- Trending Now:
ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലേക്ക് ഐ.ടി സംബന്ധമായ കൺസ്യൂമബിൾ ഐറ്റംസ് വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡി1/ക്വട്ടേഷൻ നമ്പർ 25/23-24 'കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലേക്ക് ഐ.ടി സംബന്ധമായ കൺസ്യൂമബിൾ ഐറ്റംസ് വിതരണം ചെയ്യൽ' എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പാൾ, ഗവ എൻജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്- 678633 എന്ന വിലാസത്തിൽ അയക്കണം. ക്വട്ടേഷനുകൾ നവംബർ ഒൻപതിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. ഫോൺ: 0466-2260350, www.gecskp.ac.in
ആലപ്പുഴ: ജില്ലയിൽ കടൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനും കടൽ പട്രോളിങ്ങിനുമായി 32 അടി നീളമുള്ള ഫൈബർ ഗ്ലാസ് വള്ളം നിർമിക്കുന്നതിന് ഫിഷറീസ് വകുപ്പിൽ രജിസ്ട്രേഷനുള്ള വള്ളം നിർമാണ കേന്ദ്രങ്ങൾ/ ബോട്ട് ബിൽഡിംഗ് സൊസൈറ്റികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. നവംബർ 10ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, തോട്ടപ്പള്ളി, ആലപ്പുഴ- 688561 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകാം. ഫോൺ- 0477 2297707.
ആലപ്പുഴ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി തെറാപ്പി മാറ്റ്, ഡയപ്പർ, വാട്ടർ ബെഡ് എന്നിവ എസ്.എസ്.കെ.യുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങുന്നതിന് ഇ- ടെൻഡർ ക്ഷണിച്ചു. നവംബർ 17ന് രാവിലെ 10 വരെ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നൽകാം. ബ്ലോഗ്: ssaalappuzha.blogspot.com ഫോൺ: 0477- 2239655
ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. നവംബർ 13ന് ഉച്ചക്ക് 1വരെ ടെൻഡർ നൽകാം. വിലാസം: മെഡിക്കൽ ഓഫീസർ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, തണ്ണീർമുക്കം പി.ഒ. ആലപ്പുഴ- 688527.
ആലപ്പുഴ: നിർമ്മിതി കേന്ദ്രത്തിന്റെ കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ ഇരമ്പു-തടി ഉരുപ്പടികൾ നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 10ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ക്വട്ടേഷൻ നൽകാം. ഫോൺ: 0477 -2962401.
ആലപ്പുഴ: പുന്നപ്ര വ്യവസായ വികസന പ്ലോട്ടിൽ മൂന്നു നിലകളിലായി പണി കഴിപ്പിച്ച വ്യവസായ സമുച്ചയത്തിൽ ബിൽട്ട് അപ്പ് സേപ്സുകൾ ലീസ് വ്യവസ്ഥയിൽ 30 വർഷത്തേക്ക് അനുവദിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ ഓറഞ്ച് കാറ്റഗറിക്ക് കീഴിൽ വരുന്ന ചെറുകിട വ്യവസായ സംരംഭങ്ങൾ തുടുങ്ങാൻ ആഗ്രഹിക്കുന്ന നവസംരംഭകർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് ലഭിക്കും. ഫോൺ: 0477-2241272, 0477-2241632, 9946407570, 8714395363.
പന്തളം ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്കു ഡിസംബർ മുതൽ ഒരു വർഷ കാലയളവിലേക്കു കാർ/ ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നൽകാൻ താത്പര്യമുളള വാഹനഉടമകളിൽ നിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 18 നു വൈകുന്നേരം മൂന്നു വരെ. ഫോൺ : 04734 256765
നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുള്ള പേത്തുകല്ല് പ്രീമെട്രിക് ഹോസ്റ്റലിലെ 98,279 രൂപ അടിസ്ഥാന വിലയുള്ള തേക്ക് മരം മുറിച്ചുകൊണ്ടുപോകാൻ തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 25ന് വൈകീട്ട് അഞ്ച് വരെ ക്വട്ടേഷൻ സ്വീകരിക്കും. 26ന് രാവിലെ 11ന് ക്വട്ടേഷനുകൾ തുറന്നുപരിശോധിക്കും.
കേരള സംസ്ഥാന വിത്ത് വിതരണ അതോറിറ്റിയുടെ ഗോഡൗണുകളിലേക്ക് നെൽവിത്ത് നിറച്ച ചാക്ക് അട്ടിയിടുന്നതിന് വുഡൻ പല്ലേറ്റ്സ് നിർമ്മിച്ച് തൃശ്ശൂർ ജില്ലയിലെ കണ്ണാറ ഗോഡൗണിലും ആലപ്പുഴ ഗോഡൗണിലും 100 എണ്ണം വീതം എത്തിക്കുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം ദർഘാസ് പ്രമാണവില എന്നിവ ടെണ്ടറിനൊപ്പം ഓൺലൈനായി സമർപ്പിക്കണം. സർക്കാർ ദർഘാസുകൾക്കുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ടെൻഡറിനും ബാധകമാണ്. അവസാന തീയതി നവംബർ 27 ഉച്ചയ്ക്ക് 12.30 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2331299, 2330299.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു വർഷ കാലയളവിൽ പാർക്കിംഗ് ഫീസ് പിരിക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. ഇരു ചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 10 രൂപ നിരക്കിലും, നാലുചക്ര വാഹനങ്ങൾക്ക് 15 രൂപ നിരക്കിലുമാണ് പാർക്കിംഗ് ഫീസ് ഈടാക്കേണ്ടത്. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക്04722802262.
വണ്ടൂർ 'ചേതന' പെയിൻ ആൻഡ് പാലിയേറ്റീവ കാൻസർ കെയർ സെന്ററിലേക്ക് ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം 2023-24 വർഷത്തിൽ നഴ്സിങ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 15ന് വൈകീട്ട് നാലുവരെ വിതരണം ചെയ്യും. സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20 വൈകിട്ട് നാലുമണി. 21ന് ഉച്ചക്ക് രണ്ടുമണിക്ക് ടെൻഡർ തുറക്കും. ഫോൺ: 04931 249600,8330002600.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.