Sections

വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ടി ടെൻഡറുകൾ ക്ഷണിച്ചു

Thursday, Feb 09, 2023
Reported By Admin
Tenders Invited

വിവിധ പദ്ധതികൾ: ടെൻഡറുകൾ ക്ഷണിച്ചു


ഹാൻഡ് ഇവാലുവേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന്ക്വ ട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പി.എം.ആർ -ഓ ടി വിഭാഗത്തിലേക്ക് ഹാൻഡ് ഇവാലുവേഷൻ കിറ്റ് ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 14 ന് ഉച്ചക്ക് 12 മണിക്കകം നൽകണം. ഫോൺ: 04812597284.

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് പി.എം.ആർ -പി.റ്റി വിഭാഗത്തിലേക്ക് അൾട്രാ സൗണ്ട് യൂണിറ്റ്, ഡ്യൂവൽ ഹെഡ് -ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 14ന് ഉച്ചക്ക് 12 മണിക്കകം നൽകണം. ഫോൺ: 04812597279.

സെൻട്രൽ സർവീസ് ടെക്നിക്കൽ മാന്വൽ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് മൈക്രോ ബയോളജി വിഭാഗത്തിലേക്ക് സി. എസ്. എസ്.ഡി കോഴ്സ് പഠിപ്പിക്കുന്നതിന് സെൻട്രൽ സർവീസ് ടെക്നിക്കൽ മാന്വൽ (ഒരെണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 16 ന് ഉച്ചക്ക് 12 മണിക്കകം നൽകണം. ഫോൺ :04812597284.

ഹീമോസൈറ്റോ മീറ്റർ സെറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഫിസിയോളജി വിഭാഗത്തിലേക്ക് ഹീമോസൈറ്റോ മീറ്റർ സെറ്റ് -25 എണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 13 ന് ഉച്ചക്ക് 12 മണിക്കകം നൽകണം. ഫോൺ:0481 2597274.

റെഫ്രിജറേറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗത്തിലേക്ക് റെഫ്രിജറേറ്റർ -ഒരെണ്ണം 250 ലിറ്റർ -ഡബിൾ ഡോർ ഫ്രോസ്റ്റ് ഫ്രീ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 13 ന് ഉച്ചക്ക് 12 മണിക്കകം നൽകണം. ഫോൺ :04812597284.

പൾസ് ഓക്സിമീറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് ടേബിൾ ടോപ് പൾസ് ഓക്സിമീറ്റർ -രണ്ടെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 15ന് ഉച്ചക്ക് 12 മണിക്കകം നൽകണം. ഫോൺ :0481 2597284

ചാർട്ടേഡ് അക്കൗണ്ടിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

ആർ.എം.എഫ് അക്കൗണ്ടിന്റെ 2010 മുതൽ 2023 വരെയുള്ള വരവ്-ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ്, ഏജൻസികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 15 ന് രാവിലെ 11 നകം പാലക്കാട് കലക്ടറേറ്റ് എൽ.ആർ.ജി സെക്ഷനിൽ നൽകണമെന്ന് എൽ.ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. ഫോൺ 0491-2505309

വാഹനം വാടകക്ക്: ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ഭക്ഷ്യ-സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ അധീനതയിലെ പ്രദേശങ്ങളിൽ ക്വിക്ക് റസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾക്ക് മഹീന്ദ്ര ബൊലീറോ/ടാറ്റാ സുമോ/ സമാന മോഡലുകളിലുള്ള വാഹനങ്ങൾ വാടകക്ക് നൽകുന്നതിന് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 5000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷൻ മാർച്ച് ആറിന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. മാർച്ച് എഴിന് രാവിലെ 11 ന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ-സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ- 0491- 2505081

താൽപര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയായ കണ്ണൂർ ജില്ലയിലെ വിദ്യാർഥികളുടെ സർഗാത്മ രചനകൾ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങളുടെ പ്രകാശനം പ്രകാരം ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ രചനകൾ ഉൾപ്പെടുത്തിയ കൈയെഴുത്തു പുസ്തകങ്ങളുടെ പ്രീ പ്രസ് പ്രവൃത്രികൾ ചെയ്യുന്നതിന് താൽപര്യമുള്ള പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി 15ന് വൈകിട്ട് മൂന്ന് മണി വരെ വിദ്യാഭ്യാസ ഉപഡയറക്ടർ, കണ്ണൂർ എന്ന വിലാസത്തിൽ താൽപര്യപത്രം സ്വീകരിക്കും. ഫോൺ: 0497 2705149.

