Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, വാദ്യോപകരണങ്ങൾ, ഓക്‌സിജൻ ബ്ലൻഡർ വിതരണം ചെയ്യൽ, നിർമ്മാണ പ്രവൃത്തി തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Jan 11, 2024
Reported By Admin
Tenders Invited

കരാറടിസ്ഥാനത്തിൽ വാഹനം നൽകാൻ തയ്യാറുള്ളവരിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു

ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഉപയോഗത്തിനായി കരാറടിസ്ഥാനത്തിൽ ഫെബ്രുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെ കരാറടിസ്ഥാനത്തിൽ വാഹനം നൽകാൻ തയ്യാറുള്ളവരിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. വാഹനത്തിന് അഞ്ച് വർഷത്തിൽ കുറഞ്ഞ പഴക്കമേ ഉണ്ടാകാവൂ. സംസ്ഥാനത്തെ ഏത് പ്രദേശത്തും യാത്ര ചെയ്യാൻ പറ്റുന്ന തരത്തിലുള്ള 5/7 സീറ്റ് വാഹനമായിരിക്കണം. പ്രതിമാസം ചുരുങ്ങിയത് 1000 കി.മീ യാത്ര ചെയ്യുന്നതിനുള്ള നിരക്കും അതിൽ കൂടുതലായി ഓടുന്നതിന് ഒരോ കിലോമീറ്ററിനുമുള്ള നിരക്കും ക്വാട്ട് ചെയ്യണം. ക്വട്ടേഷനുകൾ ജനുവരി 25 ന് രാവിലെ 11 വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം രാവിലെ 11.30 ന് തുറക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു. ഫോൺ: 0491-2576355.

റൂസ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറേറ്റ് ഓഫീസിലേക്ക് 5 സീറ്റ് വാഹനം വാടകയ്ക്കെടുക്കുന്നു. വിശദാംശങ്ങൾക്ക്: 0471 2303036.

വാദ്യോപകരണങ്ങൾ ഇ-ടെൻഡർ

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് നിർവഹണം നടത്തുന്ന വാദ്യോപകരണങ്ങൾ വാങ്ങി നൽകൽ പ്രവൃത്തിയുടെ ഇ-ടെൻഡർ ക്ഷണിച്ചു. www.lsg.kerala.gov.in www.etenders.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ജനുവരി 19. ഫോൺ 0474 2593260, 2592232.

നിർമാണപ്രവൃത്തിയുടെ ഇ-ടെൻഡർ ക്ഷണിച്ചു

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ സുഭാഷ് മെമ്മോറിയൽ ലൈബ്രറി ഒന്നാം നില നിർമാണപ്രവൃത്തിയുടെ ഇ-ടെൻഡർ ക്ഷണിച്ചു. www.lsg.kerala.gov.in www.etenders.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ജനുവരി 18. ഫോൺ 0474 2593260, 2592232.

ഓക്സിജൻ ബ്ളൻഡർ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: മെഡിക്കൽ കോളേജിലെ നിയോനാറ്റോളജി വിഭാഗത്തിലേക്ക് എയർ ഓക്സിജൻ ബ്ളൻഡർ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 16 ന് ഉച്ചയ്ക്ക് 12 മണിവരെക്വട്ടേഷൻ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3.30 ന് തുറക്കും.ഫോൺ: 0481 -2597279,2597284

പാറക്കല്ല് പൊട്ടിച്ച് മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: മീനച്ചിൽ താലൂക്ക് തലനാട് വില്ലേജിൽ അടുക്കം ഭാഗത്തു ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന 28.350 ഘന മീറ്റർ വലിപ്പമുള്ള പാറക്കല്ല് പൊട്ടിച്ച് മാറ്റുന്നതിന് തഹസിൽദാർ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം മീനച്ചിൽ തഹസിൽദാർക്ക് സമർപ്പിക്കണം.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.