Sections

Tender Notice: വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, കണ്ടിജൻസി സാധനങ്ങൾ, ഫർണിച്ചർ എന്നിവ വിതരണം ചെയ്യൽ, പിവിസി സീലിങ്ങ് വർക്കുകൾ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Jan 04, 2025
Reported By Admin
Tenders are invited for various works like provision of vehicle on hire, supply of contingency items

കണ്ടിജൻസി സാധനവിതരണം: ടെണ്ടർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴിൽ ദേവികുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ പ്രവർത്തിക്കുന്ന 5 പഞ്ചായത്തിലെ 117 അങ്കണവാടികളിലേയ്ക്ക് ആവശ്യമുള്ള കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്ത് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജനുവരി 8 ന് ഉച്ചക്ക് 1മണി വരെ ഓഫീസിൽ സ്വീകരിക്കും. അന്ന് വൈകീട്ട് 3 ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കും. . ഫോൺ.9207074081.

ക്വട്ടേഷൻ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിൽ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ കാളിയാർ അങ്കണവാടി സെ.നം. 23 , ആലക്കോട് ഗ്രാമപഞ്ചായത്തിലെ കച്ചിറപ്പാറ അങ്കണവാടി സെ.നം.110 എന്നിവിടങ്ങളിൽ അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ജനുവരി 6 ന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷനുകൾ് സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. ഫോൺ: 9447588064.

വാഹനം ആവശ്യമുണ്ട്

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം-2008 പ്രകാരമുള്ള ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കൽ നടപടികൾക്ക് ഇടുക്കി റവന്യു ഡിവിഷണൽ ആഫീസിലും തൊടുപുഴ താലൂക്കിന്റെ പരിധിയിലുള്ള വില്ലേജ് ആഫീസുകളിലും രണ്ട് വാഹനങ്ങൾ (കാർ, ജീപ്പ്, ബൊലേറോ) ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. വാഹനങ്ങൾ വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ളവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. വാഹനവാടക, ഇന്ധനചെലവ്, ഡ്രൈവറുടെ വേതനം, എന്നിവ ഉൾപ്പെടെ പ്രതിമാസം 35000/- രൂപയിൽ കൂടരുത്. ടെണ്ടറിനൊപ്പം വാഹനത്തിന്റെ ആർ.സി.ബുക്ക്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവയുടെ പകർപ്പുകൾ സഹിതം സീൽ ചെയ്ത ടെണ്ടർ അപേക്ഷ ജനുവരി 6 ന് വൈകീട്ട് 5 മണിക്ക് മുൻപായി കുയിലിമലയിലെ ഇടുക്കി റവന്യു ഡിവിഷണൽ ഓഫീസിൽ ലഭിക്കണം. കവറിനുമുകളിൽ 'കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം വാഹന വാടക ടെണ്ടർ' എന്ന് രേഖപ്പെടുത്തണം. ടെൻഡറുകൾ ജനുവരി 8 ന് വൈകീട്ട് 3 മണിക്ക് തുറക്കും., ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്ന ടെണ്ടർ സ്വീകരിക്കും. ഫോൺ :04862-232231.

ടെൻഡർ ക്ഷണിച്ചു

മരട് മാങ്കായിൽ ഗവ: വൊക്കേഷണൽ ഹയർ സെക്ക9്ററി സ്കൂളിൽ നഗരസഭയുടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. 377 നമ്പർ പദ്ധതി (പഴയ കെട്ടിടത്തിൽ നിന്ന് വൈദ്യുതി മീറ്റർ, ബി എസ്എൻഎൽ കണക്ഷൻ പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കൽ. അടങ്കൽ തുക 250000). പദ്ധതി 482, (സ്കൂളിലേക്ക് ഫർണിച്ചർ വാങ്ങുന്നതിന്) അടങ്കൽ തുക മൂന്ന് ലക്ഷം. എല്ലാ പദ്ധതികൾക്കും അടങ്കൽ തുകയുടെ 2.5 ശതമാനം നിരതദ്രവ്യമായി അടയ്ക്കണം. ടെൻഡർ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 13 ന് ഉച്ചയ്ക്ക് ഒരുമണി വരെ.

പിവിസി സീലിങ്ങ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പള്ളൂരുത്തി സി-മെറ്റ് നഴ്സിംഗ് കോളേജിലെ കോമൺ ഗേൾസ് റൂം, എം സി എച്ച് ലാബ് എന്നിവിടങ്ങളിൽ ഒമ്പത് എം എം പിവിസി സീലിങ്ങ് ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ നല്കുന്ന കവറിന് മുകളിൽ ക്വട്ടേഷൻ (ഫോർ സീലിംഗ് വർക്ക്) എന്ന് എഴുതി നല്കേണ്ടതാണ്. ക്വട്ടേഷനുകൾ ജനുവരി ആറിന് ഉച്ചയ്ക്ക് ഒന്നിനു മുമ്പായി ഓഫീസിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്ന് നേരിട്ട് അറിയാം.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.