Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, പേഷ്യൻ വാമർ, പോൾ ക്ലൈംബിങ് അപ്പാരറ്റ്സ്, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്യൽ, കാന്റീൻ നടത്തിപ്പ് തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Dec 28, 2023
Reported By Admin
Tenders Invited

വാഹനം വാടകക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

ശാസ്താംകോട്ട ഐ സി ഡി എസ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 12ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ശാസ്താംകോട്ട അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസ്, ഫോൺ- 0476 2834101, 9847539998.

കോട്ടയം: ജില്ലയിൽ രണ്ടാംഘട്ട ഡിജിറ്റൽ സർവ്വെ നടക്കുന്ന വൈക്കം താലൂക്കിലെ ടി വി പുരം , ചങ്ങനാശ്ശേരി താലൂക്കിലെ തോട്ടക്കാട്, മീനച്ചിൽ താലൂക്കിലെ കുറവിലങ്ങാട്, കോട്ടയം താലൂക്കിലെ ഓണംതുരുത്ത് എന്നീ വില്ലേജുകളിലേക്ക് ജീവനക്കാരുടെ യാത്രാ സൗകര്യത്തിനും സർവ്വെ ഉപകരണങ്ങൾ എത്തിക്കുന്നതിനും ഫീൽഡ് ജോലി ആരംഭിക്കുന്നതു മുതൽ ആറു മാസത്തേക്ക് ടാക്സി പെർമിറ്റുള്ള വാഹനങ്ങൾ മാസവാടകയ്ക്ക് ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 30 നകം നൽകണം. ഫോൺ: 0481 2567092.

പേഷ്യന്റ് വാമർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ട്രോമാ കെയർ ഫെസിലിറ്റിയിലേക്ക് പേഷ്യന്റ് വാമർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി എട്ടിന് ഉച്ചയ്ക്ക് 12 നകം നൽകണം വിശദവിവരത്തിന് ഫോൺ : 0481 2597279

കോട്ടയം: ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലേക്ക് പേഷ്യന്റ് വാർമർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി മൂന്നിനകം ഉച്ചയ്ക്ക് 12 നകം നൽകണം. ഫോൺ: 0481 2597279.

ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

താനൂർ സി.എച്ച്.എം.കെ.എം ഗവ. കോളേജിലെ ഇലക്ട്രോണിക് ഡിപ്പാർട്ട്മെന്റിലേക്ക് ഇക്ട്രോണിക്സ് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 25ന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30ന് ടെൻഡറുകൾ തുറക്കും. ദർഘാസുകൾ കവറിന് പുറത്ത് സി.എച്ച്.എം.കെ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് താനൂർ, ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡറുകൾ എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പൽ, സി.എച്ച്.എം.കെ.എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് താനൂർ, കെ.പുരം മലപ്പുറം ജില്ല പിൻ-676307 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. ഫോൺ: 0494 2582800.

കാട് വെട്ടിത്തെളിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

ചാലിയാർ പഞ്ചായത്തിലെ അത്തിക്കൽ ബീറ്റിലെ 15.14 ഹെക്ടർ ഭൂമി ഭൂരഹിതരായ പട്ടികവർഗക്കാർക്ക് വിതരണം ചെയ്യുന്നതിനായി കാട് വെട്ടിത്തെളിക്കുന്നതിന് കേരള വനംവകുപ്പിൽ രജിസ്റ്റർ ചെയ്ത നിലവിൽ യോഗ്യരായ എ, ബി, സി, ഡി ക്ലാസ് കോൺട്രാക്ടർമാരിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചു. ജനുവരി മൂന്നിന് വൈകുന്നേരം അഞ്ചുമണി വരെ ടെൻഡറുകൾ സ്വീകരിക്കും. ജനുവരി നാലിന് രാവിലെ 11 മണിക്ക് ടെൻഡറുകൾ തുറക്കും. ടെൻഡറിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ള കോൺട്രാക്ടർമാർ 'നിക്ഷിപ്ത വനഭൂമി വിതരണം-അത്തിക്കൽ ബീറ്റിലെ കാട് വെട്ടിത്തെളിക്കുന്നതിനുള്ള ടെൻഡറുകൾ' എന്ന് കവറിന് മുകളിലെഴുതി സമർപ്പിക്കുകയും ടെൻഡറിനൊപ്പം കോൺട്രാക്ടറുടെ ഫോറസ്റ്ററി ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് ഉള്ളടക്കം ചെയ്യുകയും വേണം. ടെൻഡർ ഫോറം നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽനിന്നും ജനുവരി മൂന്നുവരെ നൽകും. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04931 220315.

കാന്റീൻ നടത്തിപ്പ്; ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: അടുത്ത രണ്ട് വർഷത്തേക്ക് ആലപ്പുഴ റസ്റ്റ് ഹൗസിലെ കാന്റീൻ നടത്തിപ്പ് പാട്ടവ്യവസ്ഥയിൽ നൽകുന്നതിന് കാന്റീൻ നടത്തി മുൻ പരിചയമുള്ള വ്യക്തികളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. വെള്ളക്കടലാസിലുള്ള ദർഘാസുകൾ മുദ്രവെച്ച കവറിൽ ജനുവരി നാലിന് വൈകിട്ട് മൂന്നിനകം അസിസ്റ്റന്റ് എക്സിക്യൂട്ട് എഞ്ചിനീയർ, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ: 8086395143.

പോൾ ക്ലൈംബിങ് അപ്പാരറ്റസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് വിഭാഗത്തിലേക്ക് പോൾ ക്ലൈംബിങ് അപ്പാരറ്റസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി മൂന്നിന് ഉച്ചയ്ക്ക് 12നകം നൽകണം. ഫോൺ : 0481 2597279.

ദർഘാസ്

കോട്ടയം: സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ 2024-25 വർഷത്തിൽ വിതരണം ചെയ്യുന്നതിനായി വലിയ കൂടതൈകൾ, ചെറിയ കൂട തൈകൾ, കയർ റൂട്ട് ട്രെയിനർ തൈകൾ ഉത്പാദിപ്പിക്കുന്ന നഴ്സറി നിർമിക്കുന്ന ജോലി, ബട്ടർഫ്ലൈ പാർക്ക് നിർമാണത്തിന്റെ ജോലി എന്നിവയ്ക്ക് യോഗ്യരായ കോൺട്രാക്ടർമാരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജനുവരി മൂന്നിനകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2310412.

വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് ആവശ്യമായ ഗുണമേന്മയുള്ള നിത്യോപയോഗ വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജനുവരി നാലുവരെ ടെൻഡർ ഫോമുകൾ വിതരണം ചെയ്യും. ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോൺ: 0487 2383684.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.