Sections

ലാബ് ഉപകരണങ്ങൾ, കൺസ്യൂമബിൾസ്, ലാപ് ടോപ്പ് തുടങ്ങിയ ലഭ്യമാക്കൽ, നെയിംബോർഡ് സ്ഥാപിക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Monday, Jan 27, 2025
Reported By Admin
Tenders are invited for various works like provision of lab equipments, consumables, laptops etc., i

ടെൻഡർ

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി, ഐ.പി ബ്ലോക്കുകളിലെ ഭിത്തി, ജനൽ, കതക് എന്നിവ സ്ക്രാപ്പിംഗ്, വൈറ്റ് വാഷിംഗ്, പെയിന്റിംഗ്, പ്ലാസ്റ്ററിംഗ് എന്നിവ ചെയ്യുന്നതിന് താൽപര്യമുളള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 10 രാവിലെ 10.30 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04868 232650.

വാഹനം ടെൻഡർ ക്ഷണിച്ചു

ജില്ലാ ലേബർ ഓഫീസിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പരമാവധി ഏഴ് യാത്രക്കാരെ ഉൾക്കൊളളുന്ന വാഹനം (ലഭിക്കാത്ത പക്ഷം അഞ്ച് യാത്രക്കാരെ ഉൾക്കൊളളുന്ന വാഹനം) പ്രതിമാസ വാടകയ്ക്ക് ഡ്രൈവർ ഇല്ലാതെ നൽകുവാൻ തയ്യാറുളള വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 29. ടെൻഡർ സമർപ്പിക്കേണ്ട വിലാസം ജില്ലാ ലേബർ ഓഫീസ് എറണാകുളം, നാലാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്- 682030. ഫോൺ 0484-2423110, 8547655266.

ഇ ടെൻഡർ ക്ഷണിച്ചു

സമഗ്രശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസിൽ പ്രൊഡക്ഷൻ സ്റ്റുഡിയോയ്ക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഇ-ടെൻഡർ ക്ഷണിച്ചു ഇ- ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്ന് വൈകിട്ട് അഞ്ച് വരെ. ടെൻഡർ തുറക്കുന്ന തീയതി ഫെബ്രുവരി മൂന്ന്. ഉച്ചയ്ക്ക് രണ്ട് വരെ. സ്ഥലം: എസ്.എസ്.കെ ജില്ലാ ഓഫീസ്, എറണാകുളം. ഇ-ടെൻഡർ സംബന്ധിച്ച വിശദവിവരങ്ങൾ എസ്.എസ്.കെ ജില്ലാ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കും. ഫോൺ: 0484-2962041

ചാർട്ടേർഡ് അക്കൗണ്ടന്റ്മാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും നിയമം 2001, ചട്ടങ്ങൾ 2002, ഭേദഗതി നിയമം 2013 എന്നിവ പ്രകാരമുള്ള കണ്ണൂർ ജില്ലയിലെ റിവർ മാനേജ്മെന്റ് ഫണ്ട് അക്കൗണ്ടിന്റെ (സ്പെഷ്യൽ ടിഎസ്ബി-4) 2022 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെയുള്ള കാലയളവിലെ ഇടപാടുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അംഗീകൃത ചാർട്ടേർഡ് അക്കൗണ്ടന്റ്മാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 22 വരെ ക്വട്ടേഷൻ സ്വീകരിക്കും.

ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ബോട്ടണി വകുപ്പിന് ലാബ് ഉപകരണങ്ങൾ നൽകുവാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. കവറിനുമുകളിൽ 2024-25 വർഷം ബോട്ടണി വകുപ്പിന് ആവശ്യമായ ലാബ് ഉപകരണങ്ങൾ നൽകുന്നതിനുള്ള ക്വട്ടേഷൻ് എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പൽ, ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജ് പട്ടാമ്പി, മേഖല പട്ടാമ്പി-പിഒ , പാലക്കാട് -679306 എന്ന വിലാസത്തിൽ ഫെബ്രുവരി 15ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി കോളേജ് ഓഫീസിൽ ലഭിക്കണം. ഫോറത്തിന്റെ വിൽപ്പന ഫെബ്രുവരി 15 ന് രാവിലെ 11 വരെ. ഫോൺ: 0466 2212223.

കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക്ക് കോളജ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ്. ഫോൺ: 04735 266671.

നെയിംബോർഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ

അഴുത അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള അങ്കണവാടികളിൽ നെയിംബോർഡ് സ്ഥാപിക്കുന്നതിന് തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 7 ഉച്ചയ്ക്ക് ഒരുമണി. കൂടുതൽ വിവരങ്ങൾക്ക് 04869252030.

ലാപ് ടോപ്പ്, മറ്റ് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ച

ഓമല്ലൂർ സർക്കാർ എച്ച്എസ്എസ് സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിൽ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിലേക്ക് ലാപ് ടോപ്പ്, മറ്റ് ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ.് ഇ-മെയിൽ : highsecomlr@gmail.com.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.