Sections

ടെൻഡർ: വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Feb 17, 2023
Reported By Admin
Tenders Invited

വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു


സോപ്പ് പൗഡർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലേക്ക് സോപ്പ് പൗഡർ 500 ഗ്രാം പാക്കറ്റ് (2000 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫെബ്രുവരി 23 വൈകിട്ട് മൂന്ന് മണിവരെ സൂപ്രണ്ട്, ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ എന്ന വിലാസത്തിൽ സ്വീകരിക്കും. ഫോൺ: 0477 222021.

സ്പെയർ പാർട്സ് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഔദ്യോഗിക വാഹനം അറ്റകുറ്റപ്പണി നടത്താനുള്ള സ്പെയർ പാർട്സ് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 21 ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ഫെബ്രുവരി 22 ന് രാവിലെ 11 മണിക്ക് തുറക്കും. ഫോൺ -0481 2561030

വാഹനം വാടകയ്ക്ക് നല്കുന്നതിന് ദർഘാസ് ക്ഷണിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നല്കുന്നതിന് ദർഘാസ് ക്ഷണിച്ചു. മാർച്ച് ഒമ്പതിന് ഉച്ചകഴിഞ്ഞ് 2.30 വരെ ദർഘാസുകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ 9446120515

വാഹനം വാടകയ്ക്ക് : ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് ഗവ് മെഡിക്കൽ കോളേജിലേക്ക് ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകക്ക് നൽകുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 12 നും 14 ലക്ഷത്തിനും ഇടയ്ക്ക് വിലവരുന്ന എസ്.യു.വി/എം.യു.വി/കാർ എന്നിവയാണ് ആവശ്യം. താത്പര്യമുള്ളവർ വാഹന ഉടമയുടെ പേര്, മേൽവിലാസം, ഫോൺ, ആധാർ നമ്പർ, വാഹനത്തിന്റെ വിവരങ്ങൾ, കമ്പനി, വാഹനത്തിന്റെ പേര്, മോഡൽ, നിർമ്മാണ വർഷം, രജിസ്റ്റർ നമ്പർ എന്നിവ സഹിതം ക്വട്ടേഷൻ നൽകണം. ക്വട്ടേഷനുകൾ ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടിനകം ഡയറക്ടർ, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസ് ഗവ. മെഡിക്കൽ കോളേജ്, ഈസ്റ്റ് യാക്കര, പാലക്കാട് 678013 വിലാസത്തിൽ നൽകണം. ക്വട്ടേഷനുകൾ അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കും. ഫോൺ-0491 2951010

വാർഷിക അറ്റകുറ്റപ്പണി കരാർ(എ.എം.സി.): ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ 14 കമ്പ്യൂട്ടറുകൾ 11 പ്രിന്ററുകൾ രണ്ട് യു.പി.എസുകൾ എന്നിവയുടെ വാർഷിക അറ്റകുറ്റപ്പണി കരാർ(എ.എം.സി.) എടുക്കുന്നതിന് ഏജൻസികളിൽ/വ്യക്തികളിൽനിന്ന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 23ന് വൈകിട്ട് അഞ്ചിനകം വിദ്യാഭ്യാസ ഉപഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, വയസ്ക്കരക്കുന്ന്, കോട്ടയം എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. ഫെബ്രുവരി 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2583095.

താത്പര്യപത്രം ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ ഒ.പി കൗണ്ടർ, അതിനോട് ചേർന്നുളള വെയിറ്റിംഗ് ഏരിയ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ എംപിയുടെ 2022-23 പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണ ജോലി നിർവ്വഹിക്കുന്നതിന് പിഎംസി ആയി സർക്കാർ അംഗീകരിച്ചിട്ടുളള അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രങ്ങൾ മുദ്രവച്ച കവറുകളിൽ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് - കൺസ്ട്രക്ഷൻ ഓഫ് ഒ.പി കൗണ്ടർ ആന്റ് വെയിറ്റിംഗ് ഏരിയ എന്ന് രേഖപ്പെടുത്തി സൂപ്രണ്ട്, ജനറൽ ആശുപത്രി, എറണാകുളം വിലാസത്തിൽ ഫെബ്രുവരി 23-ന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം.

റീടെൻഡർ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരള, എറണാകുളം ജില്ല ഭിന്നശേഷി കുട്ടികൾക്കായുളള ഡയപ്പർ, വാട്ടർബെഡ്, തെറാപ്പി മാറ്റ് എന്നിവ വാങ്ങി നൽകുന്നതിലേക്കായി ഓപ്പൺ ടെൻഡർ (റീടെൻഡർ) ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24 വൈകിട്ട് അഞ്ചു വരെ. സ്പെസിഫിക്കേഷൻ, ടെൻഡർ ഫോറം, നിരതദ്രവ്യം തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് സമഗ്രശിക്ഷാ കേരള എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ സർവ്വ ശിക്ഷാ അഭിയാൻ, എറണാകുളം എസ്.ആർ.വി ഡി എൽ.പി സ്കൂൾ ക്യാമ്പസ് ചിറ്റൂർ റോഡ്, എറണാകുളം - 682011. ഫോൺ 0484 2962041, 9746401115.

ഇ-ടെൻഡർ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് എംഎൽഎ പ്രത്യേക വികസന ഫണ്ട്/എൻസി ഫ്ളഡ് പ്ലാൻ/ പ്ലാൻ പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും www.lsg.kerala.gov.in സൈറ്റിൽ നിന്നും അറിയാം. ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകിട്ട് ആറു വരെ. ഫോൺ:0485 2822544.

പ്രസാധകരെ ക്ഷണിക്കുന്നു

സംസ്ഥാനത്തെ 2200 ഓളം അംഗീകൃത പ്രീ-സ്കൂളുകളിൽ ഭാഷാ വികാസ ഇടങ്ങൾ സജ്ജീകരിക്കുന്നതിനായി വായനാ സാമഗ്രികൾ ലഭ്യമാക്കുന്നതിന് മലയാള ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിക്കുന്ന പ്രസാധകരിൽ നിന്നു താത്പര്യപത്രവും സ്പെസിമെൻ കോപ്പികളും ക്ഷണിച്ചു. ഫെബ്രുവരി 25 ന് മുമ്പ് താല്പര്യപത്രവും സ്പെസിമെൻ കോപ്പികളും സമഗ്ര ശിക്ഷാ, കേരള സ്റ്റേറ്റ് പ്രോജക്ട് ഓഫീസിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ ssakerala.in ൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.