- Trending Now:
വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കണ്ടറി സ്കൂളിൽ എസ്.എസ്.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ജി.എസ്.ടി അസിസ്റ്റന്റ് കോഴ്സ്, ആനിമേറ്റർ കോഴ്സ് എന്നിവയുടെ ആവശ്യത്തിനായി കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോറം വില 1000 രൂപ. മുദ്ര വച്ച ദർഘാസുകൾ പ്രിൻസിപ്പാളിന് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 29 ഉച്ചയ്ക്ക് മൂന്ന് മണി വരെ. ഒക്ടോബർ 30 വൈകിട്ട് 3.30ന് ദർഘാസ് തുറക്കും. വിശദവിവരങ്ങളും അനുബന്ധലിസ്റ്റും സ്കൂൾ ഓഫീസിൽ ലഭ്യമാണ്.
കാഞ്ഞിരപ്പള്ളി പൊതുമരാമത്ത് കെട്ടിട ഉപേതര വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിനു കീഴിലുള്ള എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി വിശ്രമകേന്ദ്രങ്ങളിലെ ബെഡ് ഷീറ്റ്, പില്ലോകവർ, പുതപ്പ്, കർട്ടൻ എന്നിവ അലക്കുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ ഒന്ന് വൈകിട്ട് നാലുമണിവരെ സ്വീകരിക്കും. ഫോൺ: 04828-293010.
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലറ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിലെ 15 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് തൈറോയ്ഡ് പരിശോധന നടത്താൻ എൻ.എ.ബി.എൽ അക്രെഡിറ്റേഷനുള്ള സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. നവംബർ നാല്, ഉച്ചക്ക് ഒരു മണിവരെ സമർപ്പിക്കാം. അന്നേദിവസം ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും.
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഫാർമസ്യൂട്ടിക്കൽ സയൻസ് വിഭാഗത്തിലേക്ക് മിസലേനിയസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 26 ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം രണ്ടുമണിക്ക് തുറക്കും. ഫോൺ: 0481-2597279, 2597284.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.