Sections

കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കൽ, ഇലക്ട്രിക്കൽ വർക്ക് ചെയ്യൽ, പ്ലാസ്റ്റിക്ക് കസേരകൾ, മറ്റ് അവശ്യ വസ്തുക്കൾ വിതരണം ചെയ്യൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Saturday, Dec 30, 2023
Reported By Admin
Tenders Invited

കരാർ അടിസ്ഥാനത്തിൽ വാഹനം ടെൻഡർ ക്ഷണിച്ചു

പുനലൂർ ആർ ഡി ഒ പരിധിയിൽ വില്ലേജ്തല ഫീൽഡ് പരിശോധനകൾക്കായി മാസവാടകയ്ക്ക് വാഹനം നൽകുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ 04752228880.

ഇരിട്ടി താലൂക്കിലെ എടപ്പുഴയിലുള്ള എഫ് പി എസ് 2379025ൽ നിന്നും റേഷൻ സാധനങ്ങൾ അംബേദ്കർ ഗോത്രവർഗ കോളനിയിലേക്കും ചതിരൂർ-110 ഗോത്രവർഗ കോളനിയിലേക്കും പൂവ്വത്തിൻചോലയിലുള്ള എഫ് പി എസ് 2379078ൽ നിന്നും കൂനംപള്ള ഗോത്രവർഗ കോളനിയിലേക്കും ശാന്തിഗിരിയിലുള്ള എഫ് പി എസ് 2379077ൽ നിന്നും രാമച്ചി പണയ/കുറിച്യ ഗോത്രവർഗ കോളനിയിലേക്കും കീഴ്പ്പള്ളിയിലുള്ള എഫ് പി എസ് 2379019ൽ നിന്നും വിയറ്റ്നാം ഗോത്രവർഗ കോളനിയിലേക്കും തലശ്ശേരി താലൂക്കിലെ കണ്ണവം കോളനിയിലുള്ള എഫ് പി എസ് 2367348ൽ നിന്നും കടവ് ഗോത്രവർഗ കോളനിയിലേക്കും ചെമ്പൂക്കാവിലുള്ള എഫ് പി എസ് 2367369ൽ നിന്നും പറക്കാട് ഗോത്രവർഗ കോളനിയിലേക്കും കൊളപ്പ ഗോത്രവർഗ കോളനിയിലേക്കും ചെറുവാഞ്ചേരിയിലുള്ള എഫ് പി എസ് 2367228, 2367229 ൽ നിന്നും മുണ്ടയോട് ഗോത്രവർഗ കോളനിയിലേക്കും എത്തിച്ച് വിതരണം ചെയ്യുന്നതിനായി 1.8 ടൺ കപ്പാസിറ്റിയുള്ള ഫോർവീൽ ഡ്രൈവ് ചരക്ക് വാഹനവും തളിപ്പറമ്പ് താലൂക്കിലെ പൈസക്കരിയിലുള്ള എഫ് പി എസ് 2365228ൽ നിന്നും ഏറ്റുപാറ ഗോത്രവർഗ കോളനിയിലേക്ക് വിതരണം ചെയ്യുന്നതിനായി 0.75 ടൺ കപ്പാസിറ്റിയുള്ള ചരക്ക് വാഹനവും ഡ്രൈവർ സഹിതം പ്രതിമാസ വാടകക്ക് നൽകുന്നതിന് തയ്യാറുള്ളവരിൽ നിന്നും പ്രത്യേകം ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ, 670002 എന്ന വിലാസത്തിൽ ക്വട്ടേഷൻ ജനുവരി 10ന് വൈകിട്ട് മൂന്ന് മണിക്കകം സമർപ്പിക്കണം. ഫോൺ: 0497 2700552.

ഇ-ടെൻഡർ ക്ഷണിച്ചു

കടമ്പഴിപ്പുറം സി.എച്ച്.സിയിൽ സ്ഥാപിച്ച എക്സ്റേ യൂണിറ്റുമായി ബന്ധപ്പെട്ട് നടത്തുന്ന ഇലക്ട്രിക്കൽ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. ജനുവരി 12 ന് വൈകിട്ട് അഞ്ച് വരെ ടെൻഡറുകൾ നൽകാം. ജനുവരി 15 ന് ഉച്ചക്ക് രണ്ടിന് ടെൻഡറുകൾ തുറക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 0466 2267276.

പ്ലാസ്റ്റിക്ക് കസേരകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി ഐ.ടി.ഡി പ്രൊജക്ട് ഓഫീസിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് 200 പ്ലാസ്റ്റിക്ക് കസേരകൾ ക്രെഡിറ്റ് വ്യവസ്ഥയിൽ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മുദ്രവച്ച ടെൻഡറുകൾ സ്വീകരിക്കുന്ന അവസാനതിയതി 2024 ജനുവരി 11 വൈകിട്ട് 3.00 മണിവരെ. അന്നേദിവസം 4.00 മണിക്ക് ടെൻഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04828 202751.

ടെൻഡർ ക്ഷണിച്ചു

കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ കൊച്ചി കോർപ്പറേഷന്റെ കീഴിലുള്ള വിവിധ അങ്കണവാടികളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആവശ്യമുള്ള സാധനങ്ങൾ വിതരണം നടത്തുന്നതിനായി അംഗീകൃത ഏജൻസികൾ/വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മൽസരാടിസ്ഥാനത്തിലുള്ള ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ ലഭ്യമാണ്. (ഫോൺ നമ്പർ 0484-02706695.) ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി 10.01.2024 ഉച്ചയ്ക്ക് 2 വരെ.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.