Sections

വിവിധ പ്രവൃത്തികൾ നടപ്പിൽവരുത്തുന്നതിലേക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Wednesday, May 10, 2023
Reported By Admin
Tenders Invited

വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു


ക്രാക്ക് മെഷർമെന്റ് മൈക്രോസ്കോപ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. എഞ്ചിനീയറിങ് കോളേജിൽ ക്രാക്ക് മെഷർമെന്റ് മൈക്രോസ്കോപ് വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 7/23-24 - ക്രാക്ക് മെഷർമെന്റ് മൈക്രോസ്കോപ് വിതരണത്തിനുള്ള ക്വട്ടേഷൻ 'എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ് കോളേജ് ,കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005, എന്ന മേൽവിലാസത്തിൽ അയക്കണം. പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : മെയ് 25 ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. ക്വട്ടേഷനുകൾ തുറക്കുന്ന സമയത്ത് ക്വട്ടേഷൻ സമർപ്പിച്ചവർക്കോ അവർ നിയോഗിക്കുന്ന വ്യക്തികൾക്കോ ഹാജരാകാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ശുചീകരണത്തിനാവശ്യമായ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. എഞ്ചിനീയറിങ് കോളേജിൽ ശുചീകരണത്തിനാവശ്യമായ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്ര വച്ച് ക്വട്ടേഷനുകൾ ക്ഷണിച്ചു. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമർശിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 2/23-24 - ക്ലീനിങ് മെറ്റീരിയൽസ് വിതരണത്തിനുള്ള ക്വട്ടേഷൻ' എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ), 673005 - എന്ന മേൽവിലാസത്തിൽ അയക്കണം.പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി മെയ് 17, ഉച്ചക്ക് രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷനുകൾ തുറക്കും. തുറക്കുന്ന സമയത്ത് ക്വട്ടേഷൻ സമർപ്പിച്ചവർക്കോ അവർ നിയോഗിക്കുന്ന വ്യക്തികൾക്കോ ഹാജരാകാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckked.ac.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.

കംപ്രഷൻ ടെസ്റ്റിങ് മെഷിൻ ഡിജിറ്റൽ ഡിസ്പ്ലേ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. എഞ്ചിനിയറിങ് കോളേജിൽ കംപ്രഷൻ ടെസ്റ്റിങ് മെഷിൻ ഡിജിറ്റൽ ഡിസ്പ്ലേ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. സാധനങ്ങളുടെ വിതരണത്തിന് ആവശ്യമായ സമയം പരാമർശിക്കേണ്ടതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ 'ക്വട്ടേഷൻ നമ്പർ 8/ 23-24 - കംപ്രഷൻ ടെസ്റ്റിങ് മെഷിൻ ഡിജിറ്റൽ ഡിസ്പ്ലേ വിതരണത്തിനുള്ള ക്വട്ടേഷൻ ' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പി ഒ ) 673005 എന്ന മേൽവിലാസത്തിൽ അയക്കണം.
പൂരിപ്പിച്ച ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : മെയ് 25, ഉച്ചക്ക് രണ്ട് മണി. ക്വട്ടേഷനുകൾ അന്നേ ദിവസം വൈകീട്ട് മൂന്നിന് തുറക്കും. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണത്തെ കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.

മരങ്ങളുടെ ശാഖകളും ചില്ലകളും മുറിച്ചുമാറ്റുന്നതിന് ദർഘാസ് ക്ഷണിച്ചു

മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ അപകടാവസ്ഥയിലുള്ള നമ്പറിട്ട ഒരു മട്ടി മരവും, പെർമെന്റ് നഴ്സറിക്ക് ഭീഷണിയായ നമ്പറിട്ട അഞ്ച് മരങ്ങളുടെ (ചരൽക്കൊന്ന 2, പാല 1, മഴമരം 1, തേക്ക് 1) ശാഖകളും ചില്ലകളും മുറിച്ചുമാറ്റുന്നതിനും തുടർന്ന് തടികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും മെയ് 23 ന് വൈകുന്നേരം 3 മണിയ്ക്ക് ദർഘാസ് കം ലേലം നടത്തും. ദർഘാസ് ഫോറം മെയ് 20 മുതൽ കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങൾ ദർഘാസ്-കം-ലേല ദിവസം ഉച്ചയ്ക്ക് 2.30 വരെ ഓഫീസിൽ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് നിരതദ്രവ്യം അടച്ചവരെ മാത്രം ഉൾപ്പെടുത്തികൊണ്ട് ടി മരങ്ങളുടെ ലേലം നടത്തുന്നതും ലേലത്തിന് ശേഷം തൽസമയം ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ദർഘാസ് ഫോറത്തിന്റെ വില : 300 + GST 18 ശതമാനം (GST) =354 രൂപ. നിരതദ്രവ്യം - 690 രൂപ. കൂടുതൽ വിവരങ്ങൾക്ക് : 0495 2414702

തയ്യൽ മെഷീൻ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ കൃത്രിമ കാൽ നിർമ്മാണ യൂണിറ്റിലേക്ക് തയ്യൽ മെഷീൻ (ഹെവി ഡ്യൂട്ടി നീഡിൽ ടൈപ്പ്) നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ ഓഫീസിൽ അറിയാം. ക്വട്ടേഷനുകൾ മെയ് 17 ന് രാവിലെ 11 വരെ സമർപ്പിക്കാം.

ദർഘാസ് ക്ഷണിച്ചു

2023-2024 കാലയളവിൽ (31/03/2024 വരെ) എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിലെ ഗതാഗത കയറ്റിറക്കു ജോലികൾ ഏറ്റെടുത്തു നടത്തുന്നതിന് 'സ്റ്റേഷനറി സാധനങ്ങളുടെ ഗതാഗതം, സ്റ്റോക്ക് ചെയ്യൽ, മറ്റനുബന്ധ ജോലികൾ ഇവയ്ക്കുള്ള 01/2023-2024. നമ്പർ പുനഃദർഘാസ് എന്ന മേലെഴുത്തോടു കൂടി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ എറണാകുളം മേഖലാ സ്റ്റേഷനറി ആഫീസിൽ മെയ് 24-ന് വൈകിട്ട് മൂന്നു വരെ ലഭിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ, ഫോൺ 0484-2422630 മുഖേനയോ ബന്ധപ്പെടുക.

മിൽമ ബൂത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ജൂൺ 13 മുതൽ 2024 മാർച്ച് 31 വരെ കാലയളവിൽ മിൽമ ബൂത്ത് നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. മേയ് 17 ന് ഉച്ചകഴിഞ്ഞ് 2.30 വരെ ദർഘാസുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഫോൺ: 0481 2563611, 2563612.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.