Sections

വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Wednesday, Feb 01, 2023
Reported By Admin
tender invited

ടെൻഡറുകൾ ക്ഷണിച്ചു


ഓപ്പൺ ടെൻഡർ ക്ഷണിച്ചു

എറണാകുളം ജില്ലയിൽ സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായുളള ഡയപ്പർ, വാട്ടർബെഡ്, തെറാപ്പി മാറ്റ് എന്നിവ വാങ്ങി നൽകുന്നതിലേക്കായി ഓപ്പൺ ടെൻഡർ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി മൂന്ന് വൈകുന്നേരം അഞ്ചുവരെ. ഇതിനു ശേഷം ലഭിക്കുന്നത് പരിഗണിക്കില്ല. സ്പെസിഫിക്കേഷൻ, ടെൻഡർ ഫോറം, നിരതദ്രവ്യം തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് സമഗ്രശിഷ കേരള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റർ, സർവ്വ ശിക്ഷാ അഭിയാൻ, എറണാകുളം എസ്.ആർ.വി ഡി എൽ.പി സ്കൂൾ ക്യാമ്പസ്, ചിറ്റൂർ റോഡ്, എറണാകുളം - 682011. ഫോൺ: 0484 2962041.

സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ റീ ഷിഫ്റ്റ് ചെയ്ത് തുടങ്ങിയ ക്രഷിലേക്ക് കുഞ്ഞുങ്ങളുടെ പരിപാലനം, ശുചിത്വം, മാനസികോല്ലാസം, പ്രീസ്കൂൾ പ്രവർത്തനങ്ങൾ, മോണിറ്ററിങ് മുതലായവയ്ക്ക് ഗുണമേന്മയുള്ള സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ജി.എസ്.ടി ഉൾപ്പെടെയുള്ള വില ക്വട്ടേഷനിൽ കാണിക്കണം. 2,50,000 രൂപയാണ് അടങ്കൽ തുക. ക്വട്ടേഷനുകൾ ഫെബ്രുവരി ആറിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകൾ തുറക്കും. ഫോൺ: 0491 2911098.

ഡിജിറ്റൽ എക്സറേ മെഷീൻ ആൻഡ് എയർ കണ്ടീഷണർ ടെൻഡർ ക്ഷണിച്ചു

കടമ്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ എക്സറേ മെഷീൻ ആൻഡ് എയർ കണ്ടീഷണർ വാങ്ങുന്നതിന് യോഗ്യരായ നിർമ്മാതാക്കൾ/വിതരണക്കാരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് 2.30 വരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.etenders.kerala.gov.in ൽ ലഭിക്കും. 28,00,000 രൂപയാണ് അടങ്കൽ തുക. ഫോൺ: 0466 2267276.

ഗ്രിൽ വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക് ഡിപ്പാർട്ട്മെന്റിലെ സിമുലേഷൻ ലാബിലേക്ക് ബാറ്ററികൾ സൂക്ഷിക്കാൻ ഗ്രിൽ വർക്ക് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
കോളേജിലെ ഇ സി ഇ ഡിപ്പാർട്ട്മെന്റിൽ ആശയവിനിമയ സാങ്കേതിക വിദ്യകൾക്കായുള്ള ഗവേഷണ പ്രൊജക്ട് പ്രോട്ടോകോൾ പൂർത്തിയാക്കുന്നതിനും സുരക്ഷ നടപ്പാക്കലിനും ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 20ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

സ്റ്റേജ്, പന്തൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കേരള ഫോക്ലോർ അക്കാദമിയുടെ ഫെബ്രുവരി 21 മുതൽ 27 വരെ ഏഴ് ദിവസം തലശ്ശേരി പൊന്ന്യം പുല്ലോടി ഏഴരക്കണ്ടത്തിൽ സംഘടിപ്പിക്കുന്ന പൊന്ന്യത്തങ്കം പരിപാടിക്കായി 30X40 അടി ബലമുള്ള സ്റ്റേജ്, പന്തൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 04972 778090.

ലാബ് സ്ട്രക്ചേർഡ് കാബ്ളിംഗ് സംഭരണത്തിന് ടെണ്ടർ ക്ഷണിച്ചു

മാടായി ഗവ. ഐ ടി ഐയിലെ സി ഒ പി എ ട്രേഡിലേക്ക് ആവശ്യമായ ലാബ് സ്ട്രക്ചേർഡ് കാബ്ളിംഗ് സംഭരണത്തിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ഉച്ചക്ക് മൂന്ന് മണി വരെ. ഫോൺ: 0497 2876988.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.