- Trending Now:
കാസർകോട് ജനറൽ ആശുപത്രിയിലേക്ക് റഫ്രിജറേറ്റർ (350 ലിറ്റർ, 5 സ്റ്റാർ) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സൂപ്രണ്ട് , ജനറൽ ആശുപത്രി , കാസർകോട് എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. ജൂൺ 20 രാവിലെ 11.30ന് മുമ്പ് ക്വട്ടേഷൻ അയക്കണം. ഫോൺ 04994 230080
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസിന്റെ പരിധിയിലുള്ള മൂന്നു പഞ്ചായത്തുകളിലെ 117 അംഗൻവാടികളിൽ പ്രീ സ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ജൂൺ 30 ന് ഉച്ചകഴിഞ്ഞു മൂന്നു മണി വരെ ദർഘാസുകൾ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 0482-8206170,9446120515.
സംയോജിത ശിശു വികസന പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. തൈക്കാട്ടുശ്ശേരി കാര്യാലയ പരിധിയിലെ 120 അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷത്തേക്ക് അങ്കണവാടി പ്രീ സ്‌കൂൾ എഡ്യുകേഷൻ കിറ്റിനായി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യാൻ താല്പര്യമുളള സ്ഥാപനങ്ങളിൽ അല്ലെങ്കിൽ വ്യക്തികളിൽ നിന്നും മുദ്രവെച്ച മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. ജൂൺ 23 വരെ സ്വീകരിക്കും.
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം, പുതുപ്പള്ളി എന്നീ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന പകൽ വീടുകളിലേക്ക് രോഗികൾക്കു ഭക്ഷണം നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 12 ഉച്ചയ്ക്കു 12 മണി വരെ ക്വട്ടേഷൻ സമർപ്പിക്കാം. അന്നേദിവസം ഉച്ചയ്ക്കു 3 മണിക്കു തുറക്കും. ഫോൺ: 0481-2563611, 2563612.
പത്തനംതിട്ട മുനിസിപ്പാലിറ്റിയും ജനറൽ ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഹോം കെയറിന്റെ ഭാഗമായി പത്തനംതിട്ട മുനിസിപ്പാലിറ്റിയുടെ പരിധിയിൽ പ്രതിമാസം 16 ദിവസം ഭവന സന്ദർശനം നടത്തുന്നതിനായി പാലിയേറ്റീവ് സ്റ്റാഫ് നഴ്‌സ്, ആശ വർക്കർ, മറ്റ് ജീവനക്കാർ എന്നിവരെ കൊണ്ടുപോകുന്നതിലേക്കായി ടാക്‌സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 16. ഫോൺ : 9497713258.
ജി.ജി.എച്ച്.എസ്.എസിലെ അഞ്ചു മുതൽ എട്ടു വരെയുള്ള പെൺകുട്ടികൾക്ക് രണ്ട് സെറ്റ് യൂണിഫോം വിതരണത്തിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് റീ ടെൻഡർ ക്ഷണിച്ചു. ജൂൺ 12 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോൺ: 9495442650, 0477-2260391.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.