- Trending Now:
കൊച്ചി കോർപ്പറേഷൻ ഐ.സി.ഡി.എസ് കൊച്ചി അർബൻ ഒന്ന് കാര്യാലയത്തിലെ അങ്കണവാടി നവീകരിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 17. ഫോൺ 0484-2227284, 9847111531.
അങ്കമാലി അഡിഷണൽ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള തുറവൂർ പഞ്ചായത്തിലെ 50-ാം നമ്പർ അങ്കണവാടി സക്ഷം പദ്ധതി പ്രകാരം നവീകരിക്കുന്നതിന് ആർ ഒ മെഷീൻ, പോഷൻ വാടിക മുതലായ സാധനങ്ങൾ അങ്കണവാടിയിൽ എത്തിച്ച് നൽകുന്നതിന് വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും റീടെൻഡർ ക്ഷണിച്ചു.
വനിത ശിശു വികസന വകുപ്പിനു കീഴിൽ ചേർത്തല ഫയർ സ്റ്റേഷന് എതിർവശം പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ അഞ്ച് അങ്കണവാടികളിലേക്ക് 2023-24 സാമ്പത്തിക വർഷം സക്ഷം അങ്കണവാടി നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 32 ഇഞ്ച് എച്ച്ഡി സ്മാർട്ട് ടി വി, അദർ ഓഡിയോ വിഷ്വൽ എയ്ഡുകൾ, സ്പീക്കർ വിത്ത് മൈക്ക് എന്നിവ ഇൻസ്റ്റലേഷൻ, ട്രാൻസ്പോർട്ടേഷൻ എന്നിവയടക്കം നടപ്പിലാക്കുന്നതിന് ഒരു അങ്കണവാടിക്ക് പരമാവധി 25000 രൂപ നിരക്കിൽ ജി.എസ്.റ്റി രജിസ്ട്രേഷനുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 17 ഉച്ചക്ക് ഒരു മണി. വിശദവിവരങ്ങൾക്ക് ഫോൺ: 0478-2810043.
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ-4 ന്റെ ഭാഗമായി ബോട്ട് പരേഡ്, സിസിടിവി, മൊമെന്റോ, മെഡലുകൾ എന്നീ പ്രവർത്തികൾ ചെയ്യുന്നതിനുവേണ്ടി ഏജൻസികൾ/ വ്യക്തികൾ എന്നിവർ നിന്നും ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495-2720012, www.dtpckozhikode.com.
മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുന്നതിന് മാസവാടക നിരക്കിൽ ഡ്രൈവർ സഹിതം പാട്ടക്കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 29 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസി. കമ്മീഷണറുടെ ഓഫീസിൽ നിന്നും ലഭിക്കും.
പാലക്കാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ്, ടാക്സി പെർമിറ്റുള്ള ഒരു കാർ (2022 വർഷമോ അതിനു ശേഷമോ ഉള്ള മോഡലുകളിൽ ഏഴു സീറ്റുള്ള ടാക്സികൾക്കു മുൻഗണന) മാസ വാടക വ്യവസ്ഥയിൽ ആവശ്യമുണ്ട്. വാടക വ്യവസ്ഥയിൽ വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ / സ്ഥാപനങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കി സീൽ ചെയ്ത ക്വട്ടേഷനുകൾ നവംബർ 30 വൈകിട്ട് അഞ്ചിന് മുമ്പായി പാലക്കാട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ എത്തിക്കണം. ലഭ്യമായ ക്വട്ടേഷനുകൾ ഡിസംബർ രണ്ടിന് വൈകിട്ട് നാലിന് പരിശോധിക്കുമെന്ന് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാൻ അറിയിച്ചു.
ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.