- Trending Now:
മംഗൽപ്പാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ജിയോളജി ലാബിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. രജിസ്ട്രേഷൻ ഇൻസ്പടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 രാവിലെ 10. ഫെബ്രുവരി 27ന് രാവിലെ 11ന് ടെണ്ടർ തുറക്കും. ഫോൺ- 9446122276.
ഉപ്പള ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ജിയോളജി ലാബിലേക്ക് സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 രാവിലെ 11ന്. ഫെബ്രുവരി 28ന് വൈകുന്നേരം മൂന്നിന് ടെണ്ടർ തുറക്കും. ഫോൺ- 9961424586.
പുത്തിഗെ ഗ്രാമപഞ്ചായത്തിലെ ബാഡൂർ ജെന്റർ ഫെസിലിറ്റി സെന്ററിലേക്ക് ഫർണീച്ചറുകൾ വാങ്ങുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം ഫെബ്രുവരി 20 മുതൽ വിതരണം ചെയ്യും. 22ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടർ സ്വീകരിക്കും. വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും.
മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളുടെ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലുമായി ബന്ധപ്പെട്ട് സ്ഥല പരിശോധന നടത്തുന്നതിന് സർക്കാർ മാനദണ്ഡങ്ങളോടെ ഉപയോഗിക്കാൻ 5/7 സീറ്റുകൾ ഉള്ളതും ടാക്സി പെർമിറ്റോടുകൂടിയ രണ്ട് വാഹനങ്ങൾ (വെള്ളരിക്കുണ്ട്-1, മഞ്ചേശ്വരം - 1) ഡ്രൈവർ സഹിതം ഒരു വർഷ കാലയളവിലേക്ക് പ്രതിമാസം പരമാവധി 35000 രൂപ മാസ വാടക നിശ്ചയിച്ച് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം- ജില്ലാ കളക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട്. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകുന്നേരം മൂന്ന്. ഫെബ്രുവരി 22ന് വൈകുന്നേരം നാലിന് ക്വട്ടേഷൻ തുറക്കും.
മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിലേക്ക് ഉപകരങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ- 9995943797.
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ ഫോട്ടോ കോപ്പി കം പ്രിന്റർ റിപ്പയർ ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17 ഉച്ച 12.30 വരെ. വെബ്സൈറ്റ് www.gcek.ac.in ഫോൺ : 04972780226
മലമ്പുഴ ശുദ്ധജല അക്വേറിയത്തിലേക്ക് തദ്ദേശിയ ശുദ്ധജലമത്സ്യങ്ങളെ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികൾ എന്നിവരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് മൂന്നിന് ടെണ്ടർ തുറക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ മലമ്പുഴ ഫിഷറീസ് ഡവല്മെന്റ് ഡയറക്ടർ ഓഫീസിൽ നിന്നും ലഭിക്കും. ddfisheries@gmail.com
കുന്ദമംഗലം ശിശു വികസന പദ്ധതി ഓഫീസിന് കീഴിൽ വിവിധ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന 184 അംഗനവാടി സെന്ററുകളിൽ 2024-25 വർഷം പ്രീ സ്കൂൾ എജുക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഒരു അംഗനവാടിയ്ക്ക് 2,204 രൂപ നിരക്കിലാണ് കിറ്റ് വിതരണം ചെയ്യേണ്ടത്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 25 ഉച്ച ഒരു മണി. കൂടുതൽ വിവരങ്ങൾക്ക്: 0495-2800672, 9188959869.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.