- Trending Now:
എറണാകുളം കാക്കനാട് കളക്ടറേറ്റിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് ഒരു കാർ 2024 ജനുവരി മുതൽ 2 വർഷ കാലയളവിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ഓടുന്നതിന് ട്രാവൽ ഏജൻസികൾ / വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയത്ത് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് നേരിട്ടും 0484-2983130 ഫോൺ നമ്പറിലും ലഭ്യമാണ്.
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ കിയോസ്കുകളിൽ വെള്ളം നിറയ്ക്കുന്നതിന് ഹെവി ഗുഡ്സ് വെഹിക്കിൾ, മീഡിയം ഗുഡ്സ് വെഹിക്കിൾ, ലൈറ്റ് ഗുഡ്സ് വെഹിക്കിൾ വാഹന ഉടമകളിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജനുവരി 25-ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി കുട്ടനാട് തഹസിൽദാരുടെ കാര്യാലയത്തിൽ നൽകണം. വിവരങ്ങൾക്ക്: 0477 2702221.
സാംസ്കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെ ഓഫീസ് ആവശ്യങ്ങളിലേക്ക് സെഡാൻ വിഭാഗത്തിൽപ്പെട്ട കാർ കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി ഒന്ന് മുതൽ ഒരു വർഷത്തേക്കാണ് കരാർ. ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹന ഉടമകൾ സീൽ ചെയ്ത ക്വട്ടേഷനുകൾ ജനുവരി 20 നാല് മണിയ്ക്ക് മുൻപായി സ്ഥാപനത്തിന്റെ ഓഫീസിൽ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. ക്വട്ടേഷൻ വ്യവസ്ഥകൾക്കും വിശദവിവരങ്ങൾക്കും ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം ഓഫീസുമായി ബന്ധപ്പെണം. ഫോൺ 0471 2599009.
ഇന്ത്യൻ പോസ്റ്റൽ സർവീസ് തിരുവനന്തപുരം സൗത്ത് ഡിവിഷൻ ഔദ്യോഗിക ആവശ്യത്തിന് നാല് ചക്ര വാഹനങ്ങൾക്കായി (രണ്ട്) ഇ- ടെൻഡർ ക്ഷണിച്ചു. വാഹനം ഒരു ടൺ ലോഡ് കപ്പാസിറ്റി ഉള്ളതും മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതുമായിരിക്കണം. രണ്ട് വർഷത്തേക്കാണ് കരാർ. ഇ-ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജനുവരി 22. കൂടുതൽ വിവരങ്ങൾക്ക് 0471 2575771, 2578810.
മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ചികിത്സ തേടുന്ന ആർ.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ജെ.എസ്.വൈ, ആർ.ബി.എസ്.കെ (എ.കെ) രോഗികൾക്കാവശ്യമായ ലാബ് പരിശോധനകൾ 01.02.2024 മുതൽ ഒരു വർഷത്തേക്ക് ചെയ്തുനൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസ് ക്ഷണിച്ചു. കവറുകളുടെ പുറത്ത് ലാബ്ടെസ്റ്റ് ചെയ്യുന്നതിനുള്ള പുനർ ദർഘാസ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. ടെസ്റ്റുകളുടെ പട്ടിക ഓഫീസിൽ നിന്നും ലഭ്യമാണ്. ടെണ്ടർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 രാവിലെ 11 വരെ. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാം.
കൽപ്പറ്റ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈഡ്രോപ്രോണിക്സ് ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ജനുവരി 23 ന് വൈകിട്ട് 3 നകം ടെണ്ടർ ലഭിക്കണം. ഫോൺ 7510135485.
തൃശൂർ ജനറൽ ആശുപത്രിയിലെ വാഹന പാർക്കിംഗ് നിരക്ക് പിരിക്കുന്നതിനുള്ള അവകാശം ഒരു വർഷത്തേക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. 15000 രൂപയാണ് നിരതദ്രവ്യം. ജനുവരി 28 ഉച്ചയ്ക്ക് 2.30 വരെ ടെൻഡറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0487- 2427778
ചാത്തന്നൂർ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിലെ കാന്റീൻ ഒരു വർഷത്തേക്ക് മാസവാടകയ്ക്ക് നൽകുന്നതിന് കാന്റീൻ നടത്തി മുൻപരിചയമുളളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 23 ഉച്ചയ്ക്ക് രണ്ടിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം കൊല്ലം വിലാസത്തിൽ ലഭിക്കണം. ഫോൺ 0474 2796290.
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ബയോമെഡിക്കൽ എക്യുമെൻഡ് സ്പേഴ്സ് വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചു. ജനുവരി 22 വൈകിട്ട് 3.40 വരെ ടെൻഡർ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477- 2282611.
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ഇലക്ട്രോണിക് സ്പെയേഴ്സ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 22 വൈകിട്ട് മൂന്ന് വരെ ടെൻഡർ സ്വീകരിക്കും. വിലാസം: പ്രിൻസിപ്പൽ, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ. ഫോൺ: 0477- 2282611.
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ബോട്ട്, യന്ത്രവൽകൃത വള്ളങ്ങൾ എന്നിവയുടെ ഉടമകളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജനുവരി 25-ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി കുട്ടനാട് തഹസിൽദാരുടെ കാര്യാലയത്തിൽ നൽകണം. വിവരങ്ങൾക്ക് : 0477 2702221.
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളെജിൽ കായിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ പ്രിൻസിപ്പാൾ, രാജീവ് ഗാന്ധി സ്മാരക ഗവ ആർട്സ് ആൻഡ് സയൻസ് കോളെജ്, കോട്ടത്തറ പി.ഒ, അട്ടപ്പാടി-678581 എന്ന വിലാസത്തിൽ ജനുവരി 30 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ടെൻഡറുകൾ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. ഫോൺ: 04924 254142.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.