Sections

ഡസ്ക്കുകൾ, ബിപി അപ്പാരറ്റസ്, ഗ്ലൂക്കോ മീറ്റർ, ഗ്ലൂക്കോ മീറ്റർ സ്ട്രിപ്പ്, ബാറ്ററി റീച്ചാർജർ തുടങ്ങിയവ ലഭ്യമാക്കൽ, അങ്കണവാടി നവീകരണം, സെക്യൂരിറ്റി സർവ്വീസ് തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Dec 13, 2024
Reported By Admin
Tenders are invited for various works like provision of Dusks, BP Apparatus, Glucometer, Glucometer

സെക്യൂരിറ്റി സർവ്വീസ് ഏജൻസികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ ജനറൽ ആശുപത്രിയിൽ 2025 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ കീഴിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നു. ഇതിനുവേണ്ടി അംഗീകൃത സെക്യൂരിറ്റി സർവ്വീസ് ഏജൻസികളിൽ നിന്നും സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി: ഡിസംബർ 20 ഉച്ചയ്ക്ക് 12 മണി. ഫോൺ: 0477-2253324.

ഡസ്ക്കുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഡസ്ക്കുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മുദ്ര വെച്ച കവറിന് പുറത്ത് ഡസ്കുകൾക്കുള്ള ക്വട്ടേഷൻ എന്നെഴുതി കമാൻഡന്റ് ആൻഡ് മാനേജർ എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി ഡിസംബർ 18. ഡിസംബർ 19ന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0483 2734921.

അങ്ങണവാടി നവീകരണം: റീ ടെൻഡർ ക്ഷണിച്ചു

തൊടുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലുള്ള മൂന്ന് അങ്കണവാടികളുടെ നവീകരണത്തിനായി റീ ടെൻഡർ ക്ഷണിച്ചു. സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിനും, പ്രവൃത്തി നിർവഹിക്കുന്നതിനും താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷ നൽകാം. ടെൻഡറുകൾ ഡിസംബർ 19 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുകയും അന്നേ ദിവസം 2.30 ന് തുറക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 04862 221860.

ക്വട്ടേഷൻ ക്ഷണിച്ചു

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് 2024-2025 സാമ്പത്തിക വർഷത്തിൽ ജനകീയ ആസൂത്രണ പദ്ധതി മുഖേന നടപ്പിലാക്കുന്ന ജീവിത ശൈലി നിർണ്ണയ പദ്ധതിയിലേക്ക് ആവശ്യമായി വരുന്ന മെറ്റീരിയൽ (ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോ മീറ്റർ, ഗ്ലൂക്കോ മീറ്റർ സ്ട്രിപ്പ്, ബാറ്ററി റീചാർജർ, റീചാർജബിൾ ബാറ്ററി തുടങ്ങിയവ) വിതരണം ചെയ്യുന്നതിന് അംഗികൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഡിസംബർ 23 ന് വൈകീട്ട് അഞ്ചു മണി വരെ സി.എച്ച്.സി അഗളിയിൽ ദർഘാസ് സമർപ്പിക്കാം. ഡിസംബർ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ ലഭിക്കും. ഫോൺ: 0492-4296921, 9447382403,8281159255.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.