- Trending Now:
കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിക്കുന്നതിന് സർക്കാർ അക്രെഡിറ്റഡ് ഏജൻസികളിൽ നിന്ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 20 ഉച്ചയ്ക്ക് ഒരു മണിവരെ സീൽ ചെയ്ത ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ: 0481-2583095
എറണാകുളം ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി ജോലികൾ ചെയ്യുന്നതിന് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സേവനം നൽകുവാൻ താത്പര്യമുളള അംഗീകൃത വിമുക്ത ഭടന്മാരുടെ ഏജൻസികളിൽ നിന്നും മത്സര സ്വഭാവമുളള ടെൻഡറുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 25 വരെ നൽകാം.
ആലപ്പുഴ: ജനറൽ ആശുപത്രിയിലേക്ക് സിലിണ്ടറുകളിൽ ഓക്സിജൻ, നൈട്രസ് ഓക്സൈഡ് നിറയ്ക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. സൂപ്രണ്ട്, ജനറൽ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തിൽ മാർച്ച് ആറ് വൈകിട്ട് മൂന്നു വരെ ടെൻഡർ സ്വീകരിക്കും.
ആലപ്പുഴ വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഒരു വർഷ കാലയളവിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വാഹന ഉടമകൾ/സ്ഥാപനങ്ങൾ/ഏജൻസികൾ നിന്നും ടെൻഡർ ക്ഷണിച്ചു. വാഹനത്തിന് ഏഴു വർഷത്തിലധികം പഴക്കം ഉണ്ടാകരുത്. ടെൻഡർ ഫെബ്രുവരി 23 ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും. ഫോൺ: 9188959688.
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ വരൾച്ച, കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി അമ്പലപ്പുഴ താലൂക്കിലെ വിവിധ വില്ലേജുകളിൽ കുടിവെള്ള വിതരണം നടത്തുന്നതിന് വാഹന ഉടമകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി 25 വൈകിട്ട് മൂന്നിന് മുമ്പായി അമ്പലപ്പുഴ തഹസിൽദാരുടെ കാര്യാലയത്തിൽ എത്തിക്കണം. 27-ന് വൈകിട്ട് മൂന്ന് മണിക്ക് തുറക്കും. ഫോൺ: 0477-2253771.
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള ടോയ്ലറ്റ് ബ്ലോക്ക് 2023 ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ വാടകയ്ക്ക് നൽകുന്നതിന് മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:- 0484 2397371
എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലെ 2022-23 വർഷത്തിൽ പെരുമ്പാവൂർ സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസ് പെയിന്റ് ചെയ്യുന്നതിനും ഓഫീസിനോട് ചേർന്ന് കാർപോർച്ച് നിർമ്മിക്കുന്നതിനുമുളള അടങ്കൽ, 2022-23 വർഷത്തിൽ എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസ് കെട്ടിടം അറ്റകുറ്റപണികൾ ചെയ്യുന്നതിനുളള അടങ്കൽ, 2022-23 വർഷത്തിൽ എറണാകുളം സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസ് കെട്ടിടം അറ്റകുറ്റപണികൾ ചെയ്യുന്നതിനുളള അടങ്കൽ എന്നിവ ചെയ്യുന്നതിന് ദർഘാസുകൾ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2344761, 8547603738, 8547603737.
2023 മാർച്ച് ഒന്നു മുതൽ 2024 ഫെബ്രുവരി 29 കാലയളവിലേക്ക് മണീട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലാബ് റീഏൻറ് റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നോ വ്യക്തികളിൽ നിന്നോ മത്സരാടിസ്ഥാനത്തിലുളള ടെൻഡറുകൾ നിബന്ധനാടിസ്ഥാനത്തിൽ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25-ന് രാവിലെ 11 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0485-2267230, 9447659058.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.