Sections

വിവിധ പദ്ധതികളുടെ ഭാഗമായി ടെണ്ടറുകൾ ക്ഷണിച്ചു

Wednesday, Apr 05, 2023
Reported By Admin
Tenders Invited

ബ്രോഷർ അച്ചടിച്ച് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മേയ് 16 മുതൽ 22 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന 'എന്റെ കേരളം പ്രദർശനവിപണനമേള' യോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ കീഴിൽ നടപ്പാക്കിയ പ്രധാന പദ്ധതികൾ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ ബ്രോഷർ അച്ചടിച്ച് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 18 ന് ഉച്ചയ്ക്ക് രണ്ടിനകം കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കണം. വിശദവിവരത്തിന് ഫോൺ: 0481 2562558

റീ ഇ-ടെണ്ടർ ക്ഷണിച്ചു

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് എം.എ.എ-എസ്.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ കെ.ഡബ്ല്യു എ കൊടുവ റോഡ് റീടാറിംങ് സിവിൽ പ്രവൃത്തി നിശ്ചിത സമയപരിധിക്കുള്ളിൽ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും റീ ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഓൺലൈനായി നൽകേണ്ട അവസാന തീയതി ഏപ്രിൽ 17ന് വൈകിട്ട് ആറ് വരെ. തപാൽ വഴി നൽകേണ്ട അവസാന തീയതി ഏപ്രിൽ 19ന് ഉച്ചയ്ക്ക് ഒന്നുവരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെണ്ടർ തുറക്കും. ഫോൺ 04994 230230.

വാഹനം ക്വട്ടേഷൻ ക്ഷണിച്ചു

സാമൂഹികാരോഗ്യ കേന്ദ്രം പെരിയയിലെ സെക്കൻണ്ടറി പാലിയേറ്റീവ് കെയറിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് പഞ്ചായത്തിലെ കിടപ്പിലായ രോഗികളെ വീട്ടിൽ ചെന്ന് പരിചരിക്കുന്നതിനും രോഗി പരിചരണത്തിന് ആവശ്യമായ പരിചരണ സാധനങ്ങൾ കൊണ്ട് പോകുന്നതിനുമായി ആറ് പേർക്ക് സഞ്ചരിക്കുവാൻ കഴിയുന്ന വാഹനം ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10ന് ഉച്ചയ്ക്ക് ഒന്നുവരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. ഫോൺ 9645001788.

ഫർണിച്ചർ ക്വട്ടേഷൻ ക്ഷണിച്ചു

കാസർകോട് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന റെയിൽവേ റിസർവേഷൻ കൗണ്ടറിലേക്ക് ഫർണിച്ചറുകൾ (സെമി എക്സിക്യൂട്ടീവ് ചെയർ -2) വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും അംഗീകൃത കരാറുകാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ 17ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ കളക്ടർ, കാസർകോട്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ പി.ഒ എന്ന വിലാസത്തിൽ നൽകണം. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസം കളക്ടറേറ്റിലെ എം സെക്ഷനുമായി ബന്ധപ്പെടണം.

വാഹനം വാടകയ്ക്ക് നൽകുവാൻ ക്വട്ടേഷൻ ക്ഷണിച്ചു

കോതമംഗലം എൽ.എസ്.ജി.ഡി സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ 2023-24 സാമ്പത്തിക വർഷത്തെ ഔദ്യോഗിക ആവശ്യത്തിനായി എസി സൗകര്യമുള്ള കാർ/എസ്.യുവി/ബൊലേറോ ജീപ്പ് പോലുള്ള ഏഴ് സീറ്റർ വാഹനം വാടകയ്ക്ക് നൽകുവാൻ താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ എൽ.എസ്.ജി.ഡി സബ് ഡിവിഷൻ നോട്ടീസ് ബോർഡിലും https://tender.lsgdkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

മൾട്ടികളർ ബ്രോഷർ അച്ചടിച്ച് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ

എന്റെ കേരളം 2023 പ്രദർശന വിപണന മേളയോടനുബന്ധിച്ച് എട്ട് പേജുള്ള മൾട്ടികളർ ബ്രോഷറിന്റെ 15000 കോപ്പികൾ അച്ചടിച്ച് പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സ്പെസിഫിക്കേഷൻ: വലിപ്പം: 25 സെമി * 80 സെമി. പേജ് വലിപ്പം: 20 സെമി * 25 സെമി(25 സെമി നീളവും 20 സെമി വീതിയും). പേപ്പർ 130 ജിഎസ്എം ആർട്ട് പേപ്പർ(3 ഫോൾഡ്). ഏപ്രിൽ 17ന് ഉച്ചയ്ക്ക് 12ന് അകം കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ക്വട്ടേഷൻ നൽകണം. ഫോൺ: 0468-2222657.

ടെൻഡർ

ജില്ലാ മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സിഎച്ച്സി കാഞ്ഞീറ്റുകര, ബ്ലോക്ക് പിഎച്ച്സി വല്ലന എന്നിവിടങ്ങളിൽ ആരംഭിച്ചിരിക്കുന്ന പകൽ വീടുകളിലേക്ക് 20 രോഗികൾക്ക് ഏപ്രിൽ 20 മുതൽ 2024 മാർച്ച് 31 വരെ ഭക്ഷണം നൽകുന്നതിന് താത്പര്യമുളള വ്യക്തികൾ, ഹോട്ടലുകൾ, കുടുംബശ്രീ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 17 ന് വൈകുന്നേരം അഞ്ചു വരെ.ഫോൺ : 0468 2214108.

ടെൻഡർ ക്ഷണിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലേക്കാവശ്യമായ Flexible Digital Disposable Ureteroscope ഒരെണ്ണം വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് മത്സരസ്വഭാവമുളള ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18 വൈകിട്ട് അഞ്ച് വരെ. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് അറിയാം.

വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാർബറിലെ ഷോപ്പിംഗ് കോംപ്ലക്സിന് കിഴക്കു ഭാഗത്തുളള മിനറൽ വാട്ടർ സൂക്ഷിക്കുന്ന രണ്ടു മുറികൾ (റൂം നമ്പർ 1, റൂം നമ്പർ 2) 2023 ജൂൺ 21 മുതൽ 2024 ജൂൺ 20 വരെ പ്രസ്തുത ആവശ്യത്തിന് വാടകയ്ക്ക് നൽകുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 0484 2967371.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.