- Trending Now:
2023-24 സാമ്പത്തിക വർഷം വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് റൂറൽ കാര്യാലയത്തിന്, കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി : ഡിസംബർ 29 നു രാവിലെ 12.30 വരെ. ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് 2.30നു തുറക്കുന്നതാണ്. ടെണ്ടറുകൾ ഒട്ടിച്ച സീൽ ചെയ്ത കവറിൽ സമർപ്പിക്കേണ്ടതും കവറിന് പുറത്ത് 'വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടർ' എന്ന് രേഖപ്പെടുത്തേണ്ടതുമാണ്. ഫോൺ : 0495 2966305
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വികസന ഓഫീസർ നിർവഹണം നടത്തുന്ന പട്ടികജാതി വിഭാഗം കലാകാരന്മാർക്ക് വാദ്യ ഉപകരണ വിതരണം എന്ന പദ്ധതിക്കായി ചെണ്ട (ഇടംതല,വലംതല), ഇലത്താളം, തകിൽ എന്നിവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ ഡിസംബർ 29ന് ഉച്ചക്ക് 3 മണി വരെ വിതരണം ചെയ്യുന്നതാണ്. ഡിസംബർ 30ന് ഉച്ചക്ക് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം ഉച്ചക്ക് 3.30ന് ടെണ്ടർ തുറക്കുന്നതാണ്. ഫോൺ നമ്പർ : 9188920080,9447048178
ബേപ്പൂർ - ചാലിയം പൂലിമുട്ടിന് സമീപം പുഴയിലും കടലിലുമായി തുറമുഖ വകുപ്പ് സ്ഥാപിച്ചിട്ടുള്ള മാർക്കിംഗ് ഫ്ളോട്ടുകളിൽ റിഫ്ളക്റ്റിംഗ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിന്റെ പുറം കവറിൽ ''ദർഘാസ് നമ്പർ: സി1-4707/2022 മാർക്കിംഗ് ഫ്ളോട്ടുകളിൽ റിഫ്ളക്റ്റിംഗ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ദർഘാസ്'' എന്ന് രേഖപ്പെടുത്തിയിരിക്കണം. നിർദ്ദിഷ്ട ദർഘാസുകൾ ഡിസംബർ 22ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ബേപ്പൂർ പോർട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. ഫോൺ : 0495 2414863.
വൈത്തിരി ട്രൈബൽ എക്സറ്റൻഷൻ ഓഫീസിന് കിഴിൽ സുഗന്ധഗിരിയിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിലെ 20 അന്തേവാസികൾക്ക് ചെരുപ്പുകൾ, വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഡിസംബർ 21 ന് വൈകിട്ട് 3 നകം വൈത്തിരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നൽകണം. ഫോൺ: 04936 293336.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.