- Trending Now:
തൃശ്ശൂർ ജില്ലയിലെ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ആവശ്യത്തിനായി 2024-25 വർഷത്തേക്ക് നിബന്ധനകൾക്ക് വിധേയമായി കരാറടിസ്ഥാനത്തിൽ മിനിമം 8 സീറ്റ് കപ്പാസിറ്റിയുള്ള പാസഞ്ചർ വാഹനം പ്രതിമാസം 1700 കി.മീ ഓടുന്നതിനായി വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷന് പുറത്ത് ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് കോൺട്രാക്ട് വ്യവസ്ഥയിൽ വാഹനം ലഭ്യമാക്കുന്നതിന് എന്ന് രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷൻ ജൂലൈ 15 ന് രാവിലെ 11 നകം ലഭിക്കണം. ഫോൺ: 0480 2960400.
വനിതാ ശിസുവികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിലെ ആവശ്യത്തിലേക്കായി ടാക്സി പെർമിറ്റുള്ള 7 വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം (കാർ/ ജീപ്പ്) ഒരു വർഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കാൻ താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് ജൂലൈ 15 ന് ഉച്ചയ്ക്ക് 1.30 നകം തൃശ്ശൂർ സിവിൽ സ്റ്റേഷനിലെ ശിശു സംരക്ഷണ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തി സമയത്ത് അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2364445.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ആലത്തൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഉപയോഗത്തിനായി ടാക്സി പെർമിറ്റുള്ളതും ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ളതുമായ കാർ/ജീപ്പ് ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. അടങ്കൽ തുക 2,40,000 രൂപ. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12ന് ഉച്ചയ്ക്ക് രണ്ട് വരെ. ദർഘാസുകൾ വൈകിട്ട് മൂന്നിന് തുറക്കും. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആലത്തൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ നിന്ന് നേരിട്ടോ ഫോൺ മുഖേനയോ അറിയാവുന്നതാണെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.
കണ്ണൂർ ഗവ: എഞ്ചിനീയറിംങ് കോളേജിലെ ഇൻഡോർ കോർട്ട് റീഫ്ലോറിങ് പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22 ഉച്ചക്ക് 2 മണി വരെ.ഫോൺ: 04972780226.
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് പ്രോജക്ട് സ്ക്രീൻ ലഭ്യമാകുന്നതിന് അംഗീകൃത സർവീസ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 13. കൂടുതൽ വിവരങ്ങൾക്ക്: 0471-2300523, 24, 2302090, director.mwd@gmail.com, www.minoritywelfare.kerala.gov.in.
സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രങ്ങളിലും ഡയറക്ടറേറ്റിലും കുടിവെള്ള വാട്ടർ പ്യൂരിഫയർ വാങ്ങുന്നതിനും പരിശീലന കേന്ദ്രങ്ങളിലെ ലൈബ്രറിയിൽ പ്ലാസ്റ്റിക് ചെയറുകൾ ലഭ്യമാക്കുന്നതിനും പ്രൊപ്പോസൽ ക്ഷണിച്ചു. ജൂലൈ 18ന് വൈകിട്ട് 5നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in, 0471- 2302090, 2300523.
ആരോഗ്യ കേരളം ദേശീയ ആരോഗ്യ ദൗത്യത്തിലെ ജീവനക്കാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കി നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പി.വി.സി തിരിച്ചറിയൽ കാർഡ്, പ്ലാസ്റ്റിക് പൗച്ച്, ആരോഗ്യ കേരളത്തിന്റെ പേരും ലോഗോയും ആലേഖനം ചെയ്ത ടാഗ് എന്നിവ അടക്കമുള്ള ആകെ തുകയാണ് ക്വട്ടേഷൻ നൽകേണ്ടത്. ജൂലൈ 19 വൈകിട്ട് 5 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0487 2325824.
നെല്ലിയാമ്പതി ഗവ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ 2023-24 സാമ്പത്തിക വർഷം വിളവെടുത്ത കാപ്പിക്കുരു ലേലം ചെയ്യുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. ജൂലൈ 15ന് വൈകീട്ട് മൂന്ന് വരെ ടെൻഡറുകൾ സ്വീകരിക്കും. ജൂലൈ 20 ഉച്ചയ്ക്ക് രണ്ടിന് ടെണ്ടറുകൾ തുറക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ:9383471482.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.