Sections

ഫൈബർ ഗ്ലാസ് വള്ളം നിർമ്മിച്ചു നൽകുന്നതിനും കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനുമായി ടെൻഡറുകൾ ക്ഷണിച്ചു

Tuesday, Nov 28, 2023
Reported By Admin
Tenders Invited

ഫൈബർ ഗ്ലാസ് വള്ളം ടെൻഡർ ക്ഷണിച്ചു

ജില്ലയിൽ കടൽരക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി ഒരു ഫൈബർ ഗ്ലാസ് വള്ളം നിർമ്മിച്ചു നൽകുന്നതിന് ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യാർഡുകളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അവസാന തീയതി: നവംബർ 29. കൂടുതൽ വിവരങ്ങൾക്ക് നീണ്ടകരയിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടാം. ഫോൺ :0476 2680036.

വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള  ഇടപ്പള്ളി ഐ സി ഡി എസ് പ്രൊജക്ട്  ഓഫീസിലെ ഉപയോഗത്തിനായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന്  ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11 ന് ഉച്ചയ്ക്ക് മൂന്നിന്. കൂടുതൽ വിവരങ്ങൾക്ക് ഇടപ്പള്ളി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് , ഐഎംജി ജംഗ്ഷൻ, കുസുമഗിരി പി ഒ, കാക്കനാട് 682030 എന്ന മേൽവിലാസത്തിലോ  0484 2421383 എന്ന നമ്പറിലോ ബന്ധപ്പെടുക.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.