- Trending Now:
ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററുടെ കാര്യാലയത്തിലേക്ക് പ്രതിമാസ വാടക നിരക്കിൽ കാർ / ജീപ്പ് വാഹനം ലഭ്യമാക്കാൻ തയ്യാറുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 2019 അല്ലെങ്കിൽ അതിനുശേഷമുള്ള മോഡൽ ആയിരിക്കണം. എ സി ഉണ്ടാകണം. ഒരു വർഷത്തേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. ക്വട്ടേഷനുകൾ ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുള്ള ലൈഫ് ജില്ലാ കോ-ഓർഡിനേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ 0487 2365719, 2365720.
ആലപ്പുഴ : ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഔദ്യോഗികാവശ്യങ്ങൾക്കായി ടാക്സി പെർമിറ്റ് ഉള്ളതും ഏഴു വർഷത്തിൽ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാർ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ നിന്ന് സീൽ ചെയ്ത കവറിൽ ടെൻഡറുകൾ ക്ഷണിച്ചു. ജനുവരി 25 ഉച്ചയ്ക്ക് രണ്ട് മണി വരെ ടെൻഡറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ പ്രൊബേഷൻ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. ഫോൺ : 0477 2238450
താനൂർ സി.എച്ച്.എം.കെ ആർട് സ് ആൻഡ് സയൻസ് കോളേജിന് കൈവശാവകാശം ലഭിച്ചിട്ടുള്ളതായ തിരൂർ താലുക്ക് ഒഴൂർ വില്ലേജിലെ സർവ്വെ നം 152/4 (പഴയത്), ഭൂമിയിലെ 158 പലജാതി മരങ്ങൾ മുറിച്ചു നീക്കം ചെയ്തെടുക്കുന്നതിന് ജനുവരി 30ന് ഉച്ചക്ക് 2.30ന് താനൂർ കെ. പുരം പൂത്തൻതെരുവിലെ കോളേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്തും ക്വട്ടേഷൻ സ്വീകരിച്ചും വിൽക്കുന്നു. ക്വട്ടേഷൻ സമർപ്പിക്കുന്നവർ സീൽ ചെയ്ത കവറിൽ നേരിട്ടോ, തപാൽ മുഖേനയോ 'പ്രിൻസിപ്പൽ, സി. എച്ച്. എം. കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് താനൂർ, പുത്തൻ തെരു, കെ. പുരം. പി ഒ മലപ്പുറം ജില്ല, 676307' എന്ന വിലാസത്തിൽ ജനുവരി 30ന് ഉച്ചക്ക് രണ്ട് മണിക്ക് മുൻപ് കിട്ടത്തക്ക വിധം
സമർപ്പിക്കേണ്ടതാണ്. ഫോൺ : 0494 2582800.
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ 2024 ഫെബ്രുവരി മുതൽ ജൂലായ് മാസം വരെയുള്ള അഴുക്കു തുണികൾ അലക്കി ഉണക്കി വൃത്തിയാക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 27ന് രാവിലെ 11 മണി. ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0496 2620241.
കൽപ്പറ്റ നഗരസഭ എസ്.സി കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ എന്ന പ്രൊജെക്ടിന് ദർഘാസ് ക്ഷണിച്ചു. വിവരങ്ങൾ www.lsg.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 04936 202349, 04936 208099.
കൽപ്പറ്റ എൻ.എം.എസ് എം ഗവ. കോളേജിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി 24 ന് രാവിലെ 11 നകം ക്വട്ടേഷൻ നൽകണം. ഫോൺ: 04936204569.
പെരിന്തൽമണ്ണ സബ് ജയിലിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് കോഴിക്കോട്-പാലക്കാട് റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ചുറ്റുമതിലിന്റെ 180 സ്ക്വയർ മീറ്റർ ഭാഗത്ത് 2024-25 വർഷത്തേക്ക് വ്യാപാര പരസ്യം എഴുതുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. കവറിന് പുറത്ത് '2024-25 വർഷത്തേക്കുള്ള ജയിൽ മതിലിൽ വ്യാപാര പരസ്യം എഴുതുന്നതിനുള്ള ദർഘാസ്' എന്നെഴുതി ദർഘാസിന്റെ ക്രമനമ്പറും രേഖപ്പെടുത്തി സൂപ്രണ്ട്, സബ് ജയിൽ പെരിന്തൽമണ്ണ എന്ന വിലാസത്തിൽ അയക്കണം. ജനുവരി 31ന് വൈകീട്ട് മൂന്നുമണിവരെ ദർഘാസുകൾ സമർപ്പിക്കാം. അന്നേ ദിവസം വൈകിട്ട് നാലുമണിക്ക് ടെൻഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ സബ് ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ ലഭിക്കും. ഫോൺ: 04933227453.
നെടുംകണ്ടം താലൂക്കാശുപത്രി 2024-25 വർഷത്തേക്കുള്ള വിവിധ ടെൻഡറുകൾ ക്ഷണിച്ചു. കാന്റീൻ നടത്തിപ്പ് മുതൽ എക്സ് റേ ഫിലിം വിതരണം വരെ 13 തരം പ്രവൃത്തികൾക്കാണ് ടെൻഡർ ക്ഷണിച്ചത്. ടെൻഡർ ഫോമുകൾ ജനുവരി 30 ഉച്ചയ്ക്ക് ഒരു മണി വരെ ആശുപത്രി ഓഫീസിൽ നിന്ന് ലഭിക്കും. ജനുവരി 31 രാവിലെ 10.30 വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേ ദിവസം 11.30 ന് ടെൻഡറുകൾ തുറക്കും. ടെൻഡർ ഫോമിന്റെ വില 1000 രൂപയും 180 രൂപയും ജി എസ് റ്റി യും അടങ്ങുന്നതാണ്. ടെൻഡറിനോടൊപ്പം 5000 രൂപയുടെ നിരതദ്രവ്യവും കരാറും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ നെടുംകണ്ടം താലൂക്കാശുപത്രി ഓഫീസുമായി ബന്ധപ്പെടുക.
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം (അഡീഷണൽ) ഐ.സി.ഡി.എസ്. പ്രോജക്ടിലെ 128 അങ്കണവാടികളിലേയ്ക് 2023-24 സാമ്പത്തിക വർഷത്തിലെ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിനായി നിബന്ധനകൾക്കു വിധേയമായി മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെണ്ടർ നടപടികളിൽ ഇളവുകളുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവർ ആയത് തെളിയിക്കുന്നതിനായി നിലവിലെ സർക്കാർ ഉത്തരവുകളും മറ്റു രേഖകളും ഹാജരാക്കണം. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ ആലുവ തോട്ടക്കാട്ടുകര ശിവ ടെമ്പിൾ റോഡിൽ പ്രവർത്തിക്കുന്ന വാഴക്കുളം (അഡീഷണൽ) ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ( ഫോൺ- 0484 9387162707) 2952488. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി 01.02.2024 ഉച്ചയ്ക്ക് 2.30 വരെ.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.