- Trending Now:
തൃശ്ശൂർ ജില്ലയിൽ ചാലക്കുടി ട്രൈബൽ ഡെവലപ്പമെന്റ് ആഫീസിനു കീഴിൽ പ്രവർത്തിക്കുന്ന വെറ്റിലപ്പാറ, ചുവന്നമണ്ണ്, പീച്ചി എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്ക് 2024 ഡിസംബർ 27, 28, 29 തിയ്യതികളിലായി വയനാട് ജില്ലയിലെ മാനന്തവാടിയിൽ വെച്ച് നടത്തപ്പെടുന്ന സംസ്ഥാന കലാമേളയായ സർഗോത്സവത്തിൽ പങ്കെടുപ്പിച്ച് തിരികെ എത്തിക്കുന്നതിന് 11 പേർക്ക് സഞ്ചരിക്കാൻ അനുയോജ്യമായ ഏസിയുള്ള ടൂറിസ്റ്റ് വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വികരിക്കുന്നതിനുളള അവസാന തിയ്യതി 20.12.2024 രാവിലെ 10.30 AM വരെയാണ്.
തൃശ്ശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലെ കാന്റീൻ 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ നിബന്ധനകൾക്ക് വിധേയമായി ഏറ്റെടുത്ത് നടത്താൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ടെൻഡർ ഡിസംബർ 28 രാവിലെ 11.30 നകം ലഭിക്കണം. ടെൻഡർ കവറിന് പുറത്ത് 'ആശുപത്രി കാന്റീന് വേണ്ടിയുള്ള ടെൻഡർ' എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2383684.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രാമവർമ്മപുരത്തെ ഒബ്സർവേഷൻ കെട്ടിടത്തിൽനിന്നും നിന്നും പൊളിച്ചു മാറ്റിയ സ്ക്രാപ്പ് വസ്തുക്കൾ (ഇരുമ്പ്, സ്റ്റീൽ) വിൽപ്പന നടത്തുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. സ്ക്രാപ്പ് വസ്തുകൾ വാങ്ങാൻ താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവർ ഡിസംബർ 30 ന് ഉച്ചയ്ക്ക് 2 ന് മുമ്പായി ക്വട്ടേഷൻ നൽകണം. കൂടുതൽ വിവരങ്ങൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാമവർമ്മപുരത്തെ ഗവ. ചിൽഡ്രൻസ് ഹോമുമായി ബന്ധപ്പെടുക. ഫോൺ: 0487 2337794.
വനിത ശിശുവികസന വകുപ്പിനു കീഴിലുളള മാള ഐ.സി.ഡി.എസ്. പ്രോജസ്ടിലെ 145 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷത്തിലേക്ക് ഉന്നത ഗുണനിലാവരത്തിലുളള കണ്ടീജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മൽസരസ്വഭാവമുളള മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. ടെൻഡർ അടങ്കൽ തുക:2,77,550. ടെൻഡർ ഫോറം വില: 600/- രൂപ + 18% ജിഎസ് ടി. ഫോൺ : 0480 2893269.
സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി തളിക്കുളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലേക്ക് അനുവദിച്ച ബേക്കറി സർവ്വീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് ആവശ്യമായ ഉപകരണങ്ങളും വസ്തുക്കളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മത്സര സ്വഭാമുളള ടെൻഡർ ക്ഷണിച്ചു. ടെൻഡർ നോട്ടീസ് ഫീ : 1000 രൂപ. ടെൻഡർ ലഭിക്കേണ്ട അവസാന തിയ്യതി : ജനുവരി 06, വൈകീട്ട് 4 മണി. 7, കാലത്ത് 10.30 മണിക്ക് ടെൻഡർ തുറക്കും. ഫോൺ : 8606824496, 9496168070.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയയിലേക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ലാബ് ടെസ്റ്റുകളുടെ വില നിലവാരത്തിന്റെ മുദ്ര വെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ സ്വീകരിക്കുന്നതിനുളള അവസാന തിയ്യതി ഡിസംബർ 26 രാവിലെ 11.00 മണി.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കോഫി കിയോക്സ് നടത്തിപ്പിനുവേണ്ടി ഭിന്നശേഷിക്കാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയ്യതി ഡിസംബർ 31 ഉച്ചയ്ക്ക് 3.00 മണി. വിലാസം സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി, മെഡിക്കൽ കോളേജ് പി.ഒ, തൃശ്ശൂർ. ഫോൺ നമ്പർ : 0487 2200310, 2200319.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.