Sections

പ്രീസ്‌കൂൾ കിറ്റ് സാധനങ്ങൾ, ഫർണീച്ചർ & എക്യുപ്‌മെന്റസ്, കണ്ടിജൻസി സാധനങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ, കാന്റീൻ നടത്തൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Feb 20, 2025
Reported By Admin
Tenders are invited for the provision of Pre-School Kits, Furniture & Equipments, Contingency Su

ഫർണീച്ചർ & എക്യുപ്മെന്റസ് ടെൻഡർ ക്ഷണിച്ചു

ചൊവ്വന്നൂർ അഡീഷണൽ ഐ.സി. ഡി.എസ് പ്രോജക്ടിലെ 25 അങ്കണവാടിയിലേക്ക് ഫർണീച്ചർ & എക്യുപ്മെന്റസ് വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. 2,50,000 രൂപയാണ് അടങ്കൽ തുക. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 3. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04885 210310.

തളിക്കുളം ശിശുവികസന കാര്യാലയത്തിനു കീഴിലെ 133 അങ്കണവാടികൾക്ക് ഫർണിച്ചർ/ ഉപകരണങ്ങൾ വാങ്ങി വിതരണം നടത്തുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. 2,60,000 ആണ് അടങ്കൽ തുക. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 27. വിവരങ്ങൾക്ക് ഫോൺ - 0487 239452.

ഒറ്റപ്പാലം ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 32 അങ്കണവാടികൾക്ക് എക്യുപ്മന്റ് ആന്റ് ഫർണിച്ചർ വാങ്ങി നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ മാർച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മണിക്കകം ഓഫീസിൽ സമർപ്പിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0466 2245627.

പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള 31 അങ്കണവാടികളിലേക്ക് 2024-25 വർഷം ആവശ്യമായ അങ്കണവാടി ഫർണിച്ചർ/ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് നാല്. ഫോൺ : 0469 2610016, 9188959679. ഇമെയിൽ-cdpopkz9@gmail.com.

പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ ടെൻഡർ ക്ഷണിച്ചു

ചെങ്ങന്നൂർ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷം അങ്കണവാടി പ്രീസ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് മൂന്ന് ഉച്ചക്ക് രണ്ട് മണി. ഫോൺ 0479-2452934, 8281999136.

പന്തളം ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലുള്ള 110 അങ്കണവാടികളിലേക്ക് 2024-25 വർഷം പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25. ഫോൺ : 04734256765.

പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള 155 അങ്കണവാടികളിലേക്ക് 2024-25 വർഷം ആവശ്യമായ അങ്കണവാടി പ്രീസ്കൂൾ കിറ്റ് വിതരണത്തിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് മൂന്ന്. ഫോൺ : 0469 2610016, 9188959679. ഇമെയിൽ-cdpopkz9@gmail.com.

കാന്റീൻ നടത്തിപ്പിന് ഇ-ടെൻഡർ ക്ഷണിച്ചു

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ പ്രവർത്തിക്കുന്ന എച്ച്.ഡി.എസ് കാന്റീൻ നടത്തിപ്പിന് ഇ ടെൻഡർ ക്ഷണിച്ചു. ഒരു വർഷമാണ് കാന്റീൻ നടത്തേണ്ടത്. വിശദവിവരങ്ങൾ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിലും https://etenders.kerala.gov.in വെബ് സൈറ്റിലും ലഭിക്കും.

പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് (ഗവ. മെഡിക്കൽ കോളേജ്) പരിസരത്ത് താൽക്കാലികാടിസ്ഥാനത്തിൽ വാർഷിക കരാർ വ്യവസ്ഥയിൽ 'മൊബൈൽ കാന്റീൻ' ആരംഭിക്കുന്നതിന് സർക്കാർ/അർദ്ധ സർക്കാർ മേഖലയിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് 678013 - എന്ന വിലാസത്തിൽ ഫെബ്രുവരി 28 ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പ് ലഭ്യമാക്കണം. അന്നേ ദിവസം വൈകീട്ട് 3.30 ന് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491-2951010.

കണ്ടിജൻസി സാധനങ്ങൾ ടെൻഡർ ക്ഷണിച്ചു

പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുളള 155 അങ്കണവാടികളിലേക്ക് 2024-25 വർഷം ആവശ്യമായ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് മൂന്ന്. ഫോൺ : 0469 2610016, 9188959679. ഇമെയിൽ-cdpopkz9@gmail.com.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.