- Trending Now:
വനിത-ശിശുവികസന വകുപ്പിന് കീഴിലുള്ള പഴയന്നൂർ ഐ.സി.ഡി.എസ് പ്രൊജക്ടിലെ 177 അങ്കണവാടികളിലേക്ക് പ്രീസ്കൂൾ കിറ്റുകൾ വാങ്ങി നൽകുന്നതിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ മാർച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ലഭിക്കണം. ഫോൺ: 04884 250527.
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 146 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് ഏഴിന് ഉച്ചയ്ക്ക് 12.30 വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും. ഇ-മെയിൽ: vazhooricds2020@gmail.com.
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ മാടപ്പള്ളി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 27 അങ്കണവാടികളിലേക്ക് ഫർണിച്ചർ/ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് ആറിന് ഉച്ചയ്ക്ക് രണ്ട് മണിവരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2425777.
കൊണ്ടോട്ടി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ജിയോളജി ലാബ് ക്രമീകരിക്കുന്നതിനായി അംഗീകൃത ഏജൻസി, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മാർച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 0483 2712247.
എസ്.ആർ.വി എച്ച്.എസ്.എസ് സ്കൂളിൽ ആരംഭിക്കുന്ന ത്രീഡി പ്രിന്റിംഗ് ഓപ്പറേറ്റർ, അസിസ്റ്റന്റ് റോബോട്ടിക്സ് ടെക്നിഷ്യൻ എന്നീ കോഴ്സുകളിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുതിന് ദർഘാസുകൾ ക്ഷണിച്ചു. ഓരോ കോഴ്സിനും 5 ലക്ഷം വീതമാണ് അടങ്കൽ തുക. ദർഘാസ് ഫോം വില 1000 രൂപ വീതം. സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ഏഴ് വൈകിട്ട് 3 വരെ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ 9446340663.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.