Sections

വിവിധ വർക്കുകൾക്കുള്ള ടെൻഡറുകൾ ക്ഷണിക്കുന്നു

Monday, Feb 20, 2023
Reported By Admin
Tenders Invited

ടെൻഡറുകൾ ക്ഷണിക്കുന്നു


ട്രെയിനിങ് കമ്പനികളുടെ എംപാനൽ തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ പ്ലേസ്മെന്റ് സെൽ മുഖേന വിദ്യാർഥികൾക്ക് ട്രെയിനിങ് നൽകുന്നതിനായി ട്രെയിനിങ് കമ്പനികളുടെ എംപാനൽ തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 25ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

വാട്ടർ പ്യൂരിഫയറും കളിക്കോപ്പുകളും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

കൽപ്പറ്റ ഐസിഡിഎസ് പ്രൊജക്ടിലെ 38 അങ്കണവാടികളിലേക്ക് വാട്ടർ പ്യൂരിഫയറും 39 അങ്കണവാടികളിലേക്ക് കളിക്കോപ്പുകളും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 28 ന് ഉച്ചക്ക് 1 വരെ സ്വീകരിക്കും. ഫോൺ 04936 207014.

രണ്ട് പദ്ധതികൾക്ക് ദർഘാസ് ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന രണ്ട് പദ്ധതികൾക്ക് (ടോട്ടൽ സ്റ്റേഷൻ വാങ്ങൽ) ദർഘാസ് ക്ഷണിച്ചു. വിശദവിവരങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മറ്റ് വിവരങ്ങൾക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ കാര്യാലയം, പത്തനംതിട്ടയുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0468 - 2224070.

ഐഡി കാർഡ്, പ്രിൻറ് ചെയ്ത് ടാഗ്, പ്ലാസ്റ്റിക് ഹോർഡർ എന്നിവ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ആരോഗ്യകേരളം വഴി നടപ്പിലാക്കുന്ന ആശ പ്രവർത്തകർക്കുളള ഐഡി കാർഡ്, പ്രിൻറ് ചെയ്ത് ടാഗ്, പ്ലാസ്റ്റിക് ഹോർഡർ എന്നിവ ചെയ്യുന്നതിന് അംഗീകാരമുളള സ്ഥാപനങ്ങളിൽ നിന്നും സീൽ ചെയ്ത് ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് എട്ടിന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2354737.

ക്വട്ടേഷൻ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ മാനേജ്മെന്റ് ഇൻ ഇൻലാന്റ് അക്വാറ്റിക് എക്കോസിസ്റ്റം പദ്ധതി പ്രകാരം കായിക്കര കടവിൽ മത്സ്യസംരക്ഷിത പ്രദേശം സജ്ജീകരിക്കുന്നതിന് തെങ്ങോല, ചിരട്ട, മുളങ്കുറ്റികൾ എന്നിവ സപ്ലൈ ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. വിലാസം: ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കമലേശ്വരം, മണക്കാട്, തിരുവനന്തപുരം. ഫോൺ: 04712464076, 0471 2450773

ഫയർ എക്സ്റ്റിംഗ്ഷറുകൾ സ്ഥാപിക്കുന്നതിന് ക്വൊട്ടേഷൻ ക്ഷണിച്ചു

വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ വിവിധ ഭാഗങ്ങളിലായി ഗുണനിലവാരമുള്ള ഡിസിപി എബിസി ടൈപ്പ് 6കിലോ (DCP ABC TYPE 06 KG) വിഭാഗത്തിൽ പെട്ട 12 ഫയർ എക്സ്റ്റിംഗ്ഷറുകൾ സ്ഥാപിക്കുന്നതിന് തയ്യാറുള്ള നിർമാതാക്കൾ ഏജൻസികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്ര വെച്ച ക്വൊട്ടേഷനുകൾ ക്ഷണിച്ചു. ക്വൊട്ടേഷനുകൾ ഫെബ്രുവരി 24ന് വൈകിട്ട് 3ന് മുൻപായി ഓഫീസിൽ ലഭിക്കണം. ഫോൺ: 0487 2334267


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.