Sections

വിവിധ ആവശ്യങ്ങൾക്കായി ടെണ്ടറുകൾ ക്ഷണിച്ചു

Friday, Jun 02, 2023
Reported By Admin
Tenders Invited

ക്വട്ടേഷൻ ക്ഷണിക്കുന്നു

ഇ ഓഫീസ് സംവിധാനം സജ്ജീകരിക്കുന്നതിന് സ്പെഷ്യൽ തഹസിൽദാർ (എൽ.എ.) എൻ. എച്ച്. നമ്പർ 1 കാക്കനാട് കാര്യാലയത്തിലേക്ക് കമ്പ്യൂട്ടർ -8, സ്കാനർ - 1, യു.പി.എസ് - 1 എന്നിവ വിതരണം ചെയ്യുന്നതിനായി നിർമ്മാതാക്കളിൽ നിന്നും, യോഗ്യതയുള്ള ഏജൻസികളിൽ നിന്നും മുദ്ര വച്ച കവറിലുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു.

നിബന്ധനകൾ

  1. ഓരോ ഐറ്റത്തിന്റെയും വിലവിവരം പ്രത്യേകമായി ചേർക്കേണ്ടതാണ്.
  2. ക്വട്ടേഷനുകൾ മുദ്രവച്ച കവറിൽ 2023 ജൂൺ 14ന് വൈകിട്ട് 5ന് മുൻപായി സ്പെഷ്യൽ തഹസിൽദാർ (എൽ.എ) എൻ.എച്ച് നമ്പർ 1, കാക്കനാട് ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
  3. 2023 ജൂൺ 15ന് ഓഫീസിൽ വച്ച് 11ന് ക്വട്ടേഷൻ തുറക്കുന്നതും, ഏറ്റവും കുറഞ്ഞ തുക സമർപ്പിക്കുന്ന സ്ഥാപനത്തിനെ തിരഞ്ഞെടുക്കുന്നതുമാണ്.
  4. അപൂർണ്ണമായതും, അവ്യക്തമായതും നിശ്ചിത സമയപരിധിയ്ക്ക് ശേഷം ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല.
  5. പ്രത്യേകമായ കാരണങ്ങൾ കൂടാതെ തന്നെ നടപടികൾ അവസാനിപ്പിക്കുന്നതിന് ഓഫീസ് മേധാവിയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

ഇ-ടെൻഡറുകൾ ക്ഷണിച്ചു

കോതമംഗലം ബ്ലോക്കിൽ എംപി ഫണ്ടിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും അറിയാം. ഫോൺ :0485 2822544).
ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10 വൈകിട്ട് 6 വരെ.

അങ്കണവാടി പ്രീ സ്കൂൾ സാധനങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു

അഴുത അഡീഷണൽ ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള 111 അങ്കണവാടികളിലേക്ക് 2022-23 കാലയളവിൽ അങ്കണവാടി പ്രീ സ്കൂൾ സാധനങ്ങൾ വാങ്ങി നൽകുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ ജൂൺ 15 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന അഴുത അഡീഷണൽ ഐ.സി.ഡി.എസ് പ്രോജ്ക്ട് ഓഫീസിൽ നിന്നും ലഭിക്കും. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15 1 മണി. അന്നേദിവസം 3 ന് ടെൻഡർ തുറക്കും. ടെൻഡറിൽ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഓഫീസിൽ നിന്നും അറിയിക്കുന്ന തീയതിയിൽ സാംപിളുകൾ ബ്ലോക്ക്തല പ്രൊക്യുർമെന്റ് കമ്മറ്റി മുൻപാകെ ഹാജരാക്കണം. നൽകുന്ന സാധനങ്ങൾ ടെൻഡറിൽ പറഞ്ഞിരിക്കുന്ന സവിശേഷതകൾ ഉള്ളതും
പറഞ്ഞിട്ടുള്ള അളവിലും ടെൻഡറിൽ രേഖപ്പെടുത്തിയ വിലയിലും ആയിരിക്കണം. ടെൻഡറിനോടൊപ്പം പ്രാരംഭ കരാർ വെക്കണം. വിതരണത്തിനുള്ള ഓർഡർ ലഭിച്ച് 15 ദിവസത്തിനുള്ളിൽ സാധനങ്ങൾ ഓഫീസിൽ എത്തിച്ച് നൽകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 04869 252030.

വാഹനം കരാർ വ്യവസ്ഥയിൽ: ടെൻഡർ ക്ഷണിച്ചു

ജില്ലയിൽ പി.സി-പി.എൻ.ഡി.ടി/ആർ.സി.എച്ച് ഫീൽഡ് തല പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് അഞ്ചുപേർക്ക് സീറ്റിങ് കപ്പാസിറ്റിയുള്ള വാഹനം കരാർ വ്യവസ്ഥയിൽ ആവശ്യമുണ്ട്. ടെണ്ടർ ഫോറങ്ങൾ ഇന്ന് (ജൂൺ രണ്ട്) മുതൽ പത്ത് വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 മണിവരെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിക്കും. ടെണ്ടറുകൾ ജൂൺ 15ന് വൈകീട്ട് മൂന്ന് വരെ ഓഫീസിൽ സ്വീകരിക്കും. ജൂൺ 16ന് രാവിലെ 11ന് ടെണ്ടറുകൾ തുറക്കും. ഫോൺ: 0483 27361241.

കുടിവെള്ളം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ കുറഞ്ഞ നിരക്കിൽ യഥാസമയം കുടിവെള്ളം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂൺ ആറിന് രാവിലെ 11.30 നകം നൽകണം. വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2563612.

ക്വട്ടേഷൻ ക്ഷണിച്ചു

ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗാശുപത്രിയിലെ പഴയ ചെമ്പ്, പിച്ചള, അലൂമിനിയം പാത്രങ്ങൾ/ഉപകരണങ്ങൾ നിലവിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവസ്ഥയിൽ (ഏകദേശം 240 കിലോഗ്രാം) വിൽപ്പന നടത്തുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷനുകൾ ക്ഷണിച്ചു.ക്വട്ടേഷനുകൾ ജൂൺ 15 ന് രാവിലെ 11.00 മണിക്ക് മുൻപായി ലഭിക്കണം. ഫോൺ : 0480 2732035.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.