Sections

വിവിധ പ്രവൃത്തികൾ നടപ്പിലാക്കുന്നതിലേക്കായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Feb 14, 2023
Reported By Admin
Tenders Invited

വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു


ഭക്ഷ്യ ഭക്ഷ്യേതര സാധനങ്ങൾ വിതരണം നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു

ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആശുപത്രികളിലേക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും 2023-2024 വർഷത്തിൽ ഭക്ഷ്യ ഭക്ഷ്യേതര സാധനങ്ങൾ വിതരണം നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോം ഫെബ്രുവരി 20 മുതൽ 27 വരെ ലഭിക്കും. ദർഘാസ് 28ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം. വൈകിട്ട് 3ന് തുറക്കും. വിശദവിവരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഓഫീസിൽ ലഭിക്കും.

കാർ (ഡ്രൈവറുൾപ്പെടെ) വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ജില്ലാ ലൈഫ് മിഷൻ ഓഫീസിന്റെ ആവശ്യത്തിലേയ്ക്കായി ടാക്സി പെർമിറ്റുള്ള സെഡാൻ മോഡൽ ഇനത്തിൽപ്പെട്ട സ്വിഫ്റ്റ് ഡിസയർ/ഹോണ്ട അമേസ്/എറ്റിയോസ് 2019 മോഡലോ അതിനുശേഷമോ ഉള്ള കാർ(ഡ്രൈവറുൾപ്പെടെ) വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽനിന്നു മുദ്ര വച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2023 ഫെബ്രുവരി 22 മൂന്നുമണിക്ക് മുമ്പായി ലൈഫ് മിഷൻ കോട്ടയം ജില്ലാ കോഡിനേറ്ററുടെ ഓഫീസിൽ സമർപ്പിച്ചിരിക്കണം. ഫോൺ: 8606729960

ദർഘാസ് ക്ഷണിച്ചു

കോട്ടയം പാലായിലുള്ള ഗ്രീൻ സർക്യൂട്ട് സൊസൈറ്റി ഓഫീസിൽ ഉള്ള ഫർണിച്ചറുകൾ മുതലായവ ഓഫീസിൽ എത്തിക്കുന്നതിനായി വാഹനവാടക, കയറ്റിറക്കുകൂലി എന്നിവ രേഖപ്പെടുത്തിയ ദർഘാസുകൾ വിനോദ സഞ്ചാരവകുപ്പ് ജില്ലാ ഓഫീസ് ക്ഷണിച്ചു. ഫെബ്രുവരി 16ന് ഉച്ചയക്കു രണ്ടുമണിവരെ സ്വീകരിക്കും. ഫോൺ: 0481-2524343

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗത്തിലേക്ക് മാനെക്വിൻ -മൾട്ടിവെയ്ൻ ആം വിത്ത് 8 വെന ഓഫ് ദി വാസ്കുലർ സിസ്റ്റം-മൂന്നെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 20ന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ 0481-2597284, 2597279

ലബോറട്ടറി സാധനങ്ങൾ വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ പടിഞ്ഞാറേ വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിലേയ്ക്ക് 2022-2023 കാലയളവിൽ ആവശ്യമായ മൊത്തം ലബോറട്ടറി സാധനങ്ങൾ (ഫിസിക്സ് വിഭാഗം) വിതരണം ചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ കവറിന് പുറത്ത് '2022-23 PD Spl Fee A/C ഫണ്ടിൽ നിന്ന് കോളേജിലേയ്ക്ക് ലബോറട്ടറി സാധനങ്ങൾ (ഫിസിക്സ് വിഭാഗം) വിതരണം ചെയ്യുന്നതിനുളള ക്വട്ടേഷൻ' എന്നെഴുതണം. പ്രിൻസിപ്പാൾ, എംഇഎസ് അസ്മാബി കോളേജ്, പി. വെമ്പല്ലൂർ എന്ന വിലാസത്തിൽ ഫെബ്രുവരി 27 ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ലഭിക്കണം. അന്നേദിവസം 2.30ന് ക്വട്ടേഷൻ തുറക്കും. ഫോൺ - 0480 2850596

കണ്ടിജൻസി സാധനങ്ങൾ, ഫോം, രജിസ്റ്ററുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

ചിറ്റൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലെ 107 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ, ഫോം, രജിസ്റ്ററുകൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ, ചിറ്റൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് എന്ന വിലാസത്തിൽ ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ടെൻഡർ തുറക്കും. ഫോൺ -04923-221292

ഉപഭോഗ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ

കണ്ണൂർ പകണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ ആർ ടി ഡി സിയുടെ പ്രൊജക്ടിലേക്ക് ആവശ്യമായ ഉപഭോഗ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 20 ഉച്ചക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

ലേലം

ചിറ്റൂർ താലൂക്കിൽ വല്ലങ്ങി വില്ലേജിലെ ബ്ലോക്ക് 56 റീസർവേ നമ്പർ 418/2 ൽ ഉൾപ്പെട്ട മിച്ചഭൂമിയിൽ നിന്നും അനധികൃതമായി വെട്ടി മാറ്റിയ തേക്ക് മര കഷണങ്ങൾ ഫെബ്രുവരി 17 ന് രാവിലെ 11 ന് വല്ലങ്ങി വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന് ചിറ്റൂർ ഭൂരേഖ തഹസിൽദാർ അറിയിച്ചു. ഫോൺ -04923-224740


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.