Sections

വാഹനം വാടകകയ്ക്ക് ലഭ്യമാക്കൽ, കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യൽ, പന്തൽ നിർമ്മാണം തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Oct 05, 2024
Reported By Admin
Tenders Invited for Maintenance, Goods Supply, and Vehicle Rental Services

അറ്റകുറ്റപണി ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിന്റെ മെയിൻ ബിൽഡിംഗ് ബ്ലോക്ക് അറ്റകുറ്റപണി ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ന് വൈകുന്നേരം നാല് മണി വരെ. ഫോൺ: 0497 2780227 .

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിലെ ചുറ്റുമതിൽ തകർന്ന ഭാഗം അറ്റകുറ്റപ്പണി ചെയ്യുന്നതിന് (സാധന സാമഗ്രികൾ ഉൾപ്പെടെ) ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 22 ഉച്ചക്ക് രണ്ട് മണി വരെ.ഫോൺ:0497 2780227

ക്വട്ടേഷൻ ക്ഷണിച്ചു

അരിക്കുഴയിലുള്ള ഇടുക്കി ജില്ലാ കൃഷിത്തോട്ടത്തിൽ 2024 2025 വർഷത്തിലെ വിവിധ കാർഷിക ആവശ്യങ്ങൾ മണ്ണ് നിരപ്പാക്കൽ കുഴിയെടുക്കൽ, തെങ്ങിന് തടമെടുക്കൽ, ബണ്ട് നിർമാണം മുതലായവ ഏകദേശം നൂറ് മണിക്കൂർ ഹിറ്റാച്ചി ഉപയോഗിച്ച് ചെയ്തുതീർക്കാൻ തയ്യാറുള്ളവരിൽ നിന്നും താഴെപറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച മുദ്രവെച്ച ക്വട്ടേഷൻ ഒക്ടോബർ 15 ന് രാവിലെ 11 മണി വരെ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം വൈകിട്ട് 4 മണിക്ക് തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ഈ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നടപടികൾ പൂർത്തിയാക്കുന്നതാണ്. ഫോൺ: 04862-278599.

താത്കാലിക പന്തൽ നിർമ്മിക്കുന്നതിനും ശബ്ദവും വെളിച്ചവും ഏർപ്പെടുത്തുന്നതിനുമായി ദർഘാസുകൾ ക്ഷണിക്കുന്നു

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്കായി സംസ്ഥാനതല കായികമേളയായ കളിക്കളം 2024 ഒക്ടോബർ 28, 29, 30 തീയതികളിൽ തിരുവനന്തപുരം കാര്യവട്ടം എൽ.എൻ.സി.പി.ഇ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നു. ഇതിന്റെ ആവശ്യത്തിനായി താത്കാലിക പന്തൽ നിർമ്മിക്കുന്നതിനും ശബ്ദവും വെളിച്ചവും ഏർപ്പെടുത്തുന്നതിനുമായി ദർഘാസുകൾ ക്ഷണിക്കുന്നു. ഫോറം വിൽക്കുന്ന അവസാന തീയതി ഒക്ടോബർ 11 വൈകുന്നേരം 4 മണി. കൂടുതൽ വിവരങ്ങൾക്ക്: 0471 2303229.

കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലെ ഐസിഡിഎസ് കോഴിക്കോട് അർബൻ-3 പ്രൊജക്റ്റ് ഓഫീസിന് കീഴിലെ 140 അങ്കണവാടികളിലേക്ക് കണ്ടിൻജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികൾ നിന്നും മുദ്രവെച്ച കവറിൽ ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 14. ഫോൺ: 0495-2461197.

വാഹനത്തിന് ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ചമ്പക്കുളം ഐ.സി.ഡി.എസ് ഓഫീസിലേക്ക് കരാർ വ്യവസ്ഥയിൽ പ്രതിമാസം പരമാവധി 20,000 രൂപ പ്രകാരം വാഹനം വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. ചമ്പക്കുളം ഐ.സി.ഡി.എസ് ഓഫീസിൽ നിന്ന് ഒക്ടോബർ 15 ന് ഉച്ചക്ക് 12 മണി വരെ ടെൻഡർ ഫോം ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ഉച്ചക്ക് മൂന്ന് മണി. കൂടുതൽ വിവരങ്ങൾക്ക് മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചമ്പക്കുളം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0477 2707843, 9388517763.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.