- Trending Now:
തൃശൂർ കോർപ്പറേഷൻ പദ്ധതിയായ പ്രൈമറി പാലിയേറ്റീവ് കെയർ പരിപാടിയുടെ ഭാഗമായി ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹോം കെയർ ആവശ്യങ്ങൾക്ക് കരാറടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനുള്ള വാഹനത്തിനായി ക്വട്ടേഷൻ ക്ഷണിച്ചു. ടാക്സി പെർമിറ്റ് ഉളള അഞ്ച് സീറ്റ് വാഹനം ഒരെണ്ണം ആണ് ആവശ്യം. താൽപര്യമുള്ള വ്യക്തികൾ ആഗസ്റ്റ് 7ന് ഉച്ചക്ക് 12 മണിക്ക് മുമ്പായി ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0487 2356052.
കണ്ണൂർ: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിലേക്കായി ടാക്സി പെർമിറ്റുള്ള ജീപ്പ്/ കാർ വാടകക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ആഗസ്റ്റ് 18ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0490 2967199.
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ കാക്കനാട് പ്രവർത്തം ആരംഭിക്കുന്ന എന്റെ കൂട് സ്ഥാപനത്തിൽ വാട്ടർ ടാങ്ക് സ്ഥാപിച്ച് വാട്ടർ കണക്ഷൻ നൽകുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18 രാവിലെ 11. കൂടുതൽ വിവരങ്ങൾക്ക്: 0484 2952949
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഈ വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ഗ്രീൻ ക്യാമ്പസ് പദ്ധതിക്കും മാലിന്യ നിർമ്മാർജനത്തിനുമായി ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 21ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2346027.
തലശ്ശേരി ജില്ലാ കോടതിയിലെ കെ എൽ 07-ബി യു-4282 മാരുതി സ്വിഫ്റ്റ് ഡിസയർ വാഹനത്തിന് ടയർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് 17ന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0490 2341008.
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ സിവിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് വകുപ്പുകളിലേക്ക് അഞ്ച് എ4 കോപ്പിയർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ആഗസ്റ്റ് എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.ബി.എൻ. വിഭാഗത്തിലേക്ക് ബേബി വാമർ (5എണ്ണം) വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 17ന് ഉച്ച കഴിഞ്ഞ് 3വരെ ദർഘാസ് നൽകാം. ഫോൺ: 0477 2282021.
അട്ടപ്പാടി കോ-ഓപ്പറേറ്റിവ് ഫാമിങ് സൊസൈറ്റിയുടെ കീഴിൽ ചിണ്ടക്കി, കരുവാര, പോത്തുപ്പാടി, വരടിമല എന്നീ പ്രധാന ഫാമുകളും പട്ടിമാളത്ത് പ്രവർത്തിച്ചുവരുന്ന മിനി ഫാമും ഹെഡ് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന നഴ്സറികൾ ഉൾപ്പെടുന്ന സ്ഥലവും അളന്ന് തിട്ടപ്പെടുത്തി അതിർത്തികൾ നിർണയിച്ച് മാപ്പ് തയ്യാറാക്കി നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് ഏഴിന് വൈകിട്ട് നാലിനകം ഹെഡ്ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 04924254227.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.