Sections

വാഹനത്തിനായി ടെണ്ടറുകൾ ക്ഷണിച്ചു

Tuesday, Aug 01, 2023
Reported By Admin
Tenders Invited

തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ മാനസികാരോഗ്യ ക്ലിനിക്കുകൾ, ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ, പരിശീലന പരിപാടി എന്നിവ നടത്തുന്നതിനു കരാറടിസ്ഥാനത്തിൽ വണ്ടി വാടകക്കെടുക്കുന്നതിലേക്കായി ടൂറിസ്റ്റ് പെർമിറ്റ് ഉള്ള സ്വകാര്യ വാഹന ഉടമകളിൽ നിന്ന് മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു.  ഏഴു പേർക്ക് ഇരിക്കാവുന്നതും എയർ കണ്ടീഷൻഡുമായിരിക്കണം വാഹനം.  നല്ല റണ്ണിംഗ് കണ്ടിഷനിൽ ഉള്ളതും എർട്ടിഗ/മറാസോ/ഇന്നോവ മുതലായ വിഭാഗത്തിലെ വാഹനവും ആയിരിക്കണം.  ദർഘാസുകൾ വിൽക്കുന്ന അവസാന തീയതി ഓഗസ്റ്റ് 22 വൈകുന്നേരം മൂന്നു മണി.  ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 23 വൈകുന്നേരം മൂന്നു മണിയും തുറക്കുന്ന തീയതി ഓഗസ്റ്റ് 24 രാവിലെ 11.30 മണിയുമാണ്.  ദർഘാസുകളിൽ ടെൻഡർ രേഖപ്പെടുത്തി 'നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പരിപാടി, തിരുവനന്തപുരം' എന്ന വിലാസത്തിൽ ഓഗസ്റ്റ് 23 വൈകുന്നേരം മൂന്ന് മണിക്ക് മുൻപായി നൽകണം. ദർഘാസ് ഫോം ആവശ്യമുള്ളവർ അതിന്റെ വില 'ജില്ലാ മാനസികാരോഗ്യപരിപാടി, മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം' ഓഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് അടച്ച് വാങ്ങാം.

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ ഹെഡ് ഓഫീസിലേക്ക്, ഡ്രൈവർ ഉൾപ്പെടെ കാർ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14 വൈകീട്ട് 3 മണി.  ക്വട്ടേഷൻ ഫോമിനും വിശദവിവരങ്ങൾക്കും www.hpwc.kerala.gov.in സന്ദർശിക്കണം.  ഫോൺ: 0471 - 2347768, 9497281896.

പറക്കോട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാർ വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് നൽകുന്നതിന് ടാക്സി പെർമിറ്റുളള എഴ് വർഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് നാല്. ഫോൺ : 9497592065.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.