Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ, ലാബോറട്ടറി സാമഗ്രികൾ ലഭ്യമാക്കൽ, പാർക്കിംഗ് ഫീ പിരിക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Friday, Dec 08, 2023
Reported By Admin
Tenders Invited

വാഹനം വാടകക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

പാലക്കാട് വനിതാശിശുവികസന വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 3600 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകൾ ഡിസംബർ 21 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് നാലിന് തുറക്കും. ഫോൺ: 0491 2911098.

വാളയാർ എഫ്.പി.എസ് 97 പൊതുവിതരണ കേന്ദ്രത്തിൽ നിന്നും നടുപ്പതിയിലേക്കും ആനക്കല്ല് എഫ്.പി.എസ് 136 പൊതുവിതരണ കേന്ദ്രത്തിൽ നിന്നും വെള്ളഴുത്താൻപൊറ്റ പട്ടാറോഡ്, പാറക്കുളം, എലിവാൽ, കൊല്ലംകുന്ന്, കിളിയക്കാട്, പൂക്കുണ്ട്, എലകുത്താൻപാറ, ഏലാക്ക്, മൂപ്പൻചോല, വലിയകാട്, മേട്ടുപതി, അയ്യപ്പൻപൊറ്റ, കുരുത്തികടവ്, ചേമ്പന, അടപ്പ്, പള്ളിപ്പാറ, പറച്ചാത്തി എന്നീ ഗോത്രവർഗ കോളനികളിലേക്കും റേഷൻ സാധനങ്ങൾ എത്തിച്ച് വിതരണം ചെയ്യുന്നതിനായി 6.5 ടൺ ശേഷിയുള്ള ടിപ്പർ/ഫോർവീലർ വാഹനം ഡ്രൈവർ സഹിതം പ്രതിമാസ വാടകക്ക് ഒരു വർഷത്തേക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ള അനുബന്ധരേഖകൾ സഹിതമുള്ള ക്വട്ടേഷനുകൾ ഡിസംബർ 15 ന് ഉച്ചയ്ക്ക് 2.30 നകം ലഭ്യമാക്കണമെന്ന് പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസിലും 0491-2536872, 9188527391 ലും ലഭിക്കും.

ലാബ് റീ ഏജൻസിയിൽ നിന്നും ടെൻഡർ ക്ഷണിച്ചു

വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുന്നതിന് അംഗീകൃത ലാബ് റീ ഏജൻസിയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 22. ഫോൺ 0474 2467167.

പാർക്കിംഗ് ഫീ പിരിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ വാഹന പാർക്കിംഗ് ഫീ ഒരു വർഷത്തേക്ക് പിരിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോം വിൽപ്പന തീയതി ഡിസംബർ 13 മുതൽ 23 വരെ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 28 ന് ഉച്ചയ്ക്ക് 2.30 വരെ. കൂടുതൽ വിവരങ്ങൾക്ക് സൂപ്രണ്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2247778.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.