- Trending Now:
കാക്കനാട് എൻഎഫ്എസ്എ ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള ഏകദേശം 1200 ക്വിൻറൽ കേടായ ഭക്ഷ്യധാന്യങ്ങൾ നിബന്ധനകൾക്ക് വിധേയമായി വിറ്റഴിക്കുന്നതിന് മുദ്രവച്ച കവറിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സപ്ലൈകോ എറണാകുളം ഡിപ്പോ മാനേജർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 30 വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസർ 9188527372, എറണാകുളം ഡിപ്പോ മാനേജർ 9495359427
മേലാറ്റൂർ സി.എച്ച്.സിയിലേക്ക് ആവശ്യമായ ഫിസിയോതെറാപ്പി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ 2023 ഫെബ്രുവരി 6ന് രാവിലെ 11ന് മുമ്പായി മെഡിക്കൽ ഓഫീസർ, മേലാറ്റൂർ സി എച്ച് സി എന്ന വിലാസത്തിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04933 278289
ആരോഗ്യകേരളം മലപ്പുറം വഴി നടപ്പിലാക്കുന്ന ആർബിഎസ്കെ നഴ്സുമാർ, പിയർ എഡ്യുക്കേറ്റർമാർ എന്നിവർക്കുള്ള എംബ്ലം പതിച്ച 2000 വൈറ്റ് കോട്ടുകൾ നിർമ്മിച്ച് നൽകുന്നതിന് വസ്ത്ര നിർമാണ യൂണിറ്റുകളിൽ / വ്യക്തികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 13ന് വൈകിട്ട് 3നകം ആരോഗ്യകേരളം, സിവിൽ സ്റ്റേഷൻ, മലപ്പുറം, 676505 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 0483 2730313
കാളികാവ് അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ കീഴിലുള്ള 98 അങ്കണവാടിയിലേക്ക് ആവശ്യമായ അങ്കണവാടി കണ്ടിജൻസി സാധനങ്ങളിൽ ഉൾപ്പെടുന്ന വിവിധയിനം സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോമുകൾ ഫെബ്രുവരി 8 ഉച്ചയ്ക്ക് മൂന്നിനകം കാളികാവ് ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04931-282000, 9446453059
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ സെൻട്രൽ ലൈബ്രറിയിലേക്ക് പ്രിന്റ് ജേണലുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് 12നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2597279
കോട്ടയം പുതുപ്പള്ളി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് രണ്ടിനകം നൽകണം. അന്നേ ദിവസം മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 9745946900
കോട്ടയം കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക് റീഎജന്റ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് 12നകം നൽകണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2597284.
കോട്ടയം വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ആവശ്യത്തിലേക്ക് എസി വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം. അന്നേ ദിവസം മൂന്നിനു തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2300955.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് 2024 ഫെബുവരി 28 വരെ കാർബൺഡൈ ഓക്സൈഡ് മെഡിക്കൽ ഓക്സിജൻ (ബൾക്ക്), നൈട്രസ് ഓക്സൈഡ് (ബൾക്ക്), എ-ബി ടൈപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. 4748 രൂപയാണ് നിരതദ്രവ്യം. ഫെബ്രുവരി 13 ന് രാവിലെ 11 വരെ അപേക്ഷ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസുകൾ തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0466 2344053.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.