Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ പോർട്ടബിൾ കമ്പാർട്ട്മെന്റ് സ്ഥാപിക്കൽ ഗ്രാസ് കട്ടറുകൾ ലഭ്യമാക്കൽ തുടങ്ങി വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Dec 12, 2023
Reported By Admin
Tenders Invited

വാഹനം വാടകക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് വനിതാശിശുവികസന വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 3600 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകൾ ഡിസംബർ 21 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് നാലിന് തുറക്കും. ഫോൺ: 0491 2911098.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് ടാക്സി പെർമിറ്റ് ഉള്ളതും ഏഴ് വർഷത്തിൽ താഴെ കാലപ്പഴക്കം ഉള്ളതുമായ കാർ/ജീപ്പ് 2024 ജനുവരി മുതൽ ഡിസംബർ വരെ 12 മാസത്തേക്ക് വാടകക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്നും ദർഘാസ് ക്ഷണിച്ചു. പ്രതിമാസം 800 കി.മീ ഓടുന്നതിന് 20,000 രൂപയാണ് പരമാവധി വാടക. ഇന്ധന ചെലവ്, വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഡ്രൈവറുടെ ശമ്പളം, നികുതി/ഇൻഷുറൻസ് തുടങ്ങിയ ചെലവുകളെല്ലാം കരാറുകാരൻ വഹിക്കണം. അടങ്കൽ തുക 2,40,000 രൂപ. ഡിസംബർ 20 ന് ഉച്ചക്ക് രണ്ട് വരെ ദർഘാസുകൾ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ പുതുനഗരം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രവർത്തിക്കുന്ന കൊല്ലങ്കോട് ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 04923-254647.

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന് കീഴിൽ മുതുകുളത്ത് പ്രവർത്തിക്കുന്ന അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിന്റെ ആവശ്യത്തിനായി വാഹനം വാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. 2024 ജനുവരി ഒന്നു മുതൽ ഒരു വർഷത്തേക്കാണ് ആവശ്യം. ഡിസംബർ 26-ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെൻഡർ നൽകാം. ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം. വിവരങ്ങൾക്ക് 0479-2442059

പോർട്ടബിൾ കമ്പാർട്മെന്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ് കരിയാത്തൻപാറ ടൂറിസം കേന്ദ്രത്തിലെ കരിയാത്തൻപാറ ടൂറിസം സൈറ്റിൽ സ്ത്രീകൾക്ക് വസ്ത്രം മാറാൻ സൗകര്യം ഒരുക്കുന്നതിനായി ''പോർട്ടബിൾ കമ്പാർട്മെന്റ്''സ്ഥാപിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ ഡിസംബർ 13 മുതൽ ഡിസംബർ 20 ഉച്ചയ്ക്ക് ഒരു മണി വരെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കുറ്റ്യാടി ജലസേചന പദ്ധതി ഡിവിഷൻ, പേരാമ്പ്ര ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഡിസംബർ 20 ന് വൈകുന്നേരം മൂന്ന് മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും അന്നേദിവസം നാല് മണിക്ക് ലഭ്യമായ ക്വട്ടേഷനുകൾ പരിശോധിച്ച് ഉറപ്പിക്കും.

പൊൻകിരണം പദ്ധതിയിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു

ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ 31 അങ്കണവാടികളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി പൊൻകിരണം പദ്ധതിയിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 14ന് ഉച്ചയ്ക്ക് രണ്ട് വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് ഇത്തിക്കര ശിശു വികസന പദ്ധതി ഓഫീസ് ഫോൺ 9447017054.

ക്വട്ടേഷൻ ക്ഷണിച്ചു

കെ.പി.ഐ.പി കാഞ്ഞിരപ്പുഴ ഡാമിനും പരിസരത്തെയും നവീകരണ പ്രവർത്തനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 18 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. വിവരങ്ങൾ കെ.പി.ഐ.പി ഹെഡ് വർക്ക്സ് സബ്ഡിവിഷൻ-3 അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫീസിൽ ലഭിക്കും. ഫോൺ: 04924 238110.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

ഗ്രാസ് കട്ടറുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കെ.പി.ഐ.പി കാഞ്ഞിരപ്പുഴ ഡാമിനും പരിസരത്തേക്കുമുള്ള അറ്റകുറ്റപണികൾക്കാവശ്യമായ ഗ്രാസ് കട്ടറുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 18 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾ കെ.പി.ഐ.പി ഹെഡ് വർക്ക്സ് സബ്ഡിവിഷൻ-3 അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫീസിൽ ലഭിക്കും. ഫോൺ: 04924 238110.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.