദിഷ്ട വിവരണ പ്രകാരം നിർമ്മിച്ച് വിതരണം ചെയ്യുന്നതിനായി 'ദർഘാസ് നമ്പർ 02/2024-25' എന്ന മേലെഴുത്തോടു കൂടിയ മുദ്ര വെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോം മാർച്ച് 4 ന് വൈകീട്ട് നാല് മണി വരെ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മേഖല സ്റ്റേഷനറി ഓഫീസിൽ നിന്നും ലഭിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് അഞ്ച്, ഉച്ച രണ്ട് വരെ. ഫോൺ: 0495-2380348.
ഗവ. കോളേജ് കാസർകോട് സ്റ്റാഫ് ക്വാർട്ടേഴ്സ് പരിസരത്ത് സ്ഥിതി ചെയ്യുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മരങ്ങളും ശിഖരങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രവൃത്തി ദിവസങ്ങളിൽ ക്വാർട്ടേഴ്സിൽ പരിശോധിക്കാം. ക്വട്ടേഷനുകൾ പ്രിൻസിപ്പാൾ, കാസർകോട് ഗവ. കോളേജ്, വിദ്യാനഗർ എന്ന വിലാസത്തിൽ ഫെബ്രുവരി 28 ന് രാവിലെ 11നകം ലഭിക്കണം. വൈകീട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ക്വട്ടേഷൻ കവറിന് പുറത്ത് മരങ്ങളും ശിഖിരവും മുറിച്ച് മാറ്റുന്നതിനുള്ള ക്വട്ടേഷൻ എന്നെഴുതണം. ഫോൺ- 04994 256027.
അട്ടപ്പാടി ഐ.സി.ഡി.എസ് പരിധിയിലെ അങ്കണവാടികൾ നവീകരിക്കുന്നതിന്റെ ഭാഗമായി അഗളി പുതൂർ ഷോളയൂർ പഞ്ചായത്തുകളിലെ 102 അംഗണവാടികളിൽ ശിശുസൗഹൃദ പെയിന്റിങ് നടത്തുന്നതിന് സന്നദ്ധതയും പെയന്റിങ് പരിചയവുമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 11ന് 3 മണിവരെ പൂരിപ്പിച്ച ടെണ്ടറുകൾ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭിക്കും. ഫോൺ: 04924 254234.
അട്ടപ്പാടി ഐ.സി.ഡി.എസ് പരിധിയിലെ അങ്കണവാടികൾ നവീകരിക്കുന്നതിന്റെ ഭാഗമായി അങ്കണവാടികളിലേക്ക് 131 നെയിം ബോർഡ് സ്ഥാപിക്കുന്നതിന് താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി 12ന് വൈകീട്ട് 3 മണിവരെ പൂരിപ്പിച്ച ടെണ്ടറുകൾ ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭിക്കും. ഫോൺ: 04924 254234.
കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിലെ പന്തലായനി ശിശു വികസന പദ്ധതി ഓഫീസിന് കീഴിലെ അംഗനവാടികളിലേക്ക് 2024-25 വർഷത്തെ അംഗനവാടി പ്രീ-സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മുദ്രവെച്ച ടെൻഡർ ഫെബ്രുവരി 17-ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോൺ: 8281999297.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ മൂന്ന് പൊതുമരാമത്ത് പ്രവൃത്തികൾക്ക് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി 17 വൈകീട്ട് അഞ്ച് മണിവരെ ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾക്ക് www.etenders.kerala.gov.in. ഫോൺ - 049622590232.
അട്ടപ്പാടി ഐ.സി.ഡി.എസ് പരിധിയിലെ അങ്കണവാടികൾ നവീകരിക്കുന്നതിന്റെ ഭാഗമായി അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ 102 അങ്കണവാടികളിൽ ശിശുസൗഹ്യദ പെയിന്റിങ് നടത്തുന്നതിന് (പെയിന്റിങ്ങിനുള്ള പെയിന്റ് എല്ലാ സാധനങ്ങളും ഉൾപ്പടെ ) മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം വിൽക്കുന്ന അവസാന തിയതി ഫെബ്രുവരി 11. പൂരിപ്പിച്ച ഫോം ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 11 വൈകിട്ട് മൂന്ന് വരെ ആയിരിക്കുമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
കൺസ്യൂമർ ഫെഡിന്റെ വിവിധ യൂണിറ്റുകൾ വഴി വിൽപ്പന നടത്തുന്ന തിനാവശ്യമായ കോപ്പിയർ പേപ്പറുകൾ, സ്കൂൾ, ഓഫീസ് സ്റ്റേഷനറി, സ്പോർട്ട്സ്, പ്ലാസ്റ്റിക്ക്, ഹൗസ് ഹോൾഡ് ഉൽപന്നങ്ങൾ മറ്റ് കണ്ടിജന്റ് ഇനങ്ങൾ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 13 രാവിലെ 10.30 ന് കൺസ്യൂമർഫെഡ് ഹെഡ് ഓഫീസിൽ പർച്ചേയ്സ് കമ്മിറ്റി നെഗോസിയേഷൻ നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ www.consumerfed.net. വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0484-2203507, 9846292724, 9496183411, 9961181, ഇ-മെയിൽ - etryonicled@gmail.com.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.