- Trending Now:
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സാറ്റാൻഡിംഗ് വീൽചെയർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19 ന് പകൽ മൂന്നുവരെ. ഫോൺ : 0469 2610016, 9188959679.
ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 2023-24 ഹെൽത്ത് ഗ്രാൻഡിൽ ഉൾപ്പെടുത്തി ആശുപത്രിലേക്കാവിശ്യമായ ലാബ് റീഎജന്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. ജനുവരി 17 ഉച്ചയ്ക്ക് ഒന്നുവരെ ടെൻഡർ സ്വീകരിക്കും. ടെൻഡറുകൾ മെഡിക്കൽ ഓഫീസർ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ തണ്ണീർമുക്കം പി.ഒ, 688527 എന്ന വിലാസത്തിൽ ലഭിക്കണം.
ആലപ്പുഴ : ജില്ലാ റെസ്റ്റ് ഹൗസിലെ കാന്റീൻ നടത്തിപ്പ് അടുത്ത രണ്ട് വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ നൽകുന്നതിന് കാന്റീൻ നടത്തി മുൻ പരിചയമുള്ള വ്യക്തികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. പൊതുമരാമത്ത് കെട്ടിട ഉപവിഭാഗമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . രണ്ട് വർഷത്തേയ്ക്ക് അടയ്ക്കാവുന്ന പാട്ടതുക, മേൽവിലാസം, ഒപ്പ്, ഫോൺ നമ്പർ, ഇവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള ദർഘാസുകൾ മുദ്ര വച്ച കവറിൽ ജനുവരി 16ന് 3 മണിക്ക് മുൻപായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ : 8086395143.
വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ആലത്തൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഉപയോഗത്തിനായി ടാക്സി പെർമിറ്റുള്ളതും ഏഴ് വർഷത്തിൽ കുറവ് കാലപ്പഴക്കം ഉള്ളതുമായ കാർ/ ജീപ്പ് ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകാൻ തയ്യാറുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു. പ്രതിമാസം 800 കിലോ മീറ്റർ വരെ 20,000 രൂപയായിരിക്കും വാഹന വാടക. 2,40,000 രൂപയാണ് അടങ്കൽ തുക. ദർഘാസുകൾ ജനുവരി 11ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ദർഘാസുകൾ അന്നേദിവസം വെവകിട്ട് മൂന്നിന് തുറക്കും. ഫോൺ: 8281493572.
കോഴിക്കോട് പഴയ പോർട്ട് ഗസ്റ്റ് ഹൗസിന്റെ തെക്കു വശത്തുള്ള 12 ച.മീറ്റർ വിസ്തീർണ്ണമുള്ള വാച്ച്മെൻ ഷെഡ് (4/1230 എ) ഒരു വർഷത്തേക്ക് പ്രതിമാസ ലൈസൻസ് ഫീസടിസ്ഥാനത്തിൽ നൽകുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 15ന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകളോടൊപ്പം 5,000/ രൂപയുടെ ദേശസാൽകൃത ബാങ്കിൽ നിന്നും കോഴിക്കോട് പോർട്ട് ഓഫീസറുടെ പേരിലെടുത്ത ഡി.ഡി നിരതദ്രവ്യമായി ഉള്ളടക്കം ചെയ്യേണ്ടതാണ്. ക്വട്ടേഷനുകൾ അന്നുതന്നെ ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.