Sections

വിവിധ പ്രവർത്തനങ്ങൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Mar 01, 2023
Reported By Admin
Tenders Invited

ടെൻഡർ ക്ഷണിച്ചു


വാർഷിക മെയിന്റനൻസ് കവറേജ് ലഭ്യമാകുന്നതിതിന് ദർഘാസ് ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഉപയോഗത്തിലിരിക്കുന്ന എയർകണ്ടീഷണറുകൾക്ക് വാർഷിക മെയിന്റനൻസ് കവറേജ് ലഭ്യമാകുന്നതിതിന് ദർഘാസുകൾ ക്ഷണിച്ചു. മുദ്ര വച്ച ടെൻഡർ ഫോറം വിതരണം മാർച്ച് 6 ആരംഭിക്കും. അവസാന തീയതി മാർച്ച് 13 രാവിലെ 10.30. ടെൻഡറുകൾ അന്നേദിവസം രാവിലെ 11 ന് തുറക്കും. ടെൻഡർ കവറിനു പുറത്ത് 'തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഉപയോഗത്തിലിരിക്കുന്ന എയർകണ്ടീഷണറുകൾക്ക് അന്വൽ മെയിന്റെനൻസ് കവറേജ് ലഭ്യമാക്കുന്നതിനുള്ള ടെൻഡർ' എന്നെഴുതിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് സൂപ്രണ്ട്, ജില്ലാ ആശുപത്രി, തൊടുപുഴ . ഫോൺ: 04862 222630.

വാഹനം വാടകക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ ഉപയോഗത്തിനായി 2017ന് ശേഷമുള്ള മോഡൽ അഞ്ച് സീറ്റ് വാഹനം (ഡ്രൈവർ ഉൾപ്പെടെ) ഒരു വർഷത്തേക്ക് വാടകക്ക് നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് നാലിന് വൈകീട്ട് അഞ്ച് മണിക്കകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ ലഭ്യമാക്കണം. ഫോൺ: 0497 2702080.

ലേലം ചെയ്യും

കണ്ണൂർ ഡയറ്റ് (പാലയാട്) ക്യാമ്പസിനകത്തെ മുറിഞ്ഞുവീണ മരങ്ങൾ മാർച്ച് ആറിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോൺ: 0490 2346658.

എച്ച്ബിഎൻസി എച്ച്ബിവൈസി കിറ്റുകൾ നൽകുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ജില്ലയിലേ ആശാ വർക്കേഴ്സിന് ആവശ്യമായ എച്ച്ബിഎൻസി എച്ച്ബിവൈസി കിറ്റുകൾ നൽകുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. ഇ-ടെൻഡറുകൾ മാർച്ച് 13-ന് വൈകിട്ട് നാലു വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2354737.

ടെണ്ടർ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ മാനേജ്മെന്റ് ഇൻ ഇൻലാന്റ് അക്വാറ്റിക് എക്കോസിസ്റ്റം പദ്ധതി പ്രകാരം എഫ് ആർ പി ബോട്ടും മറ്റ് അനുബന്ധ സാമഗ്രികളും സപ്ലൈ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കമലേശ്വരം, മണക്കാട്, തിരുവനന്തപുരം. ഫോൺ: 04712464076, 0471 2450773

ദന്ത വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ ദന്ത വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികളിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 14.

വിവിധ പ്രവർത്തനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചു

നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ വിവിധ പ്രവർത്തനങ്ങൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു. ക്യാന്റീൻ, ജനറൽ സ്റ്റോർ എന്നിവയുടെ പ്രവർത്തനം , ലാബ് കെമിക്കൽസ് വിതരണം ,സിടി സ്കാനിങ് തുടങ്ങായവ വിഭാഗങ്ങളിലേക്കാണ് ടെണ്ടർ ക്ഷണിച്ചിട്ടുള്ളത് . മാർച്ച് 3 ഉച്ചയ്ക്ക് 1 മണി വരെ അപേക്ഷാ ഫോറം വാങ്ങാം . അവസാന തീയതി മാർച്ച് 4 ഉച്ചയ്ക്ക് 1 മണി. മാർച്ച് 6 രാവിലെ 11 ന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.