- Trending Now:
തലക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രൊഡ്യൂസർ ഗ്രൂപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിക്കായി കൂവ അരക്കുന്ന മെഷീൻ, മഞ്ഞൾ പൊടിക്കുന്ന മെഷീൻ, ഡ്രയർ മെഷീൻ, പാക്കിംഗ് മെഷീൻ, വെയിംഗ് മെഷീൻ എന്നിവക്കായി ടെൻഡർ ക്ഷണിച്ചു. ടെൻഡർ 14 ദിവസത്തിനുള്ളിൽ തലക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് തലക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓഫീസുമായോ, 9656535152 എന്ന നമ്പറിലോ ബന്ധപ്പെടണം.
താഴെക്കോട് കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിലുള്ള കരിങ്കല്ലത്താണി ഉപകേന്ദ്രത്തിലെ 15-ാം വാർഡിൽ ഉൾപ്പെട്ട 794 നമ്പർ കെട്ടിടം പൊളിച്ചു നീക്കുന്നതിനായി കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. താഴെക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനുവരി 22ന് രാവിലെ 11മണിവരെ ദർഘാസുകൾ സ്വീകരിക്കും. അടങ്കൽ തുക 24597. ഫോൺ: 04933 252152.
കേരള ജയിൽ വകുപ്പിന് കീഴിൽ ജില്ലയിലുള്ള കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ 2025-26 സാമ്പത്തിക വർഷത്തിൽ അന്തേവാസികളുടേയും ജീവനക്കാരുടേയും ഭക്ഷണം പാചകം ചെയ്യുന്നതിന് ആവശ്യമായ പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത പാചക വാതക സിലിണ്ടർ വിതരണക്കാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സൂപ്രണ്ട്, സ്പെഷ്യൽ സബ് ജയിൽ, കാസർകോട് എന്ന വിലാസത്തിൽ ജനുവരി 28നകം ലഭിക്കണം. ജനുവരി 29 വൈകുന്നേരം മൂന്ന് വരെ ദർഘാസ് സ്വീകരിക്കും. ജനുവരി 30 വൈകുന്നേരം മൂന്നിന് ദർഘാസ് തുറക്കും. ഫോൺ : 04994 230281.
മംഗൽപാടി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2024 -25 വാർഷിക പദ്ധതി പ്രോജക്റ്റിൽ സമഗ്ര പച്ചക്കറി കൃഷി വികസനം പദ്ധതിയുടെ ഭാഗമായി ഹൈ ഡെൻസിറ്റി പോളിഎത്തിലീൻ (HDPE) ചട്ടിയും. നടീൽ മിശ്രിതവും ഹ്രൈബിഡ് പച്ചക്കറി തൈകളടങ്ങിയ യുണിറ്റുകൾ മംഗൽപാടി ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിൽ വിതരണം ചെയ്യാൻ മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിച്ചു. ജനുവരി 25 വരെ ഇ ടെണ്ടർ സ്വീകരിക്കും. ജനുവരി 28ന് രാവിലെ 10.30ന് ടെണ്ടർ തുറക്കുമെന്ന് മംഗൽപാടി കൃഷി ഓഫീസർ അറിയിച്ചു. ടെണ്ടർ ഫോം http://etenders.kerala.gov.in/LSGD വെബ് സെറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവൻ മംഗൽപാടിയുമായി ബന്ധപ്പെടണം. ഫോൺ- 9383472292.
Kannur: ജില്ലാ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ ഗ്രാമപരിധിയിലുള്ള ബഡ്സ് സ്ഥാപനങ്ങളിലേക്ക് സംഗീത ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദ വിവരങ്ങൾ സൗത്ത് ബസാറിലുള്ള കുടുംബശ്രീ ജില്ലാമിഷൻ ഓാഫീസിന്റെ നോട്ടീസ് ബോർഡിൽ ലഭ്യമാണ്. ഫോൺ- 0497 2702080.
കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 142 അങ്കണവാടികളിൽ നെയിം ബോർഡ് സ്ഥാപിക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടു മണിക്കുള്ളിൽ പുതുനഗരത്ത് പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിൽ സമർപ്പിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.