Sections

വിവിധ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിലേക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Saturday, Jun 10, 2023
Reported By Admin
Tenders Invited

ടാക്സി പെർമിറ്റുള്ള വാഹനം കരാറടിസ്ഥാനത്തിൽ ലഭിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ അന്തിക്കാട് ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള വാഹനം കരാറടിസ്ഥാനത്തിൽ ലഭിക്കുന്നതിനുള്ള മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജൂൺ 20 ന് 2 മണിക്ക് മുമ്പായി സമർപ്പിക്കണം. താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ദർഘാസുകൾ സമർപ്പിക്കാം. ഫോൺ 0487 2638800.

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള തൃശൂർ രാമവർമ്മപുരം ചിൽഡ്രൻ ആൻഡ് വിമെൻസ് ഹോമിലേക്ക് കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്താനായി ടാക്സി പെർമിറ്റ് ഉള്ള വാഹനം ലഭ്യമാക്കാൻ കഴിയുന്നവരിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ജൂൺ 22നു മുൻപായി അപേക്ഷ നൽകേണ്ടതാണ്. ഫോൺ: 0487 2361500.

പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ചാലക്കുടി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വാങ്ങുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂൺ 19ന് 2 മണി.ഫോൺ : 0480 2700380.

ഇ-ടെൻഡർ ക്ഷണിച്ചു

വണ്ടാനം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 2023 ജൂലൈ ഒന്നു മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് മെഡിക്കൽ ഓക്സിജൻ, നൈട്രസ് ഓക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ്, ലിക്വിഡ് മെഡിക്കൽ ഓക്സിജൻ എന്നിവ വിതരണം ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. ഇ-ടെൻഡർ സമർപ്പിക്കുന്നതിന് www.etenders.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0477 2282021.

കാന്റീൻ നടത്തി മുൻ പരിചയം ഉള്ള വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗസ്റ്റ് ഹൗസിലെ കാന്റീൻ അടുത്ത ഒരു വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ നൽകുന്നതിന് കാന്റീൻ നടത്തി മുൻ പരിചയം ഉള്ള വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, ആലപ്പുഴ എന്ന വിലാസത്തിൽ ജൂൺ 19 വൈകിട്ട് മൂന്നു വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 8086395143.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.