Sections

പ്രീസ്‌കൂൾ കിറ്റ് സപ്ലൈ ചെയ്യുന്നതിനും വാഹനം കരാർ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനുമായി ടെണ്ടറുകൾ ക്ഷണിച്ചു

Monday, Jul 10, 2023
Reported By Admin
Tenders Invited

അങ്കണവാടി പ്രീ സ്കൂൾ കിറ്റ് - ടെണ്ടർ

ചൊവ്വന്നൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്റ്റിലെ 124 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് സപ്ലൈ ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോം ലഭിക്കേണ്ട അവസാന സമയം - ജൂലൈ 15 രണ്ട് മണി.ഫോൺ : 04885 210310

ളാലം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 140 അങ്കണവാടികളിൽ പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 20 ന് ഉച്ചകഴിഞ്ഞു രണ്ടു മണി വരെ ദർഘാസ് ഫോറം ലഭിക്കും. വിശദവിവരത്തിന് ഫോൺ: 04822-246980.

വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി, പട്ടികവർഗ വികസന കോർപ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസിലേക്ക് ആറ് മാസ കാലയളവിലേക്ക് ഡ്രൈവറോട് കൂടി സെഡാൻ വിഭാഗത്തിലുള്ള ടാക്സി പെർമിറ്റുള്ള കാർ ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകൾ/അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി കോർപ്പറേഷന്റെ മലപ്പുറം-പെരിന്തൽമണ്ണ റോഡിലെ ആഷിഫ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ജൂലൈ 22നുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ :0483 2731496, 9400068510.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.