സംസ്ഥാനതല തദ്ദേശ ദിനാഘോഷം: സ്റ്റേജ്,പന്തൽ സജ്ജീകരിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

തൃത്താല ചാലിശ്ശേരിയിൽ ഫെബ്രുവരി 14 മുതൽ 19 വരെ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് സ്റ്റേജ്,പന്തൽ, ലൈറ്റ് ആൻഡ് സൗണ്ട് എന്നിവ സജ്ജീകരിക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഇന്ന്
(ഫെബ്രുവരി 9) ഉച്ചയ്ക്ക് രണ്ടിനകം എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ്, എൽ.എസ്.ജി.ഡി ഡിവിഷൻ, ജില്ലാ പഞ്ചായത്ത്, പാലക്കാട് വിലാസത്തിൽ നൽകണം. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷൻ തുറക്കും. സ്റ്റേജ്,പന്തൽ, ലൈറ്റ്,സൗണ്ട് എന്നിവ ഒരുമിച്ച് രേഖപ്പെടുത്തിയ ക്വട്ടേഷൻ മാത്രമേ സ്വീകരിക്കുകയുള്ളൂ. ക്വട്ടേഷനിൽ ഇനം തിരിച്ച് തുക രേഖപ്പെടുത്തണം. താത്പര്യമുള്ളവർ പി.ഡബ്ല്യു.ഡി ലൈസൻസ് നമ്പർ, പേര്, ഫോൺ നമ്പർ സഹിതം ക്വട്ടേഷൻ നൽകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ -0491-2970086

നെബുലൈസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് നെബുലൈസർ-(മൂന്നെണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 13 ന് ഉച്ചക്ക് 12 മണിക്കകം നൽകണം. ഫോൺ:0481259728

വെച്സ്ലർ ഇന്റലിജൻസ് സ്കെയ്ൽ ഫോർ ചിൽഡ്രൻ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗത്തിലേക്ക് വെച്സ്ലർ ഇന്റലിജൻസ് സ്കെയ്ൽ ഫോർ ചിൽഡ്രൻ- (ഒരെണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിനു ഉച്ചക്ക് 12 മണിക്കകം നൽകണം.

അപേക്ഷ ക്ഷണിച്ചു

ജി വി എച്ച് എസ്, മാങ്കായിൽ മരട് സ്കൂളിൽ മരട് മുനിസിപ്പാലിറ്റിയുടെ പദ്ധതിയായ സോളാർ യു പി എസ് ബാറ്ററിയും സൗണ്ട് സിസ്റ്റവും സ്ഥാപിക്കു ന്നതിനു താല്പര്യമുള്ള വരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽവിവരങ്ങൾക്ക് സ്കൂളു മായി ബന്ധ പെടുക. ഫോൺ നമ്പർ : 9846217535, 9961505031.

കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

തോളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ തുടങ്ങാനുദ്ദേശിക്കുന്ന കാന്റീൻ 2 വർഷ കാലയളവിൽ കരാർ വ്യവസ്ഥയിൽ നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ളവരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതി 15ന് ഉച്ചയ്ക്ക് 1 മണി വരെ. ഫോൺ: 0487 2285746

പുസ്തകം പ്രിന്റ് ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിക്കുന്നു

കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകം പ്രിന്റ് ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിക്കുന്നു. വിശദാംശങ്ങൾ www.lalithkala.org വെബ്സൈറ്റിൽ ലഭ്യമാകും.

ലേലം

എറണാകുളം ജനറൽ ആശുപത്രിയിൽ കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കൾ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു. ലേലം ഫെബ്രുവരി 14-ന് രാവിലെ 11.30 ന് സൂപ്രണ്ടിൻറെ മുറിയിൽ വച്ചായിരിക്കും. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുളളവർക്ക് ഫെബ്രുവരി 14-ന് രാവിലെ 11 വരെ ക്വട്ടേഷൻ നൽകാം.

ക്വട്ടേഷൻ ക്ഷണിച്ചു

കൊച്ചി നഗരസഭയുടെ ആവശ്യത്തിലേക്ക് വിവിധ ഇനങ്ങൾ വാഷ് ചെയ്ത് നൽകുന്നതിന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 20-ന് ഉച്ചയ്ക്ക് 12 വരെ സെക്രട്ടറിയുടെ പി.എ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ കൊച്ചി നഗരസഭ ജനറൽ സ്റ്റോറിൽ അറിയാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.