- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. വാഹന(കാർ, ജീപ്പ്)ത്തിന് ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കരുത്. വാഹനത്തിന് ടാക്സി പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകൾ (ആർ.സി ബുക്ക്, പെർമിറ്റ്, ഇൻഷുറൻസ്) ഉണ്ടായിരിക്കണം. പ്രതിമാസം 800 കീ.മീ വരെ വാഹനം ഓടുന്നതിന് പരമാവധി 20,000 രൂപയാണ് അനുവദിക്കുകയെന്ന് പാലക്കാട് അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. 2,40,000 രൂപയാണ് അടങ്കൽ തുക. ഒക്ടോബർ 13 ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെൻഡറുകൾ സ്വീകരിക്കും അന്നേ ദിവസം വൈകിട്ട് മൂന്നിന് ടെൻഡറുകൾ തുറക്കും. ഫോൺ: 0491 2847770.
പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് പരിധിയിലെ 24 വില്ലേജുകളിലേക്കായി രണ്ട് ജീപ്പ് ഇനത്തിലുള്ള വാഹനങ്ങൾ ഒരെണ്ണത്തിന് പ്രതിമാസ വാടകയും മറ്റു എല്ലാ അലവൻസും ഉൾപ്പെടെ 35,000 രൂപയിൽ കൂടാതെ സർവ്വീസ് നടത്തുന്നതിന് താത്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 12ന് വൈകീട്ട് അഞ്ചിന് മുമ്പായി പെരിന്തൽമണ്ണ താലൂക്ക് ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. 13ന് രാവിലെ 11ന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. ക്വട്ടേഷൻ മാതൃകാ ഫോറം പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് കാര്യാലയത്തിൽ നിന്നും ലഭിക്കും.
വെട്ടിക്കവല അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് കാർ/ജീപ്പ് ഉടമകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 20ന് ഉച്ചയ്ക്ക് ഒന്നിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ 0474 2616660, 8281999116.
തൃശ്ശൂർ ജില്ലയിലെ ഹെർബർട്ട് നഗർ ഐടിഐയിൽ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ പരിശീലനാർത്ഥികളുടെ പരിശീലനത്തിന് ആവശ്യമായ അസംസ്കൃത സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ഡെപ്യൂട്ടി ഡയറക്ടർ, ഉത്തര മേഖല, പട്ടികജാതി വികസന വകുപ്പ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് -20 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. കവറിന് പുറത്ത് ക്വട്ടേഷൻ നമ്പറും, ഹെർബർട്ട് നഗർ ഐടിഐയിൽ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലെ അസംസ്കൃത സാധനങ്ങൾ വിതരണം നടത്തുന്നതിനുള്ള ക്വട്ടേഷൻ എന്നെഴുതണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16. ഫോൺ: 7594059670.
ബേട്ട് ബെച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി അത്ലറ്റ്ക്സിൽ മികവ് തെളിയിച്ച പെൺകുട്ടികൾക്ക് സ്പോർട്സ് കിറ്റ് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. വിവരങ്ങൾ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ഒക്ടോബർ ഒമ്പത് വരെ ലഭിക്കും. ഫോൺ 0474 2792957, 8547129371, 9074030763.
പൊതുമരാമത്ത് വകുപ്പിന്റെ കൊല്ലം, ചാത്തന്നൂർ റെസ്റ്റ് ഹൗസുകളിലെ കാന്റീൻ ഒരു വർഷത്തേക്ക് മാസ വാടകയ്ക്ക് ഏറ്റെടുക്കുന്നതിന് കാന്റീൻ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒരു വർഷത്തേക്ക് അടക്കാവുന്ന പാട്ടത്തുക, മേൽവിലാസം, ഒപ്പ്, ഫോൺ നമ്പർ, എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസിലുള്ള ക്വട്ടേഷനുകൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ് കെട്ടിടഉപവിഭാഗം കൊല്ലം വിലാസത്തിൽ ലഭിക്കണം. അവസാനതീയതി: കൊല്ലം റസ്റ്റ് ഹൗസ് - ഒക്ടോബർ 12, ചാത്തന്നൂർ റെസ്റ്റ് ഹൗസ് ഒക്ടോബർ 18. ഫോൺ 0474 2796290.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.