Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ഭക്ഷണം വിതരണം ചെയ്യൽ, കണ്ടിജൻസി വസ്തുക്കൾ, കമ്പ്യൂട്ടറുകളും അനുബനഅധ സാധനങ്ങളും വിതരണം ചെയ്യൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Oct 26, 2024
Reported By Admin
Tenders are invited for various works like provision of vehicle on hire, distribution of food, conti

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കിഴക്കമ്പലം പഞ്ചായത്തിൽ മനയ്ക്കുമൂലയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേയ്ക്ക് ഗുണഭോക്താക്കളെ കൊണ്ടു വരുന്നതിനും തിരികെ കൊണ്ടു പോകുന്നതിനും 2024 ഡിസംബർ ഒന്നു മുതൽ 2025 നവംബർ 30 വരെയുള്ള കാലയളവിൽ നിബന്ധനകൾക്ക് വിധേയമായി ഡ്രൈവർ ഉൾപ്പടെ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി നവംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ: 0484 2677209.

പളളുരുത്തി ഐസിഡിഎസ് വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള പളളുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ഓടിക്കുന്നതിനു വാഹന ഉടമകളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി-നവംബർ ഏഴ് ഫോൺ: 0484-2237276, 9188959733.

ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിനും പലചരക്ക്, പച്ചക്കറി ഇനങ്ങൾ വിതരണം ചെയ്യുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു

നവംബർ 26 മുതൽ 30 വരെ കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിനും പലചരക്ക്, പച്ചക്കറി ഇനങ്ങൾ വിതരണം ചെയ്യുന്നതിനും ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ: 9447960598, 0483 2734888.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ പകൽ വീട് ഗുണഭോക്താക്കൾക്ക് 2024 ഡിസംബർ ഒന്നു മുതൽ 2025 നവംബർ 30 വരെ പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, വൈകുന്നേരം ലഘു ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. കുടുംബശ്രീ, വനിത സംരംഭങ്ങൾക്ക് മുൻഗണന നൽകും. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി നവംബർ ഒന്ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോൺ : 0484 2677209.

കണ്ടിജൻസി വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 143 അങ്കണവാടികളിൽ കണ്ടിജൻസി വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്ടോബർ 30 ഉച്ചയ്ക്കു രണ്ടുമണി വരെ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്ക് തുറക്കും. ഫോൺ: 918895998.

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ഐ സി ഡി എസ് പ്രോജക്ടിലെ 122 അങ്കണവാടികൾക്ക് വിവിധ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11
ഫോൺ: 0485 2814205.

റോളിങ്ങ് ഷട്ടർ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

മങ്കട ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ സെമിനാർ ഹാളിൽ റോളിങ്ങ് ഷട്ടർ സ്ഥാപിക്കാൻ തല്പരരായ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. മുദ്രവച്ച കവറിനു പുറത്ത് റോളിങ് ഷട്ടറുകൾ സ്ഥാപിക്കാനുള്ള ക്വട്ടേഷൻ എന്നെഴുതി പ്രിൻസിപ്പൽ, ഗവൺമെന്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജ്, മങ്കട, മലപ്പുറം 679 338 എന്ന വിലാസത്തിൽ ഒക്ടോബർ 30ന് ഉച്ചക്ക് ഒന്നിന് മുമ്പായി സമർപ്പിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം ഉച്ചക്ക് രണ്ടിന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04933202135.

കമ്പ്യുട്ടറുകളും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

കുമരകം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിലെ ജി.എസ്.ടി. അസിസ്റ്റന്റ് എന്ന കോഴ്സിന്റെ ആവശ്യത്തിനായി കമ്പ്യുട്ടറുകളും അനുബന്ധ സാധനങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നു ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ നവംബർ നാല് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്കു മൂന്നുമണിക്കു തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495334425, 9947807609, 9526122688.

റോബോട്ടിക് ട്രെയിനിങ് കിറ്റും അനുബന്ധ ഉപകരണങ്ങളും കമ്പ്യൂട്ടറും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു

അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്കെ യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യൻ കോഴ്സിന്റെ ആവശ്യത്തിലേക്കായി റോബോട്ടിക് ട്രെയിനിങ് കിറ്റും അനുബന്ധ ഉപകരണങ്ങളും കമ്പ്യൂട്ടറും വാങ്ങുന്നതിന് അംഗീകൃത 'ഏജൻസികളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രിൻസിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി നവംബർ എഴിന് വൈകിട്ട് 4.30. മറ്റു വിശദവിവരങ്ങളും അനുബന്ധ ലിസ്റ്റും സ്കൂൾ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0496-2672362.

ഐടി ഉപകരണങ്ങൾ ദർഘാസ് ക്ഷണിച്ചു

അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്കെ യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിന്റെ ആവശ്യത്തിലേക്കായി ഐടി ഉപകരണങ്ങളും മറ്റു അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രിൻസിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി നവംബർ എഴിന് വൈകിട്ട് 4.30. വിശദവിവരങ്ങളും അനുബന്ധ ലിസ്റ്റും സ്കൂൾ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0496-2672362.

മെഷീൻ ഇൻസ്റ്റലേഷൻ ടെൻഡർ

ഇടുക്കി മെഡിക്കൽ കോളേജിൽ ഇ ടി ഒ മെഷീൻ ഇൻസ്റ്റലേഷൻ നടത്തുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫോമുകൾ നവംബർ 8 പകൽ 11 വരെ ലഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2 മണി വരെ അപേക്ഷകൾ സ്വീകരിക്കും. ഫോൺ: 04862 232474.

ടെണ്ടർ ക്ഷണിച്ചു

പയമ്പ്ര ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എസ്എസ്കെ യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിലെ 'ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ' എന്ന കോഴ്സിന്റെ നടത്തിപ്പിന് വേണ്ടി ഇലക്ടിക് വെഹിക്കിൾ സർവീസ് വർക്ക് ഷോപ്പിനായി ഇലക്ട്രിക് സ്കൂട്ടർ, പ്രൊജക്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. (ദർഘാസ് നമ്പർ : T/SDC/01/2024-25/GHSS PAYAMBRA). ദർഘാസ് ലഭിക്കേണ്ട അവസാന തിയ്യതി നവംബർ നാല് ഉച്ച 12 മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ദർഘാസ് തുറക്കും. ഫോൺ: 9447229988, 9745640655.

ലാബ് ഉപകരണങ്ങളുടെ വിതരണത്തിന് ടെണ്ടർ

പയമ്പ്ര ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലെ, ഐഒടി ടെക്നിക്കൽ സർവീസ് ഓപ്പറേറ്റർ കോഴ്സലേക്ക് ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചു. (ദർഘാസ് നമ്പർ : T/SDC/02/2024-25/GHSS PAYAMBRA). ദർഘാസ് ലഭിക്കേണ്ട അവസാന തീയ്യതി നവംബർ നാല് ഉച്ച 12 മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ദർഘാസ് തുറക്കും. ഫോൺ: 9447229988, 9745640655.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.