Sections

വാഹനം കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കൽ, ക്ലാസ്വേഴ്സ് വിതരണം ചെയ്യൽ, ക്വാളിറ്റി അസസ്മെന്റ് ടെസ്റ്റിങ്, കാന്റീൻ നടത്തൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Aug 01, 2024
Reported By Admin
Tenders Invited

വാഹനത്തിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം: ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഔദ്യോഗികാവശ്യത്തിലേക്ക് ഒരുവർഷകാലയളവിലേക്കു കരാർ വ്യവസ്ഥയിൽ എ.സി. കാർ / ജീപ്പ് വാഹനത്തിന് ടെൻഡർ വിളിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി 2025 ഓഗസറ്റ് 12 ഉച്ചയ്ക്ക് 2 മണി വരെ. ഫോൺ: 0481 2300548.

മിസലേനിയസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ഗവ. മെഡിക്കൽ കോളജിലെ കമ്യൂണിറ്റിമെഡിസിൻ (പ്രിവന്റീവ് ക്ലിനിക്) വിഭാഗത്തിലേക്ക് മിസലേനിയസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12.00 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.00ന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0481-2597279, 2597284.

ഗ്ളാസ്വേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ഗവ. മെഡിക്കൽ കോളജിലെ ഫാർമക്കോളജി വിഭാഗത്തിലേക്ക് ഗ്ളാസ്വേഴ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് പന്ത്രണ്ടിന് ഉച്ചയ്ക്ക് 12.00 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.00ന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0481-2597279, 2597284.

ക്വാളിറ്റി അസസ്മെന്റ് ടെസ്റ്റിങ് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ഗവ. മെഡിക്കൽ കോളജിലെ വിവിധ റേഡിയോളജി ഉപകരണങ്ങളുടെ ക്വാളിറ്റി അസസ്മെന്റ് ടെസ്റ്റിങ് (എ.ഇ.ആർ.ബി. അപ്രൂവ്ഡ് ഏക്സ്റ്റേണൽ ഏജൻസീസ് മുഖേന) നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12.00 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ്2.30ന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0481-2597279, 2597284.

കാന്റീൻ ഏറ്റെടുത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു

തൃശൂർ ഗവ. മാനസികാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള കാന്റീൻ ഏറ്റെടുത്ത് നടത്തുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് ആറ് രാവിലെ 11.30 വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0487 2383684, 2385981.

വാഹനം ആവശ്യമുണ്ട്

തൃശൂർ കയർ പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിലേക്ക് കയർ ഭൂവസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി രണ്ടുമാസത്തേക്ക് കാർ ലീസിന് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 16ന് വൈകിട്ട് മൂന്ന് വരെ എം.ഒ റോഡിലുള്ള പ്രോജക്ട് ഓഫീസിൽ ക്വട്ടേഷൻ ലഭ്യമാക്കണം.

കാന്റീൻ നടത്താൻ ദർഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടത്തിവരുന്ന കാന്റീൻ ഓഗസ്റ്റ് മുതൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്താൻ താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരിൽ നിന്നും മുദ്ര വെച്ച മത്സരസ്വഭാവമുള്ള ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 12 ന് രാവിലെ 11 വരെ ദർഘാസ് സ്വീകരിക്കും. വൈകിട്ട് മൂന്നിന് തുറക്കും. ഫോൺ: 0466 2344053.

ടാക്സി പെർമിറ്റുള്ള എ.സി വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം എഞ്ചിനീയറിങ് കോളെജിന്റെ ഔദ്യോഗികാവശ്യങ്ങൾക്കായി അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള ടാക്സി പെർമിറ്റുള്ള എ.സി വാഹനം ഡ്രൈവർ ഉൾപ്പെടെ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും മുദ്രവെച്ച കവറിൽ ക്വട്ടേഷൻ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷൻ ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദാംശങ്ങൾ www.gecskp.ac.in ൽ ലഭിക്കും. ഫോൺ: 0466 2260565.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.