- Trending Now:
ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്റ്റിലെ 166 അങ്കണവാടികളിൽ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യാൻ വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന് ടെണ്ടർ ക്ഷണിച്ചു. നവംബർ 15 ഉച്ചകഴിഞ്ഞ് ഒന്നുവരെ ടെണ്ടർ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 9446120515.
കോട്ടയം മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന മണ്ണു പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് മൾട്ടി യൂട്ടിലിറ്റി വാഹനം മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ചു സീറ്റുള്ള എ.സി. വാഹനം ഒരു വർഷത്തേക്കാണ് വേണ്ടത്. നവംബർ 15ന് ഉച്ചകഴിഞ്ഞ് ഒന്നുവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2300978.
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് എരുമേലിയിൽ ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങൾ നടത്തുന്നതിന് നവംബർ 14 മുതൽ 2025 ജനുവരി 18 വരെ കരാർവ്യവസ്ഥയിൽ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്ന് കോട്ടയം ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ ക്വട്ടേഷൻ ക്ഷണിച്ചു. ഏഴുപേർക്ക് സഞ്ചരിക്കാവുന്ന 1500 സി.സി. യിൽ താഴെയുള്ള വാഹനമായിരിക്കണം. നവംബർ 12ന് ഉച്ചകഴിഞ്ഞ് ഒന്നുവരെ ക്വട്ടേഷൻ സ്വീകരിക്കും. നവംബർ 13ന് രാവിലെ 11ന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2564677, 8943346185, 9061105961.
ആലപ്പുഴ ഗവൺമെന്റ് റ്റി. ഡി മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറി പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് പഴയ സ്റ്റീൽ അലമാരകൾ പെയ്ന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി നവംബർ 14 ഉച്ചയ്ക്ക് 12 മണി വരെ. ഫോൺ: 0477-2282015.
ഹരിപ്പാട് താലൂക്കാസ്ഥാന ആശുപത്രി കോമ്പൗണ്ടിൽ 2024 ഡിസംബർ ഒന്ന് മുതൽ 2025 നവംബർ 30 വരെ ഒരു വർഷത്തേക്ക് വാഹന പാർക്കിംഗ് ഫീസ് ശേഖരിക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി നവംബർ 20 വൈകിട്ട് അഞ്ച് മണിവരെ. ഫോൺ: 0479-2412765.
കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യമുള്ള പേപ്പറുകൾ, ഫയലുകൾ എന്നിവ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 14/2024-25 പേപ്പറുകൾ, ഫയലുകൾ എന്നിവ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പി. ഒ), 673005. എന്ന വിലാസത്തിൽ അയക്കണം. ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാന തിയ്യതി നവംബർ 14 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദാംശങ്ങൾക്ക് www.geckkd.ac.in.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.