- Trending Now:
ആരോഗ്യ വകുപ്പിന് കീഴിൽ കാസർകോട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പ്രവർത്തനങ്ങൾക്കായി ഡ്രൈവർ സഹിതം വാഹനം വാടകയ്ക്ക് കരാർ വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനായി റീടെണ്ടർ ക്ഷണിച്ചു. റീടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 24ന് ഉച്ചയ്ക്ക് 12.30 വരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ 0467 2217.
കാഞ്ഞങ്ങാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ നടപ്പ് സാമ്പത്തിക വർഷത്തെ ഔദ്യോഗിക ആവശ്യത്തിലേക്കായി കരാർ വ്യവസ്ഥയിൽ വാഹനം (ജീപ്പ് / കാർ) മാസ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 24ന് ഉച്ചയ്ക്ക് ഒന്നുവരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെണ്ടർ തുറക്കും. ഫോൺ 0467 2275755.
പന്തളം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് ഡിസംബർ മുതൽ ഒരു വർഷത്തേക്ക് കാർ /ജീപ്പ് (എസി) പ്രതിമാസ വാടകയക്ക് നൽകുവാൻ താത്പര്യമുളള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ന് വൈകുന്നേരം മൂന്നുവരെ. ഫോൺ : 04734 256765.
കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതൽ ഫെബ്രുവരി 2 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് വേണ്ടി വെബ്സൈറ്റ് രൂപകല്പന, പരിപാലനം എന്നിവ നിർവഹിക്കുന്നതിന് പരിചയസമ്പന്നമായ സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അനുബന്ധരേഖകളും ടെൻഡർ പ്രമാണങ്ങളും നവംബർ 30 ന് ഉച്ചയ്ക്ക് ഒന്നുവരെ അക്കാദമി ഓഫീസിൽ ലഭിക്കും. www.keralasahityaakademi.org യിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അന്നേദിവസം വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. ഫോൺ: 0487 2331069.
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ ദന്തൽ വിഭാഗത്തിലേക്ക് ദന്തൽ എക്സ്റേ മെഷീൻ നൽകുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. നവംബർ 29 ന് ഉച്ചകഴിഞ്ഞ് 3.30 നകം നൽകണം. ഫോൺ: 0481 2563611.
ആലപ്പുഴ: ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് പ്രോജക്ടിലെ 177 അങ്കണവാടികളിൽ 2023-24ൽ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ നാലിന് ഉച്ചക്ക് 12 വരെ ടെൻഡർ നൽകാം. കൂടുതൽ വിവരങ്ങൾ ഐ.സി.ഡി.എസ്. ഓഫീസിൽ ലഭിക്കും. ഫോൺ: 0477- 2251728.
കെ പി ഐ പി കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ക്രിസ്തുമസ് - പുതുവർഷ ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികൾക്കായി ഡിസംബർ 26 മുതൽ 31 വരെ ആറുദിവസത്തേക്ക് ലൈറ്റ് ആൻഡ് സൗണ്ട് നൽകുന്നതിന് ലൈസൻസുള്ള അംഗീകൃത സ്ഥാപനങ്ങളിൽനിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മുദ്രവെച്ച കവറിൽ തപാൽമുഖേനയോ നേരിട്ടോ നവംബർ 25 പകൽ 12ന് മുൻപായി ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് കാഞ്ഞിരപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോൺ: 9744445463, 8304937097.
ക്ഷീരവികസന വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി മലപ്പുറം ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് അനലൈസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 30ന് വൈകീട്ട് മൂന്നിനുള്ളിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. ഫോൺ: 0483 2734943.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.