Sections

മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ, സോർബിങ് ബോൾ, റിപ്പയറിങ് കിറ്റ്, ബ്ലോവർ എന്നിവ ലഭ്യമാക്കൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Jul 18, 2024
Reported By Admin
tender invited

വാഹനം ആവശ്യമുണ്ട്

സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻറെ മലപ്പുറം ജില്ലാ ഓഫീസിലേക്ക് ആറു മാസ കാലയളവിലേക്ക് ഡ്രൈവറോടു കൂടി പെർമിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ള വാഹന ഉടമകൾ/അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 22 വൈകീട്ട് അഞ്ചു മണിക്കുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം പെരിന്തൽമണ്ണ റോഡിലെ ആഷിഫ് ബിൽഡിങിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ : 0483-2731496, 9400068510.

വാഹനം ആവശ്യം

വനിത ശിശുവികസനവകുപ്പിനു കീഴിൽ മാവേലിക്കര ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ആവശ്യത്തിനായി 2024 ഓഗസ്റ്റ് ഒന്നു മുതൽ 2025 ജൂലൈ 31 വരെ ഒരു വർഷത്തേക്ക് കാർ/ജീപ്പ് (എ.സി) പ്രതിമാസ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. ജൂലൈ 24-ന് പകൽ 12 മണിവരെ ടെൻഡർ സ്വീകരിക്കും.

മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കാൻ ടെൻഡർ ക്ഷണിച്ചു

കണ്ണൂർ: ജില്ലാ ആശുപത്രി പട്ടിക വർഗ്ഗ വികസന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട രോഗികൾക്ക് മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 30 ഉച്ചകഴിഞ്ഞ് 3 മണി വരെ.

ക്വട്ടേഷൻ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്ക് കീഴിൽ ഡാം ഗാർഡനിലേക്ക് മൂന്ന് സോർബിങ് ബോൾ, റിപ്പയറിങ് കിറ്റ്, ബ്ലോവർ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഫീസിൽ ലഭിക്കേണ്ട അവസാന തിയ്യതി ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്നിന്. വൈകിട്ട് 3.30ന് ക്വട്ടേഷൻ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ:9496173800.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.