Sections

വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനും ഡബിൾ ഡോർ റഫ്രിജറേറ്ററിനുമായി ടെണ്ടറുകൾ ക്ഷണിച്ചു

Saturday, Sep 16, 2023
Reported By Admin
Tenders Invited

വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് 2023 ഒക്ടോബർ ഒന്ന് മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി പെർമിറ്റ് ഉള്ളതും 1200 സിസിയോ അതിനുമുകളിലോ ഉള്ള സെഡാൻ ടൈപ്പ് കാർ / ജീപ്പ് നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോമുകൾ സെപ്തംബർ 26 മുതൽ തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2969101.

കോട്ടയം: വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൈക്കം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ആവശ്യങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. സെപ്റ്റംബർ 18 വരെ ടെൻഡർ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ: 04829225156.

ഡബിൾ ഡോർ റഫ്രിജറേറ്റർ:ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ഗവൺമെന്റ് റ്റി.ഡി മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിലേക്ക് ഡബിൾ ഡോർ റഫ്രിജറേറ്റർ (400 ലിറ്റർ കാപ്പസിറ്റി) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 26-ന് ഉച്ചക്ക് ഒരുമണിവരെ പ്രിൻസിപ്പാൾ, ഗവ.റ്റി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ- 688005 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകാം. ഫോൺ: 0477 2282015.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